എലിസബത്തിന്റെ വിവാഹം കഴിഞ്ഞോ?, ചിത്രങ്ങൾ വൈറലായതോടെ കമന്റുകളുമായി ആരാധകർ
ഇപ്പോൾ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് എലിസബത്ത് ഉദയൻ. ബാലയെ വിവാഹം കഴിച്ചതിന് ശേഷമാണ് എലിസബത്തിനെ കൂടുതൽ പ്രേക്ഷകർ അടുത്തറിയാൻ തുടങ്ങിയത്. തന്റെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുള്ള എലിസബത്ത് ഒരിടയ്ക്ക് വെച്ച് ബാലയ്ക്കൊപ്പമുള്ള ചിത്രങ്ങളോ വീഡിയോകളോ ഒന്നും പങ്കുവെയ്ക്കെതെയായി. അതോടെയാണ് പ്രേക്ഷകർ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്ന് സംശയിച്ച് തുടങ്ങിയത് തന്നെ.
എന്നാൽ വേർപിരിഞ്ഞെന്നോ പിരിയാനുള്ള കാരണങ്ങോ ബാലയോ എലിസബത്തോ പറഞ്ഞിരുന്നില്ല. ഇപ്പോൾ അഹമ്മദാബാദിൽ ജോലി ചെയ്യുകയാണ് എലിസബത്ത്. ബാലയുമായുള്ള ബന്ധം അവസാനിപ്പിച്ചശേഷമാണ് എലിസബത്ത് ഡോക്ടർ ജോലി തുടരുന്നതിന്റെ ഭാഗമായി അഹമ്മദാബാദിലേക്ക് പോയത്. തന്‌റെ യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ എസലിസബത്ത് പങ്കുവെച്ച ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. യെല്ലോ ബഡീസ് എന്ന ക്യാപ്ഷൻ നൽകിയാണ് എലിസബത്ത് ഫോട്ടോ പങ്കുവെച്ചത്. ഇതോടെയാണ് കൂടെയുള്ളത് ആരാണെന്ന ചോദ്യം കമന്റുകളായി വന്നുതുടങ്ങിയത്. എലിസബത്തിന്റെ വിവാഹം കഴിഞ്ഞോ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
കല്യാണം കഴിച്ചോ? ആണെങ്കിൽ ധൈര്യമായിട്ട് അങ്ങ് പറ.. നിങ്ങൾ വിവാഹം കഴിച്ചോ? ഡോക്ടർ നയം വ്യക്തമാക്കണം, ആശംസകൾ. ഇനിയെങ്കിലും നല്ലൊരു ജീവിതം ഉണ്ടാകട്ടെ, എന്നിങ്ങനെ പോകുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകൾ. എന്നാൽ എലിസബത്ത് ഇതിനോടൊന്നും പ്രതികരിച്ചിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം തന്നെ അപമാനിച്ച് കൊണ്ട് ഒരാൾ കുറിച്ച കമന്റിന്റെ സ്ക്രീൻഷോട്ട് എലിസബത്ത് പങ്കുവെച്ചിരുന്നു. ‘നീ ഇനി കൂടുതലൊന്നും പറയാൻ നിൽക്കണ്ട. ബാലയുടെ ഭാര്യ എല്ലാം വെളിപ്പെടുത്തും. നിന്റെ മാനം പോകും. അതുകൊണ്ട് ഇനി ആ വഴിക്ക് തിരഞ്ഞ് നോക്കല്ലേ’ എന്നാണ് ഒരു പ്രൊഫൈലിൽ നിന്നും വന്ന കമന്റ്.
ഇനി ഇതുപോലുള്ള സ്‌പെഷ്യൽ കമന്റ്സ് ഒക്കെ പോസ്റ്റ് ചെയ്യുന്നതായിരിക്കും. മുന്നേയുള്ള സ്ക്രീന്ഷോട്ട്സ് എടുത്തുവെച്ചിട്ടുണ്ട്. ഇനി മുതൽ പോസ്റ്റ് ചെയ്യുന്നതായിരിക്കും’ എന്നാണ് എലിസബത്ത് സ്ക്രീൻ ഷോട്ട് പങ്കിട്ട് കുറിച്ചത്. തനിക്ക് ഓട്ടിസം ഉണ്ടെന്നും കുട്ടികളുണ്ടാവില്ലെന്നുമുള്ള തരത്തിൽ വരെ കമന്റുകൾ വരുന്നതായി തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നാണ് എലിസബത്ത് നേരത്തെ പറഞ്ഞത്.
എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ടെന്നും പറഞ്ഞിരുന്നു.
എന്നെ നാണം കെടുത്താനായി പണം വാങ്ങിയാകും കമന്റുകൾ ഇടുന്നത്. നിങ്ങൾ എന്തൊക്കെ ചെയ്താലും ഞാൻ ഇനിയും വീഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ഇൻസൾട്ടഡ് ആയിട്ടുമാണ് ഇവിടം വരെ എത്തിയത്. തളർത്താൻ നോക്കണ്ട. നെഗറ്റീവ് കമന്റുകൾ ഒരുപാടുണ്ട്. പക്ഷെ നിങ്ങൾ എത്ര നെഗറ്റീവ് കമന്റുകൾ ഇട്ടാലും എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാൻ ഇനിയും വീഡിയോസ് ഇടും.
ഞാൻ അത്രയും മോശപ്പെട്ട അവസ്ഥയിൽ നിന്നും ചതിക്കപെട്ട അവസ്ഥയിൽ നിന്നും വളരെ സങ്കടകരമായ അവസ്ഥയിൽ നിന്നൊക്കെ മുമ്പിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. നാണം കെടുന്നതിന്റെ മാക്സിമം അവസ്ഥയിൽ നാണം കെട്ടിട്ടുണ്ട്. ഇഷ്ടപ്പെട്ട ആളുകളുടെ കയ്യിൽ നിന്നും നാണം കെട്ട് ഇൻസൾട്ടഡായി. അങ്ങനെ കുറെ ബോഡിഷെയ്‌മിങ്ങും വൃത്തികെട്ട ഒരുപാട് കാര്യങ്ങൾ അനുഭവിച്ചിട്ടുണ്ട്.
കുറെ ഫേക്ക് ഐഡികളിൽ നിന്നുമാണ് എന്നെ അത്രയും മോശക്കാരിയാക്കുന്നത്. അതുകൊണ്ടൊന്നും ഞാൻ നിർത്താൻ പോകുന്നില്ല. നെഗറ്റീവ് കമന്റുകൾ ഇട്ട് നാണം കെടുത്തി ഞാൻ വീഡിയോസ് നിർത്തും അല്ലെങ്കിൽ നിർത്തിപ്പിക്കാമെന്ന് നിങ്ങൾ കരുതണ്ട. എന്റെ ആ നാണം പോയി. പേടിപ്പിച്ച് വീട്ടിൽ ഇരുത്താം ഭീഷണി പെടുത്തി വീട്ടിൽ ഇരുത്താം എന്നൊന്നും കരുതണ്ട. ഒരുപാട് ഭീഷണി കോളുകൾ എനിക്ക് വരാറുണ്ട്. ഞാൻ ആരെയും ഉപദ്രവിക്കാൻ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാൻ നടക്കുകയാണ് എന്നും എലിസബത്ത് പറഞ്ഞിരുന്നു.
