Malayalam Breaking News
മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, അത്ഭുതമാണെന്ന് അജു വർഗീസ് !!!
മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, അത്ഭുതമാണെന്ന് അജു വർഗീസ് !!!
മികച്ച അഭിനേതാവാണെന്ന് തെളിയിച്ച നടനാണ് അജു വർഗീസ്. പക്ഷെ സൂപ്പർ സ്റ്റാറുകളെ കാണുമ്പോഴേക്കും അജു താനൊരു അഭിനേതാവാണെന്ന് പോലും മറന്നുപോകും. സണ്ണി ലിയോണിനും മമ്മൂട്ടിക്കുമൊപ്പം അഭിനയിച്ച അജുവിന്റെ ആകാംഷയും അനുഭവങ്ങളും താരം ആവേശത്തോടെ പങ്കു വച്ചിരുന്നു. മധുരരാജയില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അജു ഇട്ടിമാണി: മേഡ് ഇന്‍ ചൈന എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പവും ജാക്ക് ആന്‍ഡ് ജില്‍ എന്ന ചിത്രത്തില്‍ മഞ്ജു വാര്യരിനൊപ്പവും സ്‌ക്രീനിലെത്തുന്നു.
“മമ്മൂക്കയ്‌ക്കൊപ്പം മധുരരാജയില്‍ ഒരു സീന്‍ ചെയ്തു, ഇപ്പോള്‍ ലാല്‍ സാറിനൊപ്പം ഇട്ടിമാണിയിലും, എനിക്കൊന്നും പറയാന്‍ കഴിയുന്നില്ല. അവര്‍ അഭിനയിക്കുന്നത് കാണുമ്ബോഴാണ് എനിക്ക് ഇനിയും എത്രയേറെ ദൂരം താണ്ടാനുണ്ടെന്ന് മനസ്സിലാകുന്നത്. റീടേക്ക് വേണമെന്ന് തോന്നുമ്ബോള്‍ അത് ചോദിക്കാന്‍ പോലും എനിക്ക് ബൂദ്ധിമുട്ടാണ് പക്ഷെ അവര്‍ക്ക് അതിലൊന്നും ഒരു കുഴപ്പവുമില്ല. ഇതൊക്കെ വളരെ മികച്ച അനുഭവങ്ങളാണ്”, അജു പറഞ്ഞു.
സന്തോഷ് ശിവന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രമാണ്. മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ കാളിദാസ് ജയറാമും സൗബിനും ശ്രദ്ധേയ വേഷങ്ങളിലെത്തുന്നുണ്ട്. അജുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. ‘മഞ്ജു ചേച്ചി ഒരു രക്ഷയുമില്ല, അത്ഭുതമാണ്. ഭയങ്കര ഹ്യൂമര്‍ സെന്‍സുള്ള നടിയാണ്. ഓണ്‍ സ്‌ക്രീനില്‍ മാത്രമല്ല ഓഫ് സ്‌ക്രീനിലും വളരെയധികം പോസിറ്റിവിറ്റിയാണ് ചേച്ചിക്ക്’, ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അജു പറഞ്ഞു.
aju varghese about manju varrier