Bollywood
നിമ്രത് കൗർ ഗർഭിണി?, ഐശ്വര്യയുമായിട്ടുള്ള ബന്ധം തകർച്ചയുടെ വക്കിലെത്താൻ കാരണം; സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
നിമ്രത് കൗർ ഗർഭിണി?, ഐശ്വര്യയുമായിട്ടുള്ള ബന്ധം തകർച്ചയുടെ വക്കിലെത്താൻ കാരണം; സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.
അടുത്തിടെ ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.
ഇപ്പോഴിതാ നടി നിമ്രത് കൗർ അഭിഷേക് ബച്ചനിലൂടെ ഗർഭിണി ആയെന്നും ഐശ്വര്യയുമായിട്ടുള്ള ബന്ധം തകർച്ചയുടെ വക്കിലെത്തിച്ച വിഷയം ഇതാണെന്ന തരത്തിലുമുള്ള റിപ്പോർട്ടാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. 2022 ൽ പുറത്തിറങ്ങിയ ദസ്‌വി എന്ന ചിത്രത്തിൽ അഭിഷേക് ബച്ചന്റെ ഭാര്യയായി നിമ്രത് അഭിനയിച്ചിരുന്നു. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു.
എന്നാൽ അഭിഷേക് ബച്ചനുമായി താൻ ഡേറ്റിംഗ് നടത്തുന്നില്ലെന്നും പ്രചരിക്കുന്നത് വെറും കെട്ടുക്കഥകൾ മാത്രമാണെന്നും നിമ്രത് കൗർ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ ഗർഭകാലത്തെ പറ്റിയുള്ള വിവരങ്ങളും വന്നത്. നിമ്രത് കൗർ അഭിഷേക് ബച്ചന്റെ കുഞ്ഞിന്റെ അമ്മയാകാന് ഒരുങ്ങുന്നുവെന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ അവകാശപ്പെടുന്നത്. ഈ വാർത്തയുടെ സത്യാവസ്ഥ ഇതാണെന്ന് സൂചിപ്പിച്ച് കൊണ്ട് ഒരു പോസ്റ്റും സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്.
നിമ്രത് കൗറിന്റെ നിറവയറ് പുറത്ത് കാണിക്കുന്ന തരത്തിലാണ് ചിത്രം പ്രചരിക്കുന്നത്. നിമ്രത് കൗർ ഗർഭിണിയാണെന്നും ഉടൻ തന്നെ കുഞ്ഞിന് ജന്മം നൽകുമെന്നും ചിലർ കരുതുന്നു. മാത്രമല്ല ഇത് അഭിഷേക് ബച്ചനുമായി ബന്ധിപ്പിക്കാനും ചിലർ ശ്രമിക്കുന്നു. എന്നാൽ നടിയോ അഭിഷേകോ ഈ വാർത്തകളിലെ സത്യാവസ്ഥ വെളിപ്പെടുത്താൻ ഇനിയും ശ്രമിച്ചിട്ടില്ല.
അതേ സമയം പ്രചരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ മാത്രമാണെന്നും ഇത്തരമൊരു അവസ്ഥയിലേക്ക് അഭിഷേക് ഒരിക്കലും എത്തില്ലെന്നാണ് ആരാധകരുടെ പക്ഷം. ഐശ്വര്യയെ പോലൊരു ഭാര്യ ഉള്ളതിൽ അഭിമാനിക്കുന്ന ആളാണ് അഭിഷേക് ബച്ചൻ. അദ്ദേഹം ഭാര്യയുമായി വേർപിരിയുകയാണെങ്കിലും ഇങ്ങനൊരു ബന്ധത്തിലേക്ക് പോയെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ആരാധകർ പറയുന്നു.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ അഭിഷേകുമായുള്ള പ്രശ്നങ്ങൾക്ക് കാരണം.
എന്നാൽ ഐശ്വര്യയെയും അഭിഷേകിനെയും ആരാധ്യയെയും ദുബായ് എയർപോർട്ടിൽ ഒരുമിച്ചെങ്ങോട്ടോ യാത്ര പോയി വന്ന വീഡിയോയും വൈറലായിരുന്നു. അതുകൊണ്ടു തന്നെ ഐശ്വര്യയ്ക്ക് അഭിഷേകുമായി പ്രശ്നമില്ലെന്നും വീട്ടുകാരുമായി മാത്രമാണ് പ്രശ്നമെന്നും പറയപ്പെടുന്നുണ്ട്.
അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെയും ഇരുവരും വേർപിരിഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടിരുന്നില്ല.
