Bollywood
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ 32കാരൻ, ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോൾ ജനിച്ചുവെന്ന് വാദം; ഒന്നും മിണ്ടാതെ നടി; അന്ന് സംഭവിച്ചത്!
ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയ 32കാരൻ, ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോൾ ജനിച്ചുവെന്ന് വാദം; ഒന്നും മിണ്ടാതെ നടി; അന്ന് സംഭവിച്ചത്!
ലോകമെമ്പാടും നിരവധി ആരാധകരെ സ്വന്തമാക്കിയ താരസുന്ദരിയാണ് ഐശ്വര്യ റായ്. ഐശ്വര്യയുടെ വിശേഷങ്ങളെല്ലാം എപ്പോഴും ആരാധർക്കിടിയിൽ ചർച്ചയാകാറുണ്ട്. തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തി ഇന്ന് ബോളിവുഡിന്റെ മുഖമായി തിളങ്ങി നിൽക്കുന്ന താരം തന്റെ നിലപാടുകൾക്കും ജനപ്രീതിയ്ക്കും അപ്പുറമായി ഒന്നും ചന്നെ ചെയ്യാറില്ല. സിനിമയിലെ ചില രംഗങ്ങളിൽ ആണെങ്കിൽ കൂടി ഈ കടും പിടിത്തം ഐശ്വര്യയ്ക്കുണ്ട്.
വിവാദങ്ങളിൽ നിന്നും ഐശ്വര്യ പരമാവധി അകലം പാലിക്കാറുണ്ടെങ്കിലും താരത്തെ തേടിയും ഗോസിപ്പുകളും വിവാദങ്ങളും എത്തിയിട്ടുണ്ട്. ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ് ഐശ്വര്യ റായ്. നിരവധി പേരാണ് ഐശ്വര്യയ്ക്ക് ആശംസകളുമായി എത്തിയിരിക്കുന്നത്. ഈ വേളയിൽ താരത്തെ കുറച്ച് മുമ്പ് വന്ന വിവാദം വീണ്ടും ചർച്ചയായിരിക്കുകയാണ്. ഐശ്വര്യയുടെ മകനാണെന്ന അവകാശവാദവുമായാണ് അന്ന് യുവാവ് രംഗത്തെത്തിയത്.
32 വയസുകാരനായ ആന്ധ്രാ സ്വദേശി സംഗീത് കുമാറാണ് ഐശ്വര്യ റായി തന്റെ അമ്മയാണെന്ന് പറഞ്ഞ് രംഗത്ത് എത്തിയത്. ലണ്ടനിൽ നിന്നും ഐവിഎഫ് ചികിത്സയിലൂടെയാണ് താൻ ജനിച്ചതെന്ന് ഇയാൾ അവകാശപ്പെട്ടിരുന്നു. ഐശ്വര്യ റായിയ്ക്ക് പതിനഞ്ച് വയസുള്ളപ്പോൾ 1988 ലാണ് താൻ ജനിക്കുന്നത്.
എനിക്ക് രണ്ട് വയസ് ആവുന്നത് വരെ ഐശ്വര്യ റായിയുടെ അച്ഛൻ കൃഷ്ണരാജും അമ്മ ബൃന്ദ റായിയുമാണ് എന്നെ നോക്കിയത് എന്നും യുവാവ് പറഞ്ഞിരുന്നു. ശേഷം എന്റെ അച്ഛൻ വടിവേലു റെഡ്ഡി വിശാഖപട്ടണത്തേയ്ക്ക് കൊണ്ട് പോവുകയായിരുന്നു എന്നും അയാൾ പറഞ്ഞിരുന്നു. അതേസമയം തന്റെ വാദങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇയാളുടെ പക്കലില്ലായിരുന്നു.
തന്റെ ജനനവിവരങ്ങൾ ബന്ധുക്കൾ നശിപ്പിച്ചതായും അത് തെളിയിക്കാൻ എന്റെ കൈയിൽ രേഖകളൊന്നുമില്ലെന്നും എന്റെ അമ്മ ഐശ്വര്യയ്ക്കൊപ്പം മുംബൈയിൽ തമാസിക്കാൻ ഞാനിപ്പോൾ ആഗ്രഹിക്കുകയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ പതിവ് പോലെ തന്നെ ഇത്തരം വിവാദങ്ങളോടൊന്നും ഐശ്വര്യ റായ് പ്രതികരിച്ചിരുന്നില്ല.
അതേസമയം, ഐശ്വര്യയുടെ പിറന്നാൾ ദിനമായ ഇന്ന് അഭിഷേകും ഐശ്വര്യയും ഒന്നിച്ചുള്ള ചിത്രങ്ങളൊന്നും പുറത്തെത്തായതോടെ ഇരുവരും തമ്മിൽ വേർപിരിഞ്ഞുവെന്നുള്ള അഭ്യൂഹം കടുക്കുകയാണ്. കഴിഞ്ഞ കുറേ മാസങ്ങളായി ഈ അഭ്യൂഹം ഗോസിപ്പ് കോളങ്ങളിൽ നിറയുന്നുണ്ട്. എന്നാൽ വാർത്തകളോട് ഐശ്വര്യയോ അഭിഷേകോ ഇതുവരേയും പ്രതികരിച്ചിട്ടില്ല.
ഐശ്വര്യയും അഭിഷേകിന്റെ അമ്മയും സഹോദരിയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് ഇവർ തമ്മിൽ പിരിയാനും ഐശ്വര്യ വീട് വിട്ട് പോകാനുമുള്ള കാരണമായി പുറത്ത് വന്നിരുന്നത്. പല പൊതുവേദികളിലും ഐശ്വര്യേയും മകളേയും ജയയും ശ്വേതയും അവഗണിച്ചത് ആ ഗോസിപ്പുകൾക്ക് ശക്തി പകർന്നു. അംബാനി കല്യാണത്തിൽ അഭിഷേകിനും കുടുംബത്തിനുമൊപ്പം വരാതെ ഒറ്റയ്ക്കാണ് ഐശ്വര്യയും മകളും വന്നത്.
മാത്രമല്ല, ചിത്രങ്ങളെടുടത്തപ്പോഴും ഐശ്വര്യയെയും മകളെയും ഒഴിവാക്കിയായിരുന്നു ബച്ചൻ കുടുംബം ഫാമിലി ഫോട്ടോ എടുത്തത്. ഐശ്വര്യയും മകളും മാത്രമാണ് ചിത്രമെടുക്കാൻ നിന്നത്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം നടി നിമ്രത് കൗറുമായുള്ള അഭിഷേകിന്റെ അടുപ്പമാണ് ഇരുവരും പിരിയുന്നതിന് കാരണമായതെന്നും പറയപ്പെടുന്നു.
നിമ്രതും അഭിഷേകും നേരത്തെ ദസ്വി എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. ഈ സമയത്ത് ഇരുവരും പ്രണയത്തിലായെന്നാണ് റിപ്പോർട്ടുകൾ. ഇത് ബച്ചൻ കുടുംബത്തിൽ വലിയ പൊട്ടിത്തെറിയ്ക്കാണ് വഴിവെച്ചത്. എന്നാൽ അഭിഷേകിന്റെ ആ ബന്ധത്തെക്കുറിച്ച് അറിഞ്ഞപ്പോൾ കുടുംബം താരത്തെ തിരുത്താതിരുന്നത് ഐശ്വര്യയ്ക്ക് താങ്ങാനായില്ലെന്നുമാണ് പറയപ്പെടുന്നത്.