Bollywood
ജയ ബച്ചൻ വീട്ടിൽ കൊണ്ട് വന്ന ചില നിബന്ധനകളെക്കുറിച്ച് അഭിഷേക് ബച്ചൻ; വിവാഹ മോചന വാർത്തകൾക്കിടെ വൈറലായി വീഡിയോ
ജയ ബച്ചൻ വീട്ടിൽ കൊണ്ട് വന്ന ചില നിബന്ധനകളെക്കുറിച്ച് അഭിഷേക് ബച്ചൻ; വിവാഹ മോചന വാർത്തകൾക്കിടെ വൈറലായി വീഡിയോ
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു.
ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല.
ഭർത്താവ് അഭിഷേക് ബച്ചനും വീട്ടുകാരുമായി ഐശ്വര്യക്ക് പ്രശ്നമുണ്ടെന്നുള്ള ചർച്ചകൾ ഇതിനോടകം തന്നെ വൈറലാണ്. അഭിഷേകിനെയും ഐശ്വര്യയെയും ഇപ്പോൾ ഒരുമിച്ച് പൊതുവേദികളിൽ കാണാറേയില്ല. അവാർഡ് നിശകൾ, ഫാഷൻ ഷോകൾ എന്നിവയ്ക്കെല്ലാം മകൾ ആരാധ്യക്കൊപ്പമാണ് ഐശ്വര്യ എത്താറുള്ളത്.
ഒരു കാലത്ത് ഏറെ ആഹ്ലാദത്തോടെയാണ് പൊതുവേദികളിൽ ബച്ചൻ കുടുംബത്തെ കണ്ടിരുന്നത്. ഐശ്വര്യ മരുമകളായെത്തിയതിൽ അമിതാഭ് ബച്ചനും ജയ ബച്ചനും ഏറെ സന്തോഷിച്ചിരുന്നു. ഐശ്വര്യയുടെ ഭവ്യതയെക്കുറിച്ചും കുടുംബ ബന്ധങ്ങൾക്ക് നൽകുന്ന മൂല്യങ്ങളെക്കുറിച്ചും ജയ ബച്ചൻ നേരത്തെ പല അഭിമുഖങ്ങളിലും സംസാരിച്ചിട്ടുണ്ട്.
എന്നാൽ ഇന്ന് ഇവർ തമ്മിൽ വലിയ അടുപ്പമില്ലെന്നാണ് ഇവരുടെ പഴയതും പുതിയതുമായ സോഷ്യൽ മീഡിയയിലെ വീഡിയോകൾ ചൂണ്ടിക്കാട്ടി ആരാധകർ പറയുന്നത്. അനന്ദ് അമ്പാനിയുടെ വിവാഹത്തിന് എത്തിയപ്പോഴും ജയ ബച്ചനുമായി ഐശ്വര്യ സംസാരിച്ചിരുന്നില്ല. ഇപ്പോഴിതാ ജയ ബച്ചൻ വീട്ടിൽ കൊണ്ട് വന്ന ചില നിബന്ധനകളെക്കുറിച്ച് മുമ്പൊരിക്കൽ അഭിഷേക് ബച്ചൻ പറഞ്ഞ വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്.
2009 ൽ ഒപ്ര വിൻഫ്രിയുടെ ടോക് ഷോയിൽ സംസാരിക്കുകയായിരുന്നു അഭിഷേകും ഐശ്വര്യയും. മുംബൈയിൽ തന്നെയാണുള്ളതെങ്കിൽ ഒരു നേരത്തെ ആഹാരമെങ്കിലും വീട്ടിൽ വന്ന് ഒരുമിച്ചിരുന്ന് കഴിക്കണമെന്ന് അമ്മ തന്നോടും ഐശ്വര്യയോടും നിർദ്ദേശിച്ചിട്ടുണ്ടെന്ന് അന്ന് അഭിഷേക് ബച്ചൻ വ്യക്തമാക്കി.
അമേരിക്കൻ ലൈഫ് സ്റ്റെെൽ പിന്തുടരുന്ന ഒപ്ര വിൻഫ്രി ഇന്ത്യയിലെ കുടുംബജീവിതത്തെക്കുറിച്ചും ചില ചോദ്യങ്ങൾ ഇവരോട് ചോദിച്ചു. ഇരുവരും അഭിഷേകിന്റെ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്. ഇത് ഇന്ത്യയിൽ സാധാരണമാണോ എന്ന് ഒപ്ര വിൻഫ്രി ചോദിച്ചു. അതെയെന്ന് ഐശ്വര്യ മറുപടി നൽകി. തന്റെ അച്ഛൻ അമിതാഭ് ബച്ചൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾക്കൊപ്പമാണ് ജീവിച്ചത്.
ഇപ്പോൾ താനും ഈ പാത പിന്തുടരുകയാണെന്ന് അഭിഷേകും പറഞ്ഞു. വിവാഹ മോചന അഭ്യൂഹങ്ങളോട് താര ദമ്പതികൾ വൈകാതെ പ്രതികരിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തിൽ നിന്നും നീണ്ട ഇടവേളകൾ എടുത്തത്.
ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വർഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം വൻ വിജയം നേടി. നടിയുടെ പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം.
എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.