Connect with us

പൃഥ്വിരാജിനെ അഭിനന്ദിച്ച് അജു വര്‍ഗീസ്; ഇങ്ങനെ പറയാനൊരു കാരണവുമുണ്ട്!

Social Media

പൃഥ്വിരാജിനെ അഭിനന്ദിച്ച് അജു വര്‍ഗീസ്; ഇങ്ങനെ പറയാനൊരു കാരണവുമുണ്ട്!

പൃഥ്വിരാജിനെ അഭിനന്ദിച്ച് അജു വര്‍ഗീസ്; ഇങ്ങനെ പറയാനൊരു കാരണവുമുണ്ട്!

മലയാള സിനിമയിലെ യുവതാരങ്ങളില്‍ പ്രധാനികളിലൊരാളാണ് പൃഥ്വിരാജ്. സിനിമാകുടുംബത്തില്‍ നിന്നായിരുന്നു താരത്തിന്റെ വരവ്. സുകുമാരനും മല്ലികയും ഇന്ദ്രജിത്തും സഞ്ചരിച്ച വഴികളിലൂടെ യാത്ര ചെയ്യാനായിരുന്നു പൃഥ്വിയും തീരുമാനിച്ചത്. ബിരുദ പഠനം പാതിവഴിയിലുപേക്ഷിച്ചായിരുന്നു അദ്ദേഹത്തിന്റെ വരവ്. സിനിമയാണ് തന്റെ തട്ടകമെന്ന് മനസ്സിലാക്കിയപ്പോള്‍ അതിനായി ഇറങ്ങുകയായിരുന്നു. മകന്റെ തീരുമാനത്തിന് ശക്തമായ പിന്തുണയായിരുന്നു മല്ലിക നല്‍കിയത്. ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്ന താരമായിരുന്നു സുകുമാരന്‍. സ്വന്തമായൊരു സിനിമ എന്ന സ്വപ്‌നവുമായി നീങ്ങുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

വര്‍ഷങ്ങള്‍ക്ക് ശേഷം ആ മോഹം പൃഥ്വിരാജിലൂടെ സാധ്യമാവുകയായിരുന്നു. താന്‍ സംവിധാനം ചെയ്ത ആദ്യ സിനിമ പൃഥ്വിരാജ് സമര്‍പ്പിച്ചതും അച്ഛനാണ്. ലൂസിഫറിലൂടെ മലയാള സിനിമയ്ക്ക് 200 കോടി ക്ലബ് കൂടിയാണ് അദ്ദേഹം പരിചയപ്പെടുത്തിയത്. സിനിമയ്ക്കായി അണിനിരന്നവരുടെയെല്ലാം കരിയര്‍ ബ്രേക്ക് സിനിമയായി കൂടി മാറുകയായിരുന്നു ലൂസിഫര്‍. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ തുറന്നുപറഞ്ഞാണ് അദ്ദേഹം മുന്നേറുന്നത്. അച്ഛന്റെ സ്വഭാവമാണ് അവനെന്നും കാര്യങ്ങളെക്കുറിച്ച് തുറന്നടിക്കുന്നതിനാല്‍ പലരും അഹങ്കാരിയായാണ് പലരും വിശേഷിപ്പിക്കാറുള്ളതെന്നും മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു. പൃഥ്വിരാജ് യുവതലമുറയിലെ പല താരങ്ങള്‍ക്കും മാതൃകയാണ്. ഇക്കാര്യത്തെക്കുറിച്ചാണ് അജു വര്‍ഗീസും പറഞ്ഞത്.

പങ്കെടുക്കുന്ന ചടങ്ങുകളിലെല്ലാം മുഖ്യആകര്‍ഷണമായി മാറാറുണ്ട് പൃഥ്വിരാജ്. സിനിമയ്ക്കപ്പുറത്ത് യഥാര്‍ത്ഥ ജീവിതത്തില്‍ നല്ലൊരു മനുഷ്യസ്‌നേഹിയാണ് താനെന്ന് അദ്ദേഹം തെളിയിച്ച സന്ദര്‍ഭങ്ങള്‍ ഏറെയാണ്. സ്വന്തം ജീവിതത്തിലെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് അദ്ദേഹം പ്രസംഗിക്കാറുള്ളത്. അതിനാല്‍ത്തന്നെ കൂടുതല്‍ വിശ്വാസ്യതയും പ്രചോദനവും തോന്നാറുണ്ടെന്നും ആരാധകര്‍ പറഞ്ഞിരുന്നു. അടുത്തിടെ അദ്ദേഹം പങ്കെടുത്ത പരിപാടിക്കിടയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മനോരമയുടെ ന്യൂസ് മേക്കര്‍ പുരസ്‌കാര ദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയത് അദ്ദേഹമായിരുന്നു. കേരളത്തെ പ്രളയത്തില്‍ നിന്നും രക്ഷിച്ച മത്സ്യത്തൊഴിലാളികള്‍ക്കായിരുന്നു പുരസ്‌കാരം നല്‍കിയത്.

പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയ പൃഥ്വിക്ക് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മുണ്ടുടുത്ത് തനിസാധാരണക്കാരനായാണ് അദ്ദേഹം എത്തിയത്. അദ്ദേഹത്തിന്‍രെ പ്രസംഗ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അജു വര്‍ഗീസ്. പ്രസംഗ വീഡിയോയും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. നിങ്ങളുടെ ചിന്തകളും നിങ്ങള്‍ അത് പ്രകടിപ്പിക്കുന്ന വിധവും വാക്കുകള്‍ക്ക് അതീതമാണ്. ഏറെ ബഹുമാനമെന്നും താരം കുറിച്ചിട്ടുണ്ട്.

സിനിമാതിരക്കുകള്‍ക്കിടയിലും പൊതുവേദികളില്‍ സജീവമാണ് പൃഥ്വിരാജ്. നേരത്തെ പല പരിപാടികളിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ദൈവങ്ങള്‍ മനുഷ്യര്‍ക്കുള്ളില്‍ത്തന്നെയാമെന്ന് ഒരു ജനതയെ തന്നെ ഓര്‍മ്മിപ്പിച്ച കടലിന്റെ മക്കള്‍ക്ക് ആദരവ് എന്ന് പറഞ്ഞായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ വിറുങ്ങലിച്ച് നിന്ന കേരളത്തെ രക്ഷിക്കാനായി ്അണിനിരന്ന മത്സ്യത്തൊഴിലാളികളെക്കുറിച്ച് അദ്ദേഹം വാചാലനായിരുന്നു. പ്ലസ് ടു പരീക്ഷയില്‍ ഉന്നതവിജയം സ്വന്തമാക്കിയവരെ അഭിനന്ദിക്കാനെത്തിയപ്പോഴും പ്രചോദനമേകുന്ന തരത്തിലായിരുന്നു താരം സംസാരിച്ചത്.

സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്ന കാര്യത്തില്‍ ഏറെ മുന്നിലാണ് പൃഥ്വിരാജ്. കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് അദ്ദേഹം സ്ത്രീ വിരുദ്ധത നിറഞ്ഞ നിറഞ്ഞ ഡയലോഗുകളിലോ രംഗങ്ങളിലോ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയത്. നടിക്ക് ശക്തമായ പിന്തുണ നല്‍കി താരവും ഒപ്പമുണ്ടായിരുന്നു. സ്വന്തം സിനിമ വന്നപ്പോള്‍ ഇക്കാര്യം മറന്നതാണോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നപ്പോള്‍ കൃത്യമായ മറുപടിയും അദ്ദേഹം നല്‍കിയിരുന്നു. ലൂസിഫറിലെ രാഫ്താര എന്ന ഐറ്റം ഗാനത്തെക്കുറിച്ച് രൂക്ഷവിമര്‍ശനമായിരുന്നു ഉയര്‍ന്നുവന്നത്. ഡാന്‍സ് ബാറില്‍ കഥകളി നടത്തണമായിരുന്നോയെന്നായിരുന്നു താരത്തിന്റെ ചോദ്യം.

യുവതാരങ്ങളില്‍ പലര്‍ക്കും മാതൃകയാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് കൈയ്യടിച്ച് പല താരങ്ങളും എത്താറുണ്ട്. സ്ത്രീവിരുദ്ധത നിറഞ്ഞ സിനിമകളില്‍ അഭിനയിക്കില്ലെന്ന് അദ്ദേഹം അറിയിച്ചപ്പോള്‍ നിരവധി പേരായിരുന്നു പിന്തുണ അറിയിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണയും താരത്തിന് ലഭിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗത്തിന് കൈയ്യടിയുമായാണ് അജു വര്‍ഗീസ് എത്തിയത്. ആരാധകര്‍ മാത്രമല്ല താരങ്ങളില്‍ ചിലരും അദ്ദേഹത്തെ മാതൃകയാക്കുന്നുണ്ട്.

അഭിനേതാവായി എത്തിയതിന് പിന്നാലെ തന്നെ മനസ്സിലെ സംവിധാന മോഹത്തെക്കുറിച്ച് പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു. സിനിമയിലെത്തി അധികം കഴിയുന്നതിനിടയിലായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് വ്യക്തമാക്കിയത്. തുടക്കകാലത്ത് തന്നെ ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ താരപുത്രന്റെ അധികപ്രസംഗമായാണ് പലരും ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ പില്‍ക്കാലത്ത് അദ്ദേഹം അത് യാഥാര്‍ഥ്യമാക്കിയപ്പോള്‍ വിമര്‍ശിച്ചവര്‍ പോലും പിന്തുണയ്ക്കുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്ത സിനിമയില്‍ സുപ്രധാനമായ കഥാപാത്രത്തേയും അദ്ദേഹം അവതരിപ്പിച്ചിരുന്നു.

aju varghese talk about prithviraj

More in Social Media

Trending

Recent

To Top