Connect with us

‘അല്ലു അര്‍ജുന്‍ എന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു’; മുന്‍ നായികയുടെ വെളിപ്പെടുത്തലില്‍ വിമര്‍ശനവുമായി ആരാധകര്‍

News

‘അല്ലു അര്‍ജുന്‍ എന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു’; മുന്‍ നായികയുടെ വെളിപ്പെടുത്തലില്‍ വിമര്‍ശനവുമായി ആരാധകര്‍

‘അല്ലു അര്‍ജുന്‍ എന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു’; മുന്‍ നായികയുടെ വെളിപ്പെടുത്തലില്‍ വിമര്‍ശനവുമായി ആരാധകര്‍

അല്ലു അര്‍ജുന്‍ തന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്‌തെന്ന് താരത്തിന്റെ പഴയ സിനിമയിലെ നടി ഭാനുശ്രീ മെഹ്‌റ. മലയാളത്തില്‍ വരന്‍ എന്ന പേരില്‍ റിലീസ് ചെയ്ത വരുഡു എന്ന ചിത്രത്തിലെ നായികയാണ് ഇവര്‍. അല്ലു അര്‍ജുന്റെ സിനിമയില്‍ നായികയായിട്ടും തനിക്ക് അവസരങ്ങള്‍ ലഭിച്ചില്ല എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. അല്ലു അര്‍ജുന്‍ ബ്ലോക്ക് ചെയ്തു എന്നു വ്യക്തമാക്കുന്ന സ്‌ക്രീന്‍ഷോട്ടും പങ്കുവച്ചിരുന്നു.

‘നിങ്ങള്‍ എപ്പോഴെങ്കിലും വഴി അറിയാതെ നിന്നുപോയിട്ടുണ്ടോ?, ഒരു കാര്യം ഓര്‍മ്മിപ്പിക്കുന്നു ഞാന്‍ അല്ലു അര്‍ജുനൊപ്പം വരുഡുവില്‍ അഭിനയിച്ചു. എന്നാല്‍ പിന്നീട് എനിക്കൊരു ജോലിയും തുടര്‍ന്ന് ലഭിച്ചില്ല. പക്ഷേ എന്റെ പ്രതിസന്ധികളില്‍ രസം കണ്ടെത്താന്‍ ഞാന്‍ പഠിച്ചു പ്രത്യേകിച്ചും ഇപ്പോള്‍ നോക്കൂ അല്ലു അര്‍ജുന്‍ എന്നെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്തു’ എന്നാണ് ഭാനുശ്രീ കുറിച്ചത്.

അതിനു പിന്നാലെ നടിക്കെതിരെ വിമര്‍ശനവുമായ അല്ലു അര്‍ജുന്റെ ആരാധകര്‍ എത്തി. കരിയര്‍ നശിക്കാന്‍ കാരണം അല്ലു ചിത്രമാണ് നടി ഉദ്ദേശിച്ചത് എന്ന് പറഞ്ഞായിരുന്നു അല്ലു ആരാധകരുടെ ആക്രമണം. വൈകാതെ മറ്റൊരു ട്വീറ്റുമായി ഭാനുശ്രീ എത്തുകയായിരുന്നു. അല്ലു തന്നെ ട്വിറ്ററില്‍ അണ്‍ബ്ലോക്ക് ചെയ്തു എന്ന സന്തോഷവാര്‍ത്തയുമായാണ് നടി എത്തിയത്. തന്റെ കരിയറിലെ തിരിച്ചടികളുടെ പേരില്‍ ഞാന്‍ അദ്ദേഹത്തെ ഒരിക്കലും കുറ്റം പറഞ്ഞിട്ടില്ലെന്നും താരം വ്യക്തമാക്കി.

എന്നാല്‍ അല്ലു ആരാധകരുടെ വിമര്‍ശനം തുടര്‍ന്നതോടെ മറ്റൊരു വിഡിയോയുമായി താരം എത്തി. വളരെ സംഭവ ബഹുലമായിരുന്നു ഇന്നത്തെ ദിവസം. ശുഭരാത്രി. എന്റെ ട്വീറ്റ് അല്ലു അര്‍ജുന്‍ ആരാധകരെ വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ല. ഞാനും അല്ലു ആരാധികയാണ്. എന്റെ സ്വന്തം കരിയറിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാന്‍ തമാശ പറയുകയായിരുന്നു. നമുക്ക് സ്‌നേഹവും ചിരിയും പ്രചരിപ്പിക്കാം, വിദ്വേഷമല്ല എന്നാണ് വിഡിയോയ്‌ക്കൊപ്പം കുറിച്ചത്.

?ഗുണശേഖര്‍ സംവിധാനം ചെയ്ത വരുഡു 2010ലാണ് റിലീസ് ചെയ്യുന്നത്. അല്ലു അര്‍ജുന്‍ നായകനായി എത്തിയ ചിത്രം ആര്യയാണ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഭാനുശ്രീയുടെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്. സിനിമ ശ്രദ്ധിക്കപ്പെട്ടെങ്കിലും കരിയറില്‍ മുന്നേറ്റം നടത്താന്‍ ഭാനുശ്രീയ്ക്ക് സാധിച്ചില്ല. ചെറിയ സിനിമകളില്‍ അഭിനയിക്കുന്ന താരം ഇപ്പോള്‍ യൂട്യൂബില്‍ സജീവമാണ്.

More in News

Trending

Recent

To Top