Connect with us

ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അ ക്രമമാണ്, അതിൽ നിന്നും പ്രചോദമുൾകൊണ്ടാണ് തന്റെ സിനിമകളിൽ ആക്ഷൻ ചെയ്യുന്നത്; അക്ഷയ് കുമാർ

Actor

ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അ ക്രമമാണ്, അതിൽ നിന്നും പ്രചോദമുൾകൊണ്ടാണ് തന്റെ സിനിമകളിൽ ആക്ഷൻ ചെയ്യുന്നത്; അക്ഷയ് കുമാർ

ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അ ക്രമമാണ്, അതിൽ നിന്നും പ്രചോദമുൾകൊണ്ടാണ് തന്റെ സിനിമകളിൽ ആക്ഷൻ ചെയ്യുന്നത്; അക്ഷയ് കുമാർ

കരിയറിൽ ഏറെ പരാജയങ്ങളിലൂടെ കടന്ന് പോകുകയാണ് നടൻ അക്ഷയ് കുമാർ. അടുത്ത കാലത്തായി മികച്ചൊരു ചിത്രവും നടന്റേതായി പുറത്തെത്തിയിട്ടില്ല. എന്നാൽ സിനിമകളൽ നിന്ന് ഇടവേളയെടുക്കാനോ പ്രതിഫലം കുറയ്ക്കാനോ അദ്ദേഹം തയ്യാറായിട്ടില്ല. ഇപ്പോൾ ഖേൽ ഖേൽ മേം എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.

ഈ ചിത്ര്തതിന്റെ പ്രോമോഷന്റെ ഭാ​ഗമായി ലോകപ്രശസ്ത കാർട്ടൂൺ പരമ്പരയായ ടോം ആൻഡ് ജെറിയെക്കുറിച്ച് അക്ഷയ് കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്. ഖേൽ ഖേൽ മേം എന്ന ചിത്രത്തിൽ നടൻ ഫർദീൻ ഖാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഈ വേളയിലാണ് ഫർദീൻ ടോം ആൻഡ് ജെറിയോടുള്ള തന്റെ ഇഷ്ടം പറഞ്ഞത്.

ഇതിന് പിന്നാലെയാണ കാർട്ടൂണിനെ കുറിച്ച് അക്ഷയ് കുമാർ സംസാരിച്ച് തുടങ്ങിയത്. ടോം ആൻഡ് ജെറി ഒരിക്കലും തമാശയല്ല. അത് അ ക്രമമാണ്. ഇന്ന് ഞാൻ നിങ്ങളോടൊരു രഹസ്യം പറയാം. കരിയറിൽ എത്രയോ സംഘട്ടനരം​ഗങ്ങളിൽ ഞാൻ അഭിനയിച്ചിരിക്കുന്നു. അതിൽ പലതും ടോം ആൻഡ് ജെറിയിൽ നിന്ന് പ്രചോദമുൾകൊണ്ടതാണ്.

മുൻപ് ഒരു ചിത്രത്തിൽ ചെയ്ത ഹെലികോപ്റ്റർ രം​ഗം മുഴുവൻ ആ കാർട്ടൂണിൽനിന്നെടുത്തതാണ്. നാഷണൽ ജ്യോ​ഗ്രഫിക്കിൽ നിന്ന് മറ്റൊരാശയമെടുത്ത് ചെയ്തിരുന്നു. എന്തൊക്കെ പറഞ്ഞാലും ടോം ആൻഡ് ജെറിയിൽ ചെയ്യുന്നതുപോലെ അവിശ്വസനീയമായ ആക്ഷൻ രം​ഗങ്ങൾ വേറെവിടേയും കാണാൻ കഴിയില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖേൽ ഖേൽ മേൻ ഈ മാസം 15 നാണ് റിലീസ് ആവുന്നത്. തപ്‌സി പന്നു, വാണി കപൂർ, അമ്മി വിർക്ക്, ഫർദീൻ ഖാൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മുദാസർ അസീസ് ആണ്‌.

More in Actor

Trending