Connect with us

അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം; സ്പെഷ്യൽ പോസ്റ്ററുമായി വിടാമുയർച്ചി ടീം

Tamil

അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം; സ്പെഷ്യൽ പോസ്റ്ററുമായി വിടാമുയർച്ചി ടീം

അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം; സ്പെഷ്യൽ പോസ്റ്ററുമായി വിടാമുയർച്ചി ടീം

നിരവധി ആരാധകരുള്ള തമിഴ് സൂപ്പർസ്റ്റാറാണ് അജിത്ത്. അദ്ദേഹത്തിന്റെ വിടാമുയർച്ചി എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. മഗിഴ് തിരുമേനിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഇപ്പോഴിതാ അജിത്ത് സിനിമാ ജീവിതം ആരംഭിച്ചിട്ട് 32 വർഷം തികയുന്ന വേളയിൽ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

’32 വർഷത്തെ പരീക്ഷണങ്ങളുടെയും കഷ്ടപ്പാടുകളുടെയും വിജയങ്ങളുടെയും യാത്ര,’ എന്ന കുറിപ്പോടെയാണ് അണിയറപ്രവർത്തകർ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ ആണ് ചിത്രത്തിന്റെ നിർമാണം. ചിത്രം അതിന്റെ അവസാമ ഘട്ട ഷൂട്ടിം​ഗ് തിരക്കുകളിലാണ്.

വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു പഴയ ഹോളിവുഡ് സിനിമയുടെ റീമേക്കാണെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ കുറച്ച് നാളുകൾക്ക് മുമ്പ് പുറത്തെത്തിയിരുന്നു. 1997-ലെ ഹോളിവുഡ് ചിത്രമായ ബ്രേക്ക്ഡൗണിൻ്റെ ഔദ്യോഗിക റീമേക്കാണ് ചിത്രം എന്നാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നത്.

അസർബൈജാനിലെ ഒരു റോഡ് യാത്രയ്ക്കിടെ തട്ടിക്കൊണ്ടു പോകപ്പെടുന്ന തൻ്റെ ഭാര്യയെ രക്ഷിക്കാൻ അജിത് നടത്തുന്ന ശ്രമങ്ങളാണ് വിടാമുയർച്ചിയുടെ പ്രമേയം എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. തൃഷയായിരിക്കും അജിത്തിന്റെ ഭാര്യയുടെ വേഷത്തിലെത്തുക എന്നാണ് സൂചന.

മങ്കാത്തയ്ക്ക് ശേഷം വെങ്കട് പ്രഭു- അജിത് കുമാർ- അർജുൻ- തൃഷ കൂട്ടുകെട്ട് വീണ്ടും‌ ഒന്നിക്കുകയാണ്. ഇതിവരെയും സിനിമയുടെ ഔദ്യോ​ഗിക റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദർ ആണ് ചിത്ര്തതിന്റെ സംവിധാനം. മിലൻ കലാസംവിധാനം നിർവഹിക്കുന്ന വിടാമുയർച്ചിക്ക് വേണ്ടി സംഘട്ടനമൊരുക്കുന്നത് സുപ്രീം സുന്ദറാണ്.

More in Tamil

Trending

Uncategorized