Connect with us

‘വിടാ മുയർച്ചി’; പിറന്നാൾ ദിനത്തിൽ ആ ഗംഭീര സർപ്രൈസ് പുറത്ത്

Actor

‘വിടാ മുയർച്ചി’; പിറന്നാൾ ദിനത്തിൽ ആ ഗംഭീര സർപ്രൈസ് പുറത്ത്

‘വിടാ മുയർച്ചി’; പിറന്നാൾ ദിനത്തിൽ ആ ഗംഭീര സർപ്രൈസ് പുറത്ത്

അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം എകെ 62നായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ അജിത്തിന്റെ പിറന്നാളോടനുബന്ധിച്ച് ചിത്രത്തിന്റെ പേര് പുറത്തുവിട്ടിരിക്കുകയാണ്. ‘വിടാ മുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്.

നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസ് ആണ് ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കിയത്. ‘പ്രയത്‌നങ്ങൾ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ടാ​ഗ് ലെെനോട് കൂടിയാണ് ടെെറ്റിൽ എത്തിയത്. മ​ഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. താരത്തിന് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ടാണ് പ്രഖ്യാപനം.

വിഘ്നേശ് ശിവൻ സംവിധാനം ചെയ്യുന്ന അജിത് കുമാർ ചിത്രം എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ‘എകെ62’. എന്നാൽ പലകാരണങ്ങളാൽ വിഘ്നേശ് ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നു

അതേസമയം, എച്ച്.വിനോദിന്റെ സംവിധാനത്തിലൊരുങ്ങിയ തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. മഞ്ജു വാര്യർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു.

ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജിത്ത് നായകനായേക്കുമെന്നും ഒരു റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

More in Actor

Trending

Recent

To Top