Connect with us

ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്ത്; ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണത്തെ കുറിച്ച് അല്ലു അർജുൻ

Actor

ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്ത്; ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണത്തെ കുറിച്ച് അല്ലു അർജുൻ

ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്ത്; ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണത്തെ കുറിച്ച് അല്ലു അർജുൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് അല്ലു അർജുൻ. സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ബോളിവുഡ് സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ.

ഞാനും സംഗീത സംവിധായകൻ ശ്രീദേവി പ്രസാദും ചെന്നൈയിൽ നിന്നാണ് വരുന്നത്. ഒരു ഹിന്ദി സിനിമ ചെയ്യുന്നത് എനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ഞാൻ അദ്ദേഹത്തോട് പറയുമായിരുന്നു. എന്നാൽ ഒരു സംഗീത സംവിധായകൻ എന്ന നിലയിൽ അദ്ദേഹത്തിന് ഒരു ഹിന്ദി സിനിമ ചെയ്യാൻ എളുപ്പമാണ്.

എന്തുകൊണ്ട് ഹിന്ദി സിനിമ ചെയ്തില്ലെന്ന് ഞാൻ അദ്ദേഹത്തിനോട് ചോദിച്ചിരുന്നു. എന്നോടൊപ്പം ഹിന്ദി സിനിമ ചെയ്യുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഒരിക്കലും ഒരു ഹിന്ദി സിനിമ ചെയ്യില്ലെന്ന് പറഞ്ഞു, കാരണം ആ സമയത്ത് ഒരു ഹിന്ദി സിനിമ ചെയ്യുക എന്നത് എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടായിരുന്നു.

കാരണം ബോളിവുഡ് ഞങ്ങളിൽ നിന്ന് വളരെ ദൂരത്തായിരുന്നു. ആ ചിന്തയിൽ നിന്നാണ് ഇന്ന് ഇവിടെ നിൽക്കുന്നത്. എന്നെ സംബന്ധിച്ച് വളരെ വലിയ കാര്യമാണ്. ഒരേ ചിത്രത്തിനാണ് ഞങ്ങൾക്ക് രണ്ടുപേർക്കും ദേശീയ പുരസ്കാരം ലഭിക്കുന്നത്. അത് ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും വിലപ്പെട്ട കാര്യമാണ് എന്നുമാണ് അല്ലു അർജുൻ പറഞ്ഞത്.

അതേസമയം, പുഷ്പ2 വിന്റെ പ്രൊമോഷൻ പരിപാടികളിലാണ് നടൻ. ഡിസംബർ അഞ്ചിനാണ് പുഷ്പ2 ലോകമെമ്പാടും തിയേറ്ററുകളിലെത്തുന്നത്. പാൻ ഇന്ത്യൻ റിലീസായി എത്തുന്ന സിനിമയിൽ രശ്മിക മന്ദാനയാണ് നായിക. ഫഹദ് ഫാസിലാണ വില്ലൻ വേഷത്തിലെത്തുന്നത്. സുകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

മൈത്രി മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമ്മിക്കുന്നത്. ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂൾ’ ഇതിന്റെ തുടർച്ചയായെത്തുമ്പോൾ റെക്കോർഡുകൾ ഭേ​ദിക്കുമെന്നാണ് ആരാധകർ കരുതപ്പെടുന്നത്.

More in Actor

Trending