Connect with us

മോഹൻലാലിനോട് ശത്രുത ഇല്ല, തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, കേസിനെ ഭയക്കുന്നില്ല; ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരണവുമായി ‘ചെകുത്താൻ’

Malayalam

മോഹൻലാലിനോട് ശത്രുത ഇല്ല, തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, കേസിനെ ഭയക്കുന്നില്ല; ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരണവുമായി ‘ചെകുത്താൻ’

മോഹൻലാലിനോട് ശത്രുത ഇല്ല, തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല, കേസിനെ ഭയക്കുന്നില്ല; ജാമ്യത്തിലിറങ്ങിയ ശേഷം പ്രതികരണവുമായി ‘ചെകുത്താൻ’

കഴിഞ്ഞ ദിവസമായിരുന്നു മോഹൻലാലിനെ അധിക്ഷേപിച്ച് വീഡിയോയും പോസ്റ്റും പങ്കുവെച്ച ചെകുത്താൻ എന്ന് അറിയപ്പെടുന്ന അജു അല്കസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ ചാനൽ ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തിരുന്നു. വിശദമായി ചോദ്യം ചെയ്ത പ്രതിയെ വൈകീട്ടോടെ സ്റ്റേഷൻ ജാമ്യത്തിൽ തന്നെ വിട്ടയക്കുകയായിരുന്നു.

ഇപ്പോഴിതാ മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ലെന്ന് പറയുകയാണ് അജു. ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ‘ഞാൻ ഒളിവിൽ പോയിട്ടില്ല. രാവിലെ സ്റ്റേഷനിലെത്തിയപ്പോൾ അ റസ്റ്റ് രേഖപ്പെടുത്തി. എറണാകുളത്തെ റൂമിൽ ചെന്ന് തെളിവെടുത്തതിന് ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

എല്ലാവരും ചോദിക്കുംപോലെ മോഹൻലാലിനോട് ശത്രുത ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല. ഓരോ സംഭവങ്ങൾ വെച്ച് വീഡിയോ ഇടുന്നതാണ്. മോഹൻലാലിനെതിരെ തുടർച്ചയായി പരാമർശങ്ങൾ നടത്തിയിട്ടില്ല. അതുകൊണ്ട് കേസിനെ ഭയക്കുന്നില്ല എന്നുമാണ് അജു അലക്സ് മാധ്യമങ്ങളോട് പറഞ്ഞത്.

അമ്മ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദിഖിന്റെ പരാതിയിലാണ് തിരുവല്ല പോലീസ് അജു അലക്സിനെതിരെ നടപടിയെടുത്തത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് തന്റെ യൂട്യൂബ് ചാനലിലൂടെ മോശം പരാമർശം നടത്തുകയും പോസ്റ്റ് പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിൻ്റെ പരാമർശമെന്ന് തിരുവല്ല പൊലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകൾ പ്രകാരമാണ് അജു അലക്സിനെതിരെ കേസെടുത്തത്.

മോഹൻലാലിനെതിരായ അജു അലക്സിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു;

ഇത്രേം പട്ടാളക്കാർ ഒരാളുടെ പിറകെ, അതും ദുരിദ മുഖത്ത്, രക്ഷ പ്രവർത്തണത്തിന് ഇടയിൽ. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട സെൽഫി ആൻഡ് ഫോട്ടോഷൂട്ട് വിത്ത് എ സെലിബ്രിറ്റി പോലും എടുത്ത് പോസ്റ്റ് ഇട്ടതും കണ്ടു. പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്ത പോലെ തോന്നുന്നു. ഒരു സെലിബ്രിറ്റിക്ക് മണിക്കൂറുകളോളം രക്ഷാപ്രവർത്തനത്തേക്കാൾ മുൻഗണന നൽകുന്നത് നിർണായക സമയവും പണവും പാഴാക്കലാണ്.

എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയിൽ മോഹൻലാൽലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊർജം ഓക്കെ ഉണ്ടാക്കാൻ ഒരു സിനിമാനടൻ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തിൽ മോഹൻലാൽ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ?

പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവിൽ കൂടുതൽ കൊടുത്തത് മോഹൻലാലോ അതോ പൊതുജനമോ അതോ ഗവൺമെന്റോ? കൂട്ടത്തിൽ ഏറ്റവും മികച്ച സൈനികൻ അല്ലങ്കിൽ ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവർത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതിൽ ഉള്ള നേട്ടം? രക്ഷ പ്രവർത്തനത്തിൽ ഇയാൾ വരുത്തിയ മാറ്റം അല്ലെങ്കിൽ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയിൽ കാണാം.

എന്താണ് സംഭാവന എന്ന് മോഹൻലാൽ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്. അത് കൊടുക്കാൻ പോയതാണെങ്കിൽ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിർവഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്? റിട്ടയർമെന്റ് പ്രായം കഴിഞ്ഞവർ ഇങ്ങനെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നത് പ്രയോഗിക്കാം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാർ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാർ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്?’, എന്നായിരുന്നു പോസ്റ്റ്.

More in Malayalam

Trending