Connect with us

എന്റെ ഇമേജിന് വിപരീതമായിരുന്നു ആ തീരുമാനം, അതിന് ശേഷം ആ സീനുകൾ ഉപേക്ഷിച്ചു; വീണ്ടും വൈറലായി ഐശ്വര്യറായുടെ വാക്കുകൾ

Bollywood

എന്റെ ഇമേജിന് വിപരീതമായിരുന്നു ആ തീരുമാനം, അതിന് ശേഷം ആ സീനുകൾ ഉപേക്ഷിച്ചു; വീണ്ടും വൈറലായി ഐശ്വര്യറായുടെ വാക്കുകൾ

എന്റെ ഇമേജിന് വിപരീതമായിരുന്നു ആ തീരുമാനം, അതിന് ശേഷം ആ സീനുകൾ ഉപേക്ഷിച്ചു; വീണ്ടും വൈറലായി ഐശ്വര്യറായുടെ വാക്കുകൾ

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.

എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്. ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്.

ഏ ദിൽ ഹെ മുശ്കിൽ എന്ന ചിത്രത്തിൽ ഐശ്വര്യ റായ് ചുംബന രം​ഗത്തിൽ അഭിനയിച്ചതോടെയാണ് ജയ-ഐശ്വര്യ പിണക്കത്തിന്റെ ​ഗോസിപ്പുകൾ വരാൻ തുടങ്ങിയത്. ചിത്രത്തിൽ ഐശ്വര്യ ചെയ്ത ചുംബന രം​ഗം ഏറെ ചർച്ചയായി മാറിയിരുന്നു. അതുവരയെും മരുമകളെ കുറിച്ച് വാതോരാതെ സംസാരിച്ചിരുന്ന ജയ ബച്ചനും അമിതാഭ് ബച്ചനും അതിന് ശേഷം ഐശ്വര്യയെ പുകഴ്ത്തി സംസാരിച്ചിരുന്നില്ല. ഈ ചിത്രത്തിലെ സീനുകളെ കുറിച്ച് മുമ്പൊരിക്കൽ ഐശ്വര്യ തുറന്ന് സംസാരിച്ചിട്ടുമുണ്ട്.

രൺബീർ കപൂറിനൊപ്പമുള്ള ചുംബന രം​ഗത്തെക്കുറിച്ച് വരുന്ന ചർച്ചകൾ താനറിയുണ്ടെന്ന് താരം അന്ന് വ്യക്തമാക്കിയിരുന്നു. അതൊരു ബോൾഡ് മൂവ് ആയിരുന്നു. ശ്രദ്ധാപൂർവം താൻ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടാക്കിയ ഇമേജിന് വിപരീതമായിരുന്നു ഈ തീരുമാനമെന്നും ഐശ്വര്യ അന്ന് ചൂണ്ടിക്കാട്ടി. അതിന് മുമ്പ് താൻ ചെയ്ത ചുംബനം സീനുകളെക്കുറിച്ചും ഒഴിവാക്കിയ ഇത്തരം സീനുകളെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു.

ചൽത്തേ ചൽത്തേയ്ക്ക് ശേഷം എനിക്ക് അവസരങ്ങൾ ലഭിക്കാതായി. എന്നാൽ അതേസമയം ഹോളിവുഡിൽ നിന്നും അവസരങ്ങൾ വന്നു. മറ്റൊരാൾ തന്റെ ഭാവിയെ കീഴടക്കരുതെന്ന് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ബ്രെെഡ് ആന്റ് പ്രെജുഡ‍ൈസ് എന്ന സിനിമ വരുന്നത്. സ്ക്രിപ്റ്റിൽ ഒരു ചുംബന രം​ഗം ഉണ്ടായിരുന്നു. ആ സീൻ ഒഴിവാക്കണമെന്ന് സംവിധായകനോട് പറയുകയായിരുന്നെന്നും ഐശ്വര്യ റായ് തുറന്ന് പറഞ്ഞു.

ധൂം 2 വിൽ ഹൃതിക് റോഷനാെപ്പം ചുംബന രം​ഗത്തിൽ അഭിനയിക്കാൻ തയ്യാറായതിനെക്കുറിച്ചും ഐശ്വര്യ സംസാരിച്ചു. ധൂം ചെയ്യുമ്പോഴേക്കും കരിയറിൽ ഞാൻ പത്ത് വർഷം പൂർത്തിയാക്കിയിട്ടുണ്ട്. ഓൺസ്ക്രീൻ ചുംബനം അപ്പോഴേക്കും സാധാരണയായി. അതേസമയം അത്തരമൊരു സീൻ ചെയ്യുമ്പോൾ നമ്മുടെ ഉത്തരവാദിത്വം കൂടി നോക്കേണ്ടതുണ്ട്. തന്റെ കംഫർട്ട് സോൺ നോക്കിയാണ് ആ സീൻ ചെയ്യാൻ തയ്യാറായതെന്ന് ഐശ്വര്യ റായ് വ്യക്തമാക്കി. ധൂമിലെ ചുംബന രം​ഗം സീനിന്റെ ഭാ​ഗമായിരുന്നു. പതിവ് രീതിയുള്ള രം​ഗമായിരുന്നില്ല അതെന്നും ഐശ്വര്യ റായ് അന്ന് പറഞ്ഞു.

വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്.

അഭിഷേകിന്റെ വീട്ടുകാരുടെ ഇടപെടൽ ബന്ധത്തെ ബാധിച്ചെന്ന് വാദമുണ്ട്. ഐശ്വര്യയും ഭർതൃമാതാവ് ജയ ബച്ചനും തമ്മിലുള്ള അകൽച്ച സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടാറുണ്ട്. ഗോസിപ്പുകളിൽ അധികം വൈകാതെ ഐശ്വര്യ റായ് മറുപടി നൽകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

More in Bollywood

Trending