Connect with us

എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്, ആരാധകരെ പുകഴ്ത്തി അല്ലു അർജുൻ, പിന്നാലെ നടനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി

Actor

എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്, ആരാധകരെ പുകഴ്ത്തി അല്ലു അർജുൻ, പിന്നാലെ നടനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി

എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്, ആരാധകരെ പുകഴ്ത്തി അല്ലു അർജുൻ, പിന്നാലെ നടനെതിരെ പോലീസ് സ്റ്റേഷനിൽ പരാതി

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അർജുൻ ചിത്രമാണ് പുഷ്പ2. ‌‌ചിത്രത്തിന്റേതായി പുറത്തെത്താറുള്ള അപ്ഡേറ്റുകൾക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. കഴിഞ്ഞ ദിവസം മുംബൈയിലും താരം എത്തിയിരുന്നു.

ആ വേളയിൽ നടൻ പറഞ്ഞ വാക്കുകൾക്കെതിരെ ഇപ്പോൾ പരാതി ഉയർന്നിരിക്കുകയാണ്. ആരാധകരാണ് തന്റെ സൈന്യം എന്ന് പറഞ്ഞതിന്റെ പേരിലാണ് നടനെതിരെ കേസ് വന്നിരിക്കുന്നത്. എനിക്ക് ആരാധകരില്ല, എനിക്ക് സൈന്യമാണ് ഉള്ളത്. ഞാൻ എന്റെ ആരാധകരെ സ്‌നേഹിക്കുന്നു.

അവരെന്റെ കുടുംബം പോലെയാണ്. അവർ എനിക്കൊപ്പം നിൽക്കും. എന്നെ ആഘോഷിക്കും. ഒരു സൈന്യം പോലെയാണ് അവർ എനിക്കൊപ്പം നിൽക്കുന്നത്. നിങ്ങൾ എല്ലാവരേയും ഞാൻ സ്‌നേഹിക്കുന്നു. സിനിമ വൻ ഹിറ്റാവുകയാണെങ്കിൽ എന്റെ ആരാധകർക്ക് ഞാൻ ഈ ചിത്രം സമർപ്പിക്കും എന്നാണ് നടൻ പറഞ്ഞത്.

ശ്രീനിവാസ് ഗൗഡ് എന്ന വ്യക്തിയാണ് അല്ലു അർജുനെതിരെ പരാതിയുമായി വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച് ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിയിട്ടുണ്ട്. സൈന്യം എന്ന് പറയുന്നത് മാന്യതയുള്ള ജോലിയാണ്. രാജ്യത്തിന്റെ സംരക്ഷണം അവരുടെ കയ്യിലാണ്. ആരാധകരെ അങ്ങനെ വിളിക്കുന്നത് ശരിയല്ല. അതിനു പകരം മറ്റ് പല വാക്കുകളും അല്ലു അർജുന് ഉപയോഗിക്കാം എന്നാണ് പരാതിയിൽ പറയുന്നു.

ഡിസംബർ 5ന് ആണ് പുഷ്പ 2 തിയേറ്ററുകളിൽ എത്തുന്നത്. മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്. ഇതിനോടകം തന്നെ 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്.

തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളിലായി 270 കോടി രൂപയ്‌ക്കാണ് പുഷ്പ 2 വിന്റെ OTT അവകാശം വിറ്റുപോയത്. ‘പുഷ്പ 2’ന്റെ ഒടിടി അവകാശം നെറ്റ്ഫ്ലിക്‌സ് ആണ് വാങ്ങിയിരിക്കുന്നത്. അതേ സമയം ചിത്രത്തിന്റെ തിയേറ്റർ അവകാശം 650 കോടി രൂപയ്‌ക്കാണ് വിറ്റുപോയിരിക്കുന്നത് എന്നാണ് വിവരം.

More in Actor

Trending