Connect with us

കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് അഭിപ്രായം പറ‍ഞ്ഞ എൻഎസ് മാധവൻ സാറിനോട് സഹതാപം മാത്രം; ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാം

Social Media

കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് അഭിപ്രായം പറ‍ഞ്ഞ എൻഎസ് മാധവൻ സാറിനോട് സഹതാപം മാത്രം; ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാം

കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് അഭിപ്രായം പറ‍ഞ്ഞ എൻഎസ് മാധവൻ സാറിനോട് സഹതാപം മാത്രം; ഞാൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാം

കഴിഞ്ഞ ദിവസമായിരുന്നു മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയ്ക്കെതിരെ പോസ്റ്റിട്ടുവെന്ന പേരിൽ സംവിധായകനും റിയാലിറ്റി ഷോ താരവുമായ അഖിൽ മാരാർക്കെതിരെ പോലീസ് കേസെടുത്തത്. ഇപ്പോഴിതാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ എഴുത്തുകാരൻ എൻഎസ് മാധവൻ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അഖിൽ മാരാർ.

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അഖിലിന്റെ പ്രതികരണം. താൻ പറഞ്ഞത് എന്ന് നോക്കുക പോലും ചെയ്യാതെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലെ ട്രോൾ കണ്ട് അഭിപ്രായം പറഞ്ഞ മാധവനോട് സഹതാപം മാത്രമെ ഉള്ളൂവെന്നും അഖിൽ മാരാർ പറഞ്ഞു. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;

‘പഠിപ്പും വിവരവും അറിവും ഉള്ള ബുദ്ധി ജീവി കമ്മിയുടെ അവസ്ഥ ഇതാണെങ്കിൽ അന്തം കമ്മികളുടെ കാര്യം പറയേണ്ടതില്ലല്ലോ. ഞാൻ പറഞ്ഞത് എന്താണെന്ന് പോലും നോക്കാതെ കമ്മി ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന ട്രോൾ പോസ്റ്റുകൾ കണ്ട് തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്ന എൻഎസ് മാധവൻ സാറിനോട് സഹതാപം മാത്രം.

മാധവൻ സാറിനോടും അന്തം കമ്മികളോടും എനിക്ക് പറയാൻ ഉള്ളത് ഞാൻ വീട് വെച്ച് കൊടുക്കുന്നത് മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണ് എന്ന് എവിടെ എങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി ജീവിക്കാൻ ഞാൻ തയ്യാറാണ്. മനസിലായില്ലേ നിങ്ങളുടെ കൂടെ കൂടിയേക്കാം.

NB: DYFI 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ.. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്…. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല… പിന്നെ നാട്ടുകാരുടെ മുന്നിൽ ബക്കറ്റ് എടുത്തു ഇറങ്ങി പിരിച്ചു പുട്ടടിച്ച പാർട്ടിയുടെ ഒരടിമ ആയ മാധവൻ സാറിനു ഒരുവൻ തന്റെ അദ്വാനത്തിൽ നിന്ന് പണം സ്വമേധയാ നൽകുന്നത് ഉൾകൊള്ളാൻ പോലും കഴിയുന്നില്ല…

എന്തെന്നാൽ ദാനം കൊടുത്തല്ല ഇവർക്ക് ശീലം മറിച്ചു പിടിച്ചു പറിയാണ്…അതിരിക്കട്ടെ മാധവൻ സാർ മുഖ്യമന്ത്രി യുടെ ആശ്വാസ നിധിയിലേക്ക് എന്ത് കൊടുത്തു… അത് കൂടി ഒന്ന് പറയണ്ടേ….’ എന്നുമാണ് അഖിൽ മാരാർ കുറിച്ചത്.

അതേസമയം, കഴിഞ്ഞ ദിവസം വയനാട്ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാൻ നിക്ക്താൽപര്യമില്ലെന്നും അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് മൂന്ന് വീടുകൾ വെച്ച് നൽകാം എന്നും അഖിൽ മാരാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ദുരിതാശ്വാസനിധിക്കെതിരെ പ്രചരണം നടത്തി എന്നതിന്റെ പേരിലാണ് കൊച്ചി ഇൻഫോപാർക്ക് പൊലീസ് അഖിലിനെതിരെ കേസെടുത്തത്.

Continue Reading
You may also like...

More in Social Media

Trending