Bollywood
ആദ്യമായി കണ്ടപ്പോൾ ഞാൻ പറഞ്ഞ ഒരു വാക്കും തനിക്ക് മനസ്സിലായില്ലെന്നാണ് അവൾ പിന്നീട് പറഞ്ഞിട്ടുള്ളത്, കാരണം; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ
ആദ്യമായി കണ്ടപ്പോൾ ഞാൻ പറഞ്ഞ ഒരു വാക്കും തനിക്ക് മനസ്സിലായില്ലെന്നാണ് അവൾ പിന്നീട് പറഞ്ഞിട്ടുള്ളത്, കാരണം; വീണ്ടും വൈറലായി അഭിഷേക് ബച്ചന്റെ വാക്കുകൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിലാണെന്നാണ് സംസാരം. അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായി.
അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യയ്ക്ക് പ്രശ്നമുണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽഇതിനോടൊന്നും പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.
ഇവരുടെ എന്ത് വിശേഷങ്ങളും ഇപ്പോൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തിൽ ഐശ്വര്യയെ ആദ്യമായി കണ്ടതിനെ കുറിച്ച് അഭിഷേക് പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. 1990 കളുടെ അവസാനത്തിലായിരുന്നു ആ കൂടിക്കാഴ്ച. ‘ഔർ പ്യാർ ഹോ ഗയ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും ആദ്യമായി കണ്ടു മുട്ടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
ഔർ പ്യാർ ഹോ ഗയ സിനിമയിലെ നായകനായിരുന്ന ബോബി ഡിയോൾ ഐശ്വര്യയ്ക്കൊപ്പം ഡിന്നർ കഴിക്കാനായി എന്നെയും ക്ഷണിച്ചിരുന്നു. അന്നാണ് ഐശ്വര്യയെ ആദ്യമായി കാണുന്നത്. ആദ്യമായി കണ്ടപ്പോൾ ഞാൻ പറഞ്ഞ ഒരു വാക്കും തനിക്ക് മനസ്സിലായില്ലെന്നാണ് അവൾ പിന്നീട് പറഞ്ഞിട്ടുള്ളത്. കാരണം. താനൊരു ഇന്റർനാഷണൽ ബോർഡിംഗ് സ്‌കൂളിലാണ് ചെറുപ്പം മുതൽ പഠിച്ചിരുന്നത്. തുടർന്ന് ബോസ്റ്റണിലേക്ക് പോയി. അതിനാൽ തന്റെ ഉച്ചാരണം അവൾക്ക് കൃത്യമായി മനസിലായില്ല.
ഒൻപത് വയസ്സ് മുതൽ താൻ യൂറോപ്പിലായിരുന്നു പഠിച്ചിരുന്നത്. തന്റെ സ്‌കൂളിൽ അഭിനയം, സിനിമ, സ്റ്റേജ് എന്നിവയെല്ലാം ഇംഗ്ലീഷിലായിരുന്നു. പഠനത്തിന് ശേഷം അഭിനയത്തിലേക്ക് ചുവടുറപ്പിച്ചതിന് ശേഷം ഐശ്വര്യയുടെ നായകനായിട്ടും അഭിനയിച്ചു. ‘ധായ് അക്ഷര് പ്രേം കേ’ എന്ന സിനിമയിലൂടെയാണ് ഐശ്വര്യയും അഭിഷേകും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. 2000 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് കുച്ച് നാ കഹോ, സർക്കാർ രാജ്, രാവൺ, ഗുരു, ഉംറാവു ജാൻ തുടങ്ങി നിരവധി സിനിമകളിൽ ഇരുവരും അഭിനയിച്ചു.
അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും പറയുന്നുണ്ട്. പൊതുവെ പൊതു ജനങ്ങൾക്ക് മുന്നിലെ പ്രതിഛായയിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇത്തരത്തിലുള്ള വ്യക്തിയാണ്. അതിനാൽ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവർ താൽപര്യപ്പെടാറില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.
നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്.
അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.