ഏറെ പ്രശംസകൾ നേടിയ പായൽ കപാഡിയ ചിത്രമായിരുന്നു ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ഇപ്പോഴിതാ ഗോൾഡൻ ഗ്ലോബിൽ രണ്ടു നോമിനേഷനുകൾ നേടി ചരിത്രത്തിലേക്ക് കടന്നിരിക്കുകയാണ്. മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നീ വിഭാഗങ്ങളിലാണ് ചിത്രം നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇതോടെ ഇന്ത്യയിൽ നിന്ന് സംവിധാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ലഭിക്കുന്ന ആദ്യ സംവിധായകയായി പായൽ കപാഡിയ മാറിയിരിക്കുകയാണ്. കാൻ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയുടെ അഭിമാനമായി മാറിയ ചിത്രമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ്. ന്യൂയോർക്ക് ഫിലിം ക്രിട്ടിക്‌സ് സർക്കിളിൽ മികച്ച ഇൻ്റർനാഷണൽ ഫീച്ചറിനുള്ള അവാർഡും 2024 ലെ ഏഷ്യാ പസഫിക് സ്‌ക്രീൻ അവാർഡ്സിൽ ജൂറി ഗ്രാൻഡ് പ്രൈസും ചിത്രം സ്വന്തമാക്കിയിരുന്നു.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പ്രഭ എന്ന നഴ്‌സിൻ്റെ കഥയാണ് ചിത്രം പറയുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിലെ മറ്റ് മുഖ്യവേഷങ്ങളിൽ എത്തിയത്. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ശേഷം ‘പ്രഭയായ് നിനച്ചതെല്ലാം’ എന്ന പേരിൽ മലയാളത്തിൽ പ്രദർശനത്തിനെത്തിയ ചിത്രം ഇവിടെയും വാർത്തകളിൽ നിറഞ്ഞിരുന്നു.
പിന്നാലെ സിനിമയിലെ നടി ദിവ്യ പ്രഭയുടെ ഇൻറിമേറ്റ് രംഗങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ലെെംഗികച്ചുവയുള്ള പരാമർശങ്ങളും മോശം പ്രതികരണങ്ങളുമായി നിരവധി പേരെത്തിയതോടെ വിഷയം ചർച്ചകളിൽ ഇടം നേടുകയും ചെയ്തു. തിങ്കളാഴ്ച വൈകുന്നേരമാണ് 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷനുകൾ പ്രഖ്യാപിച്ചത്. ജനുവരി 5നാണ് പുരസ്കാര പ്രഖ്യാപനം.
മലയാളികൾക്ക് ഇഷ്ട്ടപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാറെത്. മക്കളായ പൃഥ്വിരാജ് സുകുമാരനും ഇന്ദ്രജിത്ത് സുകുമാരനും മലയാള സിനിമയിൽ സ്റ്റാറുകളാണ്. നെപ്പോ കിഡ് എന്ന...
ഉബൈനി സംവിധാനം ചെയ്യുന്ന ശുക്രൻ എന്ന ചിത്രത്തിന് തുടക്കമിട്ട് കേരള രാഷ്ട്രീയത്തിലെ രണ്ട് ജനപ്രീതിനേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണനും ചാണ്ടി ഉമ്മനും. ജനുവരി...