Bollywood
നാളെ ഞാൻ ചെയ്തത് എന്തെങ്കിലും സ്‌ക്രീനിൽ കണ്ട് അവർക്ക് നാണക്കേട് തോന്നിയാൽ അതെനിക്കും നാണക്കേടാകും; എനിക്ക് ഹേമാ മിലിനിയോ ജയ ബച്ചനോ ആകാനാണ് ഇഷ്ടം; ഐശ്വര്യ റായി
നാളെ ഞാൻ ചെയ്തത് എന്തെങ്കിലും സ്‌ക്രീനിൽ കണ്ട് അവർക്ക് നാണക്കേട് തോന്നിയാൽ അതെനിക്കും നാണക്കേടാകും; എനിക്ക് ഹേമാ മിലിനിയോ ജയ ബച്ചനോ ആകാനാണ് ഇഷ്ടം; ഐശ്വര്യ റായി
സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്.
ഇന്നും ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും തന്റെ ഇമേജിന്റെ കാര്യത്തിൽ കൃത്യമായ കാഴ്ചപ്പാടുള്ള താരമാണ് ഐശ്വര്യ റായ്. തനിക്കുള്ള ജനപ്രീതിയ്ക്ക് കോട്ടം തട്ടുന്നതൊന്നും ഓഫ് സ്‌ക്രീനിലും ഓൺ സ്‌ക്രീനിലും ഐശ്വര്യ ചെയ്യാൻ ഒരുക്കമില്ല. കരിയറിൽ മികച്ച് നിൽക്കുമ്പോഴും ഐശ്വര്യയ്ക്കിരെ വലിയ വിവാദങ്ങൾ വന്നിരുന്നു.
എന്നാൽ ഈ വിവാദങ്ങളെയും ധീരമായി തന്നെ ഐശ്വര്യ നേരിട്ടിട്ടുണ്ട്. ഇതിന് പലപ്പോഴും താരത്ത പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തിയിട്ടുമുണ്ട്. തന്റെ കരിയറും ജീവിതവുമെല്ലാം തകർക്കാൻ സാധിക്കുന്ന വിവാദങ്ങളെയാണ് ഐശ്വര്യയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഓൺ സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ചെയ്യാനും ഗ്ലാമറസ് റോളുകൾ ചെയ്യാനും ഐശ്വര്യയ്ക്ക് കടുത്ത നിബന്ധനകളുണ്ട്.
ശരീര പ്രദർശനം നടത്തുന്ന വേഷങ്ങൾ താരം സ്വീകരിക്കാറില്ല. കരിയറിന്റെ തുടക്കം മുതൽക്കു തന്നെ ഇന്റിമേറ്റ് രംഗങ്ങളുള്ള സിനിമകളോട് ഐശ്വര്യ നോ പറഞ്ഞിരുന്നു. തനിക്കുള്ള ഇമേജ് നിലനിർത്താനാണ് താരം ഇത്തരം നിലപാടുകൾ പിന്തുടരുന്നത്. അതുമൂലം പല വലിയ സിനിമകളും ഐശ്വര്യയ്ക്ക് നഷ്ടമായിട്ടുമുണ്ട്.
ഒരിക്കൽ നൽകിയൊരു അഭിമുഖത്തിൽ താൻ എന്തുകൊണ്ട് ബോൾഡ് വേഷങ്ങൾ ചെയ്യുന്നില്ലെന്ന് ഐശ്വര്യ തന്നെ തുറന്ന് പറഞ്ഞിരുന്നു. ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുന്നത്. ഐശ്വര്യയുടെ വാക്കുകൾ ഇങ്ങനെ ആയിരുന്നു
എന്റെ വസ്ത്രങ്ങളിലൂടെ എന്റെ ഇമേജ് ഞാൻ തകർക്കില്ല. വർക്ക് കിട്ടാതെ വന്നാലും സന്തോഷമായിരിക്കും. ചിലതൊക്കെ സ്വകാര്യമായിരിക്കണം. മരുമകളായി ഒരു കുടുംബത്തിലേക്ക് ചെല്ലാനുള്ളതാണ്. ഒരു അമ്മായാകാൻ ഉള്ളതാണ്. നാളെ ഞാൻ ചെയ്തത് എന്തെങ്കിലും സ്‌ക്രീനിൽ കണ്ട് അവർക്ക് നാണക്കേട് തോന്നിയാൽ അതെനിക്കും നാണക്കേടാകും. എന്റെ സ്റ്റാർഡം അടുത്ത പത്ത് വർഷത്തേക്ക് കാണും.
പക്ഷെ കുടുംബം ജീവിതകാലം മുഴുവൻ കൂടെ ഉണ്ടാകും. എനിക്ക് ഹേമാ മിലിനിയോ ജയ ബച്ചനോ ആകാനാണ് ഇഷ്ടം. അവരെ പോലെയാണ് എന്നേയും ഓർക്കേണ്ടത് എന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ ഇടയ്ക്ക് വെച്ച് തന്റെ തീരുമാനങ്ങളിൽ ചില വിട്ടുവീഴ്ചകൾ ചെയ്തിട്ടുണ്ട്. വിവാഹത്തിന് മുമ്പ് അഭിനയിച്ച ധൂം 2വിൽ ഹൃത്വിക് റോഷനൊപ്പമുള്ള ചുംബന രംഗം ആരാധകരെ ഞെട്ടിച്ചിരുന്നു.
പിന്നാലെ വിവാഹ ശേഷം യേ ദിൽ ഹേ മുഷ്‌കിൽ എന്ന ചിത്രത്തിൽ രൺബീറുമായുള്ള ഐശ്വര്യയുടെ രംഗങ്ങളും വാർത്തയായിരുന്നു. ഐശ്വര്യയുടെ ആരാധകരേയും ബച്ചൻ കുടുംബത്തേയും ചൊടിപ്പിച്ചതായിരുന്നു ഈ സംഭവം എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ തന്റെ ഏറ്രവും അടുത്ത സുഹൃത്തായ കരൺ ജോഹർ കാരണമാണ് യേ ദിൽ ഹേ മുഷ്‌കിൽ ചെയ്തത് എന്നാണ് നടി പറഞ്ഞത്.
താനും കരണും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹത്തിനൊപ്പം ഒരു സിനിമ ചെയ്യണം എന്നത് തന്റെ ഏറെകാലത്തെ ആഗ്രഹവുമായിരുന്നു. അതിനാലാണ് ബോൾഡ് രംഗങ്ങൾ ഉണ്ടായിരുന്നിട്ടും ചെയ്യാൻ താൻ ഒരുക്കമായതെന്നാണ് ഐശ്വര്യ പറഞ്ഞത്. എന്നാൽ ഇതോടെ ജയ ബച്ചനും ഐശ്വര്യയുമായുള്ള തർക്കവും സ്വരച്ചേർച്ച കുറവും സംഭവിച്ചുവെന്നാണ് പ്രേക്ഷകർ പറയുന്നത്. സിനിമയുടെ റിലീസിന് പിന്നാലെ ഐശ്വര്യയുടെ സിനിമയെക്കുറിച്ച് പരോക്ഷമായി നടത്തിയ പരാമർശം വാർത്തയായി മാറിയിരുന്നു.
ജയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; മുമ്പൊക്കെ ഫിലിംമേക്കേഴ്‌സ് കലയായിരുന്നു സൃഷ്ടിച്ചിരുന്നത്. ഇന്ന് എല്ലാം ബിസിനസാണ്, നമ്പറാണ്. ആളുകൾ സഭ്യത മറന്നു പോയി. വികാര പരസ്യമായി പ്രകടിപ്പിക്കുന്നതാണ് കഴിവെന്ന് കരുതുന്നു. ലവലേശം നാണമില്ലാതായി എന്നായിരുന്നു ജയ ബച്ചൻ പരസ്യമായി പറഞ്ഞത്.