Bollywood
ഇരുവർക്കുമടിയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും മകൾക്കായി ഒരുമിച്ചു. മകളുടെ പിറന്നാൾ ഭംഗിയാക്കിവർക്ക് നന്ദി പറഞ്ഞ് അഭിഷേകും ഐശ്വര്യയും
ഇരുവർക്കുമടിയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും മകൾക്കായി ഒരുമിച്ചു. മകളുടെ പിറന്നാൾ ഭംഗിയാക്കിവർക്ക് നന്ദി പറഞ്ഞ് അഭിഷേകും ഐശ്വര്യയും
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.
എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. ഇരുവരും പൊതുവേദികളിൽ പോലും അകലം പാലിക്കുന്നതും, സോഷ്യൽ മീഡിയയിൽ പരസ്പരം അവഗണിക്കുന്നതുമെല്ലാം ആ ഗോസിപ്പുകൾക്ക് ശക്തി പകരുന്നതായിരുന്നു.
ആനന്ദ് അംബാനിയുടെ വിവാഹ വിരുന്നിനെത്തിയ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം കാണിച്ചത് കഴിഞ്ഞ കുറച്ച് കാലമായി താര കുടുംബത്തെക്കുറിച്ച് വരുന്ന അഭ്യൂഹങ്ങൾക്ക് ശക്തി പകർന്നിട്ടുണ്ട്. ആ അടുത്ത് മകൾ ആരാധ്യ ബച്ചന് ജന്മദിനാശംസകൾ നേരാതിരുന്നതിന് പോലും അഭിഷേകിന് പഴികേട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ ഗോസിപ്പ് കോളങ്ങൾ പറയുന്നത് പോലെയല്ല കാര്യങ്ങളെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.
ആരാധ്യയുടെ 13-ാം ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയ കമ്പനി പങ്കുവച്ച വീഡിയോകൾ ആരാധകർക്ക് അപ്രതീക്ഷിതമായൊരു സന്തോഷ വാർത്തയാണ് നൽകുന്നത്. ആരാധ്യയ്ക്ക് ഒരു വയസുള്ളപ്പോൾ മുതൽ ഇതേ ടീമാണ് ജന്മദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ നടത്തുന്നത്. അവർ പങ്കുവച്ച വീഡിയോകളിൽ ഒന്നിൽ അഭിഷേക് ബച്ചനുമുണ്ട്.
മകളുടെ ജന്മദിനം മനോഹരമാക്കാൻ വേണ്ട ഒരുക്കങ്ങളെല്ലാം നടത്തിയവർക്ക് നന്ദി പറയുകയാണ് അഭിഷേക്. മറ്റൊരു വീഡിയോയിൽ ഐശ്വര്യയുമുണ്ട്. ഐശ്വര്യയും മകളുടെ ജന്മദിനാഘോഷം ആഘോഷമാക്കിയവർക്ക് നന്ദി പറയുകയാണ് വീഡിയോയിൽ. ആരാധ്യയും വീഡിയോയിലുണ്ട്. ഈ വീഡിയോകൾ പുറത്ത് വന്നതോടെ ഐശ്വര്യയും അഭിഷേകും മകളുടെ ജന്മദിനം ആഘോഷിക്കാൻ ഒരുമിച്ചിരുന്നുവെന്ന അനുമാനത്തിലേക്ക് എത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
ഇരുവർക്കുമടിയിൽ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും മകൾക്കായി ഒരുമിച്ചുവെന്നെങ്കിലും ഉറപ്പിക്കാൻ ഈ വീഡിയോകൾ മതിയെന്നാണ് ആരാധകർ പറയുന്നത്. നേരത്തെ ആരാധ്യയ്ക്ക് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള ഐശ്വര്യയുടെ പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഐശ്വര്യ പങ്കുവച്ച ചിത്രങ്ങളിലൊന്നിലും അഭിഷേക് ഉണ്ടായിരുന്നില്ല.
എന്നാൽ അത് അഭിഷേക് പരിപാടിയിൽ പങ്കെടുക്കാത്തത് കൊണ്ടല്ല, മറിച്ച് അഭിഷേകിനൊപ്പമുള്ള ചിത്രങ്ങൾ ഐശ്വര്യ പങ്കുവെക്കാതിരുന്നതിനാലാണ് എന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. മകൾക്കായി ഒരുമിച്ചുവെങ്കിലും ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
അതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന സംഭവമെന്നും ഇവർ പറയുന്നു. നവംബർ 27 ന് ദുബായിൽ നടന്നൊരു പരിപാടിയിൽ ഐശ്വര്യ അതിഥിയായി എത്തിയിരുന്നു. അവിടെ ഐശ്വര്യയെ അഭിസംബോധന ചെയ്തത് ഐശ്വര്യ റായ് എന്ന് മാത്രമായിരുന്നു. താരത്തിന്റെ പേര് സ്‌ക്രീനിൽ എഴുതിയിരുന്നതും ഐശ്വര്യ റായ് എന്നുമായിരുന്നു. പേരിനൊപ്പമുണ്ടായിരുന്ന ബച്ചൻ എന്ന അഭിഷേകിന്റെ സർ നെയിം താരം എടുത്തു കളഞ്ഞതായാണ് സോഷ്യൽ മീഡിയ വിലയിരുത്തൽ.
അതേസമയം തങ്ങളുടെ വിവാഹ മോചന വാർത്തകളോട് അഭിഷേകും ഐശ്വര്യയും ഇതുവരേയും പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം ഐശ്വര്യയും മകളും ഇപ്പോൾ അഭിഷേകിനൊപ്പമല്ല. ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ പറഞ്ഞിരുന്നത് അഭിഷേകിന്റെ അമ്മയും സഹോദരിയുമായുള്ള പ്രശ്‌നങ്ങളാണ് വിവാഹ ബന്ധം അവസാനിപ്പിക്കുന്നതിലേക്ക് എത്തിയത് എന്നായിരുന്നു. എന്നാൽ പിന്നീട് വന്ന റിപ്പോർട്ടുകൾ അഭിഷേകും നടി നിമ്രത് കൗറും തമ്മിലുള്ള ബന്ധമാണ് ഐശ്വര്യ വീട്ടിൽ നിന്നും ഇറങ്ങിപ്പോകാനുള്ള കാരണമായി പറഞ്ഞത്.