Actress
നിർഭയ സംഭവമുണ്ടായി ഒരു ദശകത്തിനിപ്പുറവും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല; വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതികരണവുമായി ആലിയ ഭട്ട്
നിർഭയ സംഭവമുണ്ടായി ഒരു ദശകത്തിനിപ്പുറവും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല, സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല; വനിതാ ഡോക്ടറുടെ മരണത്തിൽ പ്രതികരണവുമായി ആലിയ ഭട്ട്
പ്രേക്ഷകർക്കേറെ സുപരിചതിയാണ് ആലിയ ഭട്ട്. ഇപ്പോഴിതാ കൊൽക്കത്തയിൽ ആർ.ജി.കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിതാ ഡോക്ടർ ക്രൂ രബലാ ത്സംഗത്തിനിരയായി കൊ ല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിലൂടെയാണ് ആലിയ ഇതേ കുറിച്ച് പറഞ്ഞത്.
നിർഭയ സംഭവമുണ്ടായി ഒരു ദശകത്തിനിപ്പുറവും കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ല എന്ന് നമ്മെ ഓർമിപ്പിക്കുന്ന മറ്റൊരു അതിക്രൂ ര സംഭവമെന്നാണ് താരം പറയുന്നത്. 2022-ലെ നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയിൽ നിന്നുള്ള കണക്കുകളടക്കം പങ്കുവെച്ചായിരുന്നു ആലിയയുടെ കുറിപ്പ്.
മറ്റൊരു ക്രൂ രമായ ബ ലാത്സംഗം. സ്ത്രീകൾ എവിടെയും സുരക്ഷിതരല്ല എന്ന തിരിച്ചറിവിൻറെ മറ്റൊരു ദിനം കൂടി കടന്നുപോയി. 2022 മുതൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ നാലുശതമാനം വർധനവുണ്ടെന്നും അതിൽ ഇരുപതുശതമാനവും ബലാത്സംഗവും ശാരീരിക ഉപദ്രവുമാണ്. 2022-ൽ ദിവസവും 90-നടുത്ത് ബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതെല്ലാം മനസിലാക്കി നമ്മൾ സ്ത്രീകൾ എങ്ങനെയാണ് സ്വസ്തമായി സുരക്ഷിതമായി ജോലിക്കോ മറ്റു ദൈനംദിനകാര്യങ്ങൾക്കോ പോവുക. ഈ യുവതിയെ രക്ഷിക്കാൻ നമുക്കായില്ല. പക്ഷേ ഇനിയൊരിക്കൽക്കൂടി ഇങ്ങനെ സംഭവിക്കാതിരിക്കാൻ നമുക്ക് ശ്രമിക്കാം. സമൂഹത്തിന്റെ നിലവിലുള്ള പ്രവർത്തനങ്ങളിൽ തെറ്റുകൾ ഉള്ളതുകൊണ്ടാണ് ഇതൊക്കെ വീണ്ടും ആവർത്തിക്കുന്നത്.
സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളുടെ കാരണങ്ങൾ കണ്ടെത്തി മാറ്റാനുള്ള ശ്രമങ്ങൾ നടത്തണം. സ്ത്രീകളോട് അവരുടെ വഴി മാറാൻ പറയരുത്. അത്തരം സാഹചര്യങ്ങളെയാണ് മാറ്റേണ്ടത്. എന്നിങ്ങനെയാണ് ആലിയ തന്റെ കുറിപ്പിൽ പറയുന്നത്. നേരത്തെ ആയുഷ്മാൻ ഖുറാന, വിജയ് വർമ, പരിണീതി ചോപ്ര, മലൈക അറോറ, സൊനാക്ഷി സിൻഹ തുടങ്ങിയവരും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർ ധന ഗ്‌നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃ തദേഹം കണ്ടെത്തിയത്. ക്രൂ രമായ ലൈം ഗികപീ ഡനം നടന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ കടുത്ത പ്രതിഷേധമാണ് രാജ്യത്തുടനീളം നടക്കുന്നത്.