വയോധകയോട് പരിഭവം പറയുന്ന ബോളിവുഡ് നടി ആലിയ ഭട്ടിന്റെ വിഡിയോ വൈറല്‍. ഞായറാഴ്ച മുംബൈയില്‍ നടന്ന ഗ്ലോബല്‍ സ്പോര്‍ട്സ് പിക്കിള്‍ബോള്‍ ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. ആലിയ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ചടങ്ങില്‍ നിന്നുള്ള ആലിയയുടെ നിരവധി ചിത്രങ്ങളും വിഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
‘കണ്ടതില്‍ സന്തോഷം’ എന്നു പറഞ്ഞാണ് ആലിയ സംഭാഷണത്തിന് തുടക്കം കുറിച്ചത്. ‘അമ്മയുടെ മകന് എന്നെ ഒരുപാട് ബുദ്ധിമുട്ടിക്കാറുണ്ട്. പക്ഷേ അവന് അവന്റെ ജോലിയില്‍ മിടുക്കനാണ്’എന്നാണ് ഫോട്ടോഗ്രാഫറുടെ നേരെ വിരല്‍ ചൂണ്ടി ആലിയ പറയുന്നത്.
‘ശുദ്ധമായ ഹൃദയം’ എന്നാണ് ആരാധകര്‍ വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്യുന്നത്. എല്ലാവരോടും എളിമയോടെ പെരുമാറുന്ന നടിയെന്നും ആലിയയെ ആരാധകര്‍ വിശേഷിപ്പിക്കുന്നു. ആലിയയെ കൂടാതെ നടന് അര്ജുന് ബിജ്ലാനി, സംവിധായകന് ശശാങ്ക് ഖൈതാന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
‘ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍’ എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ആലിയ. ഗാല്‍ ഗഡോട്ടും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫര്ഹാന് അക്തറിന്റെ ‘ജീ ലെ സരാ’, കരണ്‍ ജോഹര്‍ ചിത്രം ‘റോക്കി ഔര്‍ റാണി കി പ്രേം കഹാനി’ എന്നീ ചിത്രങ്ങളിലാണ് ആലിയ നിലവില്‍ അഭിനയിക്കുന്നത്.
മലയാളികളുടെ ഇഷ്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളും മരുമക്കളുമൊക്കെ സിനിമ മേഖലയിൽ സജീവമാണ്. ഇവരുടെ ഒക്കെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് ഒത്തിരി...
സത്യജിത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രസിഡന്റ് സ്ഥാനം സുരേഷ് ഗോപി ഏറ്റെടുത്തേക്കില്ല എന്ന് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയ്ക്ക് മുന്നറിയിപ്പ്...
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ നടന് അലന്‍സിയര്‍ നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. ചലച്ചിത്ര അവാര്‍ഡായി...