Bollywood
എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ല; ഐശ്വര്യ റായി
എന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ല; ഐശ്വര്യ റായി
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും.
എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്. റിപ്പോർട്ടുകൾ പ്രകാരം അഭിഷേക് ബച്ചനും ഐശ്വര്യ റായും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിൽ വിളളലുകൾ വീണിട്ടുണ്ട്. ഇതുവരെ ഇത്തരം വാർത്തകളോട് താരങ്ങളോ ബച്ചൻ കുടുംബത്തിലെ മറ്റാരെങ്കിലോ പ്രതികരിച്ചിട്ടില്ല.
ഇപ്പോഴിതാ ഐശ്വര്യാ റായി മുൻപ് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ചർച്ചയായി മാറുന്നത്. അഭിഷേകും താനുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ടോയെന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഐശ്വര്യ റായി. ആദ്യം ചോദ്യത്തിന് ഉത്തരം നൽകാൻ താരം വിസമ്മതിച്ചെങ്കിലും തുടർന്ന് വിശദീകരിക്കുകയായിരുന്നു.
തന്റെയും അഭിഷേകിന്റെയും ഇടയിലുണ്ടാകുന്ന പ്രശ്നങ്ങൾ സ്വകാര്യമാണ്. അതുകൊണ്ട് തന്നെ അത് ആരും അറിയേണ്ട ആവശ്യമില്ലെന്നാണ് ആദ്യം താരം ചെറിയ ചിരിയോടെ പറഞ്ഞത്. എന്നാൽ ഐശ്വര്യ ചോദ്യത്തിന് കൂടുതൽ വിശദീകരണങ്ങൾ നൽകുകയായിരുന്നു. ‘ഓരോ വിഷയത്തിനും ഞങ്ങൾക്ക് വ്യക്തവും ശക്തവുമായ അഭിപ്രായങ്ങളുണ്ട്.
അതിനാൽത്തന്നെ പല പ്രശ്നങ്ങളും ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതുകൊണ്ട് ചർച്ചകളും തർക്കങ്ങളും തമ്മിലുളള വ്യത്യാസം എന്താണെന്ന് ഞങ്ങൾ ഇപ്പോഴും പഠിച്ചുക്കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ ജീനുകളും ശക്തമാണ്. കൃത്യമായ വ്യക്തിത്വം ഉളള രണ്ടുപേരാണ് ഞാനും അഭിഷേകും. അതുകൊണ്ട് തന്നെ പല കാര്യങ്ങളിലും തർക്കങ്ങൾ ഉണ്ടാകാം എന്നും താരം വ്യക്തമാക്കി.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല. നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു.
അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്. അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്.
എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. മറ്റൊരു കാരണമായി പറയുന്നത് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചന്റെ ഇടപെടലാണ്. ഐശ്വര്യയുമായി ശ്വേത ബച്ചനുള്ള അകൽച്ച പൊതുവേദികളിൽ പോലും പ്രകടമായിരുന്നു.
റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങൾ ഒരുമിച്ച് എത്താത്തതിരുന്നതും ആരാധകരുടെ സംശയങ്ങളുടെ ആക്കം കൂട്ടി. അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്.
ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യയ്ക്ക് പ്രശ്നമുണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്.