Connect with us

വല്ലാതെ വേദനിപ്പിച്ചെങ്കിലും ആ സംഭവത്തോടെയാണ് ഞാനും ചേച്ചിയും ബോൾഡ് ആയത് – അക്ഷര ഹസ്സൻ

Tamil

വല്ലാതെ വേദനിപ്പിച്ചെങ്കിലും ആ സംഭവത്തോടെയാണ് ഞാനും ചേച്ചിയും ബോൾഡ് ആയത് – അക്ഷര ഹസ്സൻ

വല്ലാതെ വേദനിപ്പിച്ചെങ്കിലും ആ സംഭവത്തോടെയാണ് ഞാനും ചേച്ചിയും ബോൾഡ് ആയത് – അക്ഷര ഹസ്സൻ

തെന്നിന്ത്യന്‍ സിനിമയുടെ പ്രശസ്ത താരങ്ങളിലൊരാളാണ് കമല്‍ഹാസന്‍. ഉലകനായകനെന്നാണ് അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അദ്ദേഹത്തിന് പിന്നാലെ മക്കളായ അക്ഷരയും ശ്രുതി ഹാസനും സിനിമയിലേക്കെത്തിയിരുന്നു.

അതിനിടെ ജീവിതത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ച്‌ തുറന്ന് പറഞ്ഞിരിക്കുകയാണ് അക്ഷര. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരപുത്രി കാര്യങ്ങള്‍ വിശദീകരിച്ചത്.

ഏതൊരു മക്കളേയും പോലെ തങ്ങളേയും വേദനിപ്പിച്ച സംഭവമാണ് അത്. ഈ സംഭവത്തിന് ശേഷമാണ് താനും സഹോദരിയും ബോള്‍ഡായതും, സ്വന്തമായി കാര്യങ്ങളെല്ലാം ചെയ്യാന്‍ തുടങ്ങിയതെന്നും അക്ഷര പറയുന്നു. ലോകം തന്നെ അവസാനിച്ചുവെന്നായിരുന്നു ആ സമയത്ത് തോന്നിയത്.

 എന്നാല്‍ അന്നത്തെ ആ അനുഭവമാണ് ഇന്നത്തെ തനിക്ക് ഗുണകരമായതെന്നും താരപുത്രി പറയുന്നു. ലോകത്തിലെ എന്ത് കാര്യവും നേരിടാനുള്ള ശക്തി ലഭിച്ചത് ഈ അനുഭവത്തിന് ശേഷമാണെന്നും താരപുത്രി പറയുന്നു. 1998ലായിരുന്നു കമല്‍ഹാസനും സരികയും വിവാഹിതരായത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. അക്ഷര ചെറിയ കുട്ടിയായിരിക്കുന്ന സമയത്തായിരുന്നു മാതാപിതാക്കളുടെ വേര്‍പിരിയല്‍.

akshara hassan about parents divorce

More in Tamil

Trending

Recent

To Top