Articles
പത്തോളം തമിഴ് ‘ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഭാഗ്യം തെളിയാത്ത ‘അജിത്ത്’ സൂപ്പർ താരമാകാൻ കാരണം ജയറാം
പത്തോളം തമിഴ് ‘ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഭാഗ്യം തെളിയാത്ത ‘അജിത്ത്’ സൂപ്പർ താരമാകാൻ കാരണം ജയറാം
പത്തോളം തമിഴ് ‘ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഭാഗ്യം തെളിയാത്ത ‘അജിത്ത്’ താരമാകാൻ കാരണം ജയറാം !
മുപ്പതോളം തമിഴ് ചിത്രങ്ങളില്‍ ജയറാം വേഷട്ടിട്ടുണ്ട്.മലയാളത്തിലെ മറ്റൊരു നടനും ലഭിക്കാത്ത ജനപ്രിയത തമിഴില്‍ ജയറാമിനുണ്ട്.തമിഴ് സിനിമയുടെ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ വിക്രമന്‍ ഒരുക്കിയ ‘ഗോഗുലം’ എന്ന ചിത്രത്തിലൂടെ 1993 ലാണ് ജയറാമിന്‍റെ തമിഴ് അരങ്ങേറ്റം.ഗോഗുലം ശ്രദ്ധിക്കപ്പെട്ടതോടെ ജയറാമിനെ തേടി തമിഴ് അവസരങ്ങളുടെ കുത്തൊഴുക്കായിരുന്നു. അന്നെല്ലാം മലയാളത്തിന് പ്രഥമ പരിഗണ കൊടുത്തായിരുന്നു ജയറാം തമിഴ് ചിത്രങ്ങളെ സ്വീകരിച്ചത്.
നിരവധി തമിഴ് ചിത്രങ്ങള്‍ ജയറാം നിരസിച്ചിട്ടുണ്ട് . ഉപേക്ഷിച്ച തമിഴ് പ്രോജക്റ്റുകളില്‍ ജയറാമിന്‍റെ ഏറ്റവും വലിയ നഷ്ട്ടം ‘കാതല്‍ കോട്ടൈ’ എന്ന ബ്ലോക്ക് ബസ്റ്റര്‍ ലവ് സ്റ്റോറിയാണ്. ആഗദിയന്‍ എന്ന നവാഗത സംവിധായകന്‍ 1996ല്‍ ഒരുക്കിയ കാതല്‍ കോട്ടൈ തമിഴ് ബോക്സോഫീസിലെ തരംഗമായിരുന്നു.പത്തോളം ത്മിഴ് ‘ചിത്രങ്ങളില്‍ അഭിനയിച്ചിട്ടും ഭാഗ്യം തെളിയാത്ത ‘അജിത്ത്’ എന്ന യുവ നായകന്‍റെ താരമൂല്യവും ജനപ്രീതിയും തലവരയും മാറ്റി എഴുതി കാതല്‍ കോട്ടൈ.
തെലുങ്ക് , ഹിന്ദി ,കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് റിമേക്ക് ചെയ്ത കാതല്‍ കോട്ടൈ രണ്ട് ദേശീയപുരസ്ക്കാരവും സ്വന്തമാക്കിയിരുന്നു. സംവിധായകന്‍ ആഗദിയന്‍ കാതല്‍ കോട്ടൈയിലെ നായകവേഷം ആദ്യം വെച്ച് നീട്ടിയത് ജയറാമിനു നേരെയാണ്. പക്ഷേ, തമിഴില്‍ ജയറാമിന്‍റെ തല വര മാറ്റേണ്ടിയിരുന്ന കാതല്‍ കോട്ടയിലെ നായകവേഷം ജയറാമിന് നിരസിക്കേണ്ടി വന്നു . മലയാള സിനിമയുമായി ബന്ധപ്പെട്ട തിരക്ക് കാരണമായിരുന്നു കാതല്‍ കോട്ടൈ ജയറാമില്‍ നിന്നും അജിത്തിലേക്ക് വഴിമാറിപോയത് .
പൃഥ്വിരാജിന്‍റെ ഡബിള്‍ റോള്‍ ജയസൂര്യയും ഉണ്ണി മുകുന്ദനും ചേര്‍ന്ന് ചെയ്തിട്ടും ഫലമുണ്ടായില്ല
പത്മകുമാറിന്‍റെ ആദ്യചിത്രമായ ‘അമ്മക്കിളിക്കൂട് ‘ മുതല്‍ പ്രിത്വിരാജിനെ മികച്ച നടനുള്ള പ്രഥമ സംസ്ഥാനപുരസ്ക്കാരത്തിന് അര്‍ഹനാക്കിയ ‘വാസ്തവം’ വരെ പത്മകുമാറിന്‍റെ മൂന്ന്‍ ചിത്രങ്ങളിലും നായകന്‍ പ്രിത്വിരാജായിരുന്നു . ‘പാതിരാമണല്‍ ‘ എന്ന ചിത്രം പത്മകുമാര്‍ പ്രഖ്യാപിക്കുന്നതും പ്രിത്വിരാജിനെ നായകനാക്കിയാണ്. വാസ്തവം കഴിഞ്ഞാല്‍ പാതിരാമണല്‍ തുടങ്ങണമെന്നായിരുന്നു അവരുടെ പ്ലാന്‍. പ്രിത്വിരാജിന്‍റെ ഡബിള്‍ റോളായിരുന്നു ചിത്രത്തിന്‍റെ ഹൈലൈറ്റ് .
പക്ഷേ, പ്രിത്വിയും പത്മകുമാറും മറ്റു ചിത്രങ്ങളുടെ തിരക്കിലായതോടെ പാതിരാമണല്‍ നീണ്ടുപോയി . കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് പത്മകുമാര്‍ ജയസൂര്യയെ നായകനാക്കി പാതിരാമണലിന് തുടക്കം കുറിച്ചു . ചിത്രത്തില്‍ ജയസൂര്യയ്ക്കും ഡബിള്‍ റോളായിരുന്നു . എന്നാല്‍ , വാദ്ധ്യാര്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ ജയസൂര്യ ചെറിയൊരു അപകടത്തില്‍ പെട്ടപ്പോള്‍ ജയസൂര്യ ചെയ്യേണ്ട ഡബിള്‍ റോളിലെ ഒരു വേഷം പത്മകുമാര്‍ ഉണ്ണിമുകുന്ദനു കൊടുത്തു. ഒടുവില്‍ , ‘ഇത് പാതിരാമണല്‍ ‘ എന്ന പേരില്‍ പുറത്തുവന്ന ചിത്രം തിയേറ്ററുകളില്‍ ദയനീയപരാജയമായി മാറുകയായിരുന്നു . by AshiqRock