Connect with us

അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ; പൊറോട്ടയും ബിരിയാണിയും നല്‍കിയത് ഒരു രൂപയ്ക്ക്

News

അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ; പൊറോട്ടയും ബിരിയാണിയും നല്‍കിയത് ഒരു രൂപയ്ക്ക്

അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ; പൊറോട്ടയും ബിരിയാണിയും നല്‍കിയത് ഒരു രൂപയ്ക്ക്

സൂപ്പര്‍ താരം അജിത്തിന്റെ ജന്മദിനം ആഘോഷമാക്കി ആരാധകനായ ഹോട്ടലുടമ. തന്റെ ഹോട്ടലില്‍ പാചകം ചെയ്ത പൊറോട്ടയും ബിരിയാണിയും ഒരു രൂപയ്ക്ക് നല്‍കിയാണ് ആരാധകന്‍ താരത്തിന്റെ 52ാം പിറന്നാള്‍ ആഘോഷിച്ചത്. ചിന്നമന്നൂരില്‍ വീരം എന്ന പേരില്‍ റെസ്‌റ്റോറന്റ് നടത്തുന്ന കാളിദാസ് ആണ് അജിത്തിന്റെ പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിച്ചത്.

ഒരു രൂപ നല്കി ബിരിയാണിയും പൊറോട്ടയും വാങ്ങാന്‍ ആളുകള്‍ കൂട്ടമായി എത്തിയതോടെ റെസ്‌റ്റോറന്റില്‍ തിരക്കായി. അജിത്തിന്റെ ജന്മദിനമായ മെയ് ഒന്നിന് ജനിച്ച 52 പേര്‍ക്ക് കേക്കുകളും വിതരണം ചെയ്തു. കുട്ടികളിലെ കൃഷി ശീലം വളര്‍ത്തുന്നതിനായി പച്ചക്കറി വിത്തുകളും നല്‍കി.

അജിത് നായകനായി അഭിനയിക്കുന്ന തദ്വു എന്ന സിനിമയുടെ റിലീസിനോടനുബന്ധിച്ച് സിനിമ കണ്ട് വരുന്നവര്‍ക്ക് ഭക്ഷണത്തിന് 50 ശതമാനം കിഴിവും കാളിദാസ് റസ്‌റ്റോറന്റില്‍ നല്‍കിയിട്ടുണ്ട്. ഇളവ് ലഭിക്കണമെങ്കില്‍ സിനിമ ടിക്കറ്റ് കൗണ്ടറില്‍ ഏല്‍പ്പിക്കണമെന്നു മാത്രം.

അജിത്തിന്റെ 61ാം ചിത്രമായ തുനിവിന്റെ വിജയത്തിനായി റസ്‌റ്റോറന്റില്‍ നിന്നും 61 രൂപയ്ക്ക് മുകളില്‍ ഭക്ഷണം കഴിക്കുന്നവര്‍ക്ക് സമ്മാന കൂപ്പണ്‍ നല്കിയിരുന്നു. നറുക്കെടുപ്പ് നടത്തി സമ്മാനവും വിതരണം ചെയ്തു. 61 ഇനങ്ങളും സമ്മാനമായി നല്‍കിയിരുന്നു.

More in News

Trending