Connect with us

പ്രശ്നങ്ങളെ തല ഉയർത്തിപ്പിടിച്ച് നേരിടണം, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഐശ്വര്യ റായ്

Actress

പ്രശ്നങ്ങളെ തല ഉയർത്തിപ്പിടിച്ച് നേരിടണം, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഐശ്വര്യ റായ്

പ്രശ്നങ്ങളെ തല ഉയർത്തിപ്പിടിച്ച് നേരിടണം, സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ ഐശ്വര്യ റായ്

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

ഇപ്പോഴിതാ തെരുവുകളിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടി ഐശ്വര്യ റായ്. ഇതൊരിക്കലും തങ്ങളുടെ തെറ്റല്ലെന്നും പ്രശ്നങ്ങളെ തല ഉയർത്തിപ്പിടിച്ച് നേരിടണമെന്നുമാണ് ഐശ്വര്യ സ്ത്രീകളോടായി പറയുന്നത്. തെരുവുകളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഒരു ക്യാപെയ്നിലാണ് നടി നിലപാട് വ്യക്തമാക്കിയത്.

‘തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുന്നു? പ്രശ്നങ്ങൾക്ക് നേരെ കണ്ണടക്കുകാണോ? ഒരിക്കലും അങ്ങനെ ചെയ്യരുത്. പ്രശ്നങ്ങളെ കണ്ണു തുറന്ന് നോക്കുക. അതിനെ തല ഉയർത്തിപ്പിടിച്ച് നേരിടുക. നമ്മുടെ ശരീരം നമുക്ക് മൂല്യമുള്ളതാണ്. അതിനാൽ ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്.

അതുപോലെ ഒരിക്കലും സ്വയം സംശയിക്കരുത്. നമ്മുടെ മൂല്യങ്ങൾക്കായി സ്വ‍യം നിലകൊള്ളുക. തെരുവുകളിൽ നിന്നുണ്ടാകുന്ന അക്രമങ്ങൾ ഒരിക്കലും നിങ്ങളുടെ തെറ്റല്ല എന്നുമാണ് ഐശ്വര്യ റായി പറഞ്ഞത്. ഐശ്വര്യയുടെ ഈ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളറെ വലിയ രീതിയിൽ വൈറലാകുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വ്യക്തിജീവിതവും വാർത്തകളിൽ നിറഞ്ഞിരുന്നു. ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹ ബന്ധത്തിൽ പ്രശ്നമാണെന്ന് സംസാരമുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമല്ല. ഐശ്വര്യയുടെ ആരാധകർ രൂക്ഷമായ സൈബർ ആക്രമണമാണ് ബച്ചൻ കുടുംബത്തിനെതിരെ നടത്തുന്നത്.

അഭിഷേകിന്റെ മാതാപിതാക്കളായ അഭിഷേക് ബച്ചൻ, ജയ ബച്ചൻ, സഹോദരി ശ്വേത ബച്ചൻ തുടങ്ങിയവർ മുമ്പ് നടത്തിയ പല പരാമർശങ്ങളും ചർച്ചയായിരുന്നു. എന്നാൽ വേർപിരിയൽ സത്യമാണെന്ന് വ്യക്തമായാൽ ബച്ചൻ കുടുംബത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽക്കും. ബോളിവുഡ് താരം എന്നതിനപ്പുറം ലോകം ആരാധിക്കുന്ന താര സുന്ദരിയാണ് ഐശ്വര്യ. അതിനാൽ ചർച്ചകളുടെയും വിമർശനങ്ങളുടെയും ആക്കം കൂടും.

ഐശ്വര്യയുടെ കരിയർ തകർത്തെന്ന പഴിയാണ് ബച്ചൻ കുടുംബം പ്രധാനമായും കേൾ‌ക്കേണ്ടി വരിക.അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ശേഷമാണ് ഐശ്വര്യ കരിയറിലെ തിരക്കുകൾ കുറച്ചത്. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പാഴായിരുന്നു ഈ വിവാഹം.

വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവത്തിലാണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്. രണ്ട് ഭാഗങ്ങളിലായി എത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം 2023 ആണ് തിയറ്ററുകളിലെത്തിയത്. 2022 ആണ് ആദ്യ ഭാഗം റിലീസ് ചെയ്തത്. രണ്ട് ചിത്രങ്ങളും വൻ വിജയമായിരുന്നു.

സിനിമാ രംഗത്ത് ഐശ്വര്യ സജീവമാകാത്തതിന് കാരണം അഭിഷേകിന്റെയും കുടുംബത്തിന്റെയും യാഥാസ്ഥിതിക കാഴ്ചപ്പാടുകളും നിയന്ത്രണങ്ങളുമാണെന്ന് ആരാധകർ വിമർശിക്കാറുണ്ട്. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

More in Actress

Trending

Uncategorized