Connect with us

ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താൽപര്യവും; ഒരു മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു

Malayalam

ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താൽപര്യവും; ഒരു മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു

ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താൽപര്യവും; ഒരു മാസ്ക് എങ്കിലും ഉപയോഗിക്കാമായിരുന്നു

കൊറോണ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണമാണ് കേരളം കൈക്കൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കോവിഡ് ഭീതി നിലനിൽക്കെ കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മുൻകരുതൽ നിർദേശങ്ങൾ അവഗണിച്ച് റിയാലിറ്റി ഷോ താരത്തെ സ്വീകരിക്കാൻ എത്തിയവർക്കെതിരെ നടന്‍ അജു വര്‍ഗീസ്. ഫേസ്ബുക്കിൽ വിമാനത്താവളത്തിൽ തടിച്ച് കൂടിയ വരുടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
ആരാധന ഓരോ വ്യക്തിയുടെ ഇഷ്ടവും താല്പര്യവുമാണ്, പക്ഷേ മിനിമം ഒരു മാസ്‌ക് എങ്കിലും ഉപയോഗിക്കാമായിരുന്നുവെന്നും അജു പറയുന്നു.


അതെ സമയം മത്സരാർത്ഥി രജിത് കുമാർ അടക്കം പേരറിയാവുന്ന നാല് പേർക്കെതിരെയും കണ്ടാഅറിയാവുന്ന 75 പേർക്ക് എതിരെയും കേസെടുത്തിരിക്കുകയാണ്

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും സംഘം ചേർന്നുള്ള എല്ലാ വിധ പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങ്ങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. മനുഷ്യ ജീവനേക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ നാണിപ്പിക്കുന്നതാണെന്ന് ജില്ലാ കലക്ടർ എസ്. സുഹാസ് പറഞ്ഞു.

aju vargees

More in Malayalam

Trending

Recent

To Top