Connect with us

ഇപ്പോൾ ഒരു വിവാ​ദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം, കാരണം; പുറത്ത് വരുന്ന വിവരം ഇങ്ങനെ

Bollywood

ഇപ്പോൾ ഒരു വിവാ​ദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം, കാരണം; പുറത്ത് വരുന്ന വിവരം ഇങ്ങനെ

ഇപ്പോൾ ഒരു വിവാ​ദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം, കാരണം; പുറത്ത് വരുന്ന വിവരം ഇങ്ങനെ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വ്യക്തിജീവിതമാണ് വാർത്തകളിൽ നിറയുന്നത്. ഇരുവരും വേർപിരിഞ്ഞുവെന്നതരത്തിൽ നിരവധി വാർത്തകളാണ് പുറത്ത് എത്തുന്നത്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങൾ ഒരുമിച്ച് എത്താത്തതിരുന്നതും ആരാധകരുടെ സംശയങ്ങളുടെ ആക്കം കൂട്ടി.

അടുത്തിടെ നടി നിമ്രത് കൗറിന്റെ പേര് ചർച്ചയിലേയ്ക്ക് വരുന്നത്. ദസ്വി എന്ന സിനിമയിൽ അഭിഷേകും നിമ്രതും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നിമ്രതുമായി ഒരു ഘട്ടത്തിൽ അഭിഷേക് അടുത്തെന്നും ഇത് വിവാഹ ജീവിതത്തെ ബാധിച്ചെന്ന‍ുമായിരുന്നു റിപ്പോർട്ടുകൾ വന്നത്. നിമ്രത് കൗറും അഭിഷേകും തമ്മിൽ അടുപ്പത്തിലായെന്നും അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

ഇതെല്ലാം തിരിച്ചറിഞ്ഞ അഭിഷേകിന്റെ കുടുംബം അതിനെ ന്യായീകരിക്കുകയായിരുന്നു ചെയ്തത്. നിമ്രത് അഭിഷേകിന്റെ കാര്യത്തിൽ സീരിയസ് ആയിരുന്നു. എന്നാൽ താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിഞ്ഞ അഭിഷേക് നിമ്രതിനെ ഉപേക്ഷിക്കാൻ തീരുമാനിച്ചു. എന്നാൽ ഐശ്വര്യ അപ്പോഴേയ്ക്കും അഭിഷേകുമായുള്ള ബന്ധം അവസാനിപ്പിച്ചിരുന്നു. പക്ഷെ നിയമപരമായി വിവാഹ ബന്ധം വേർപെടുത്താനുള്ള സാധ്യത കുറവാണെന്നുമാണ് സോഷ്യൽ മീഡിയയിൽ വൈറലായ കുറിപ്പിൽ പറ‍‍ഞ്ഞിരുന്നത്.

ഇപ്പോഴിതാ ഇതേക്കുറിച്ച് പ്രതികരിക്കുകയാണ് ബച്ചൻ കുടുംബവുമായി അടുത്ത് നിൽക്കുന്ന വൃത്തങ്ങൾ. പുറത്ത് വന്ന അഭ്യൂഹങ്ങൾ തീർത്തും വളരെയധികം തെറ്റാണെന്നാണ് താര കുടുംബത്തിന്റെ അടുത്ത വൃത്തങ്ങൾ പറയുന്നത്. എന്തുകൊണ്ട് നിമ്രത് കൗർ ഇക്കാര്യത്തിൽ പ്രതികരിക്കുന്നില്ലെന്ന് മനസിലാകുന്നില്ല. എന്നാൽ അഭിഷേക് മൗനം പാലിക്കുന്നതിന് കാരണം നടൻ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്നത് കൊണ്ടാണ്.

ഇപ്പോൾ ഒരു വിവാ​ദത്തിനും പോകേണ്ടെന്നാണ് അഭിഷേകിന് ലഭിച്ച ഉപദേശം. അഭിഷേക് ഐശ്വര്യയെ വഞ്ചിച്ചിട്ടില്ല. ഭാര്യയെ വഞ്ചിക്കുന്ന ആളല്ല അഭിഷേക്. വിവാഹ ജീവിതത്തിലുടനീളം അദ്ദേഹം ഭാര്യയോട് വിശ്വസ്തത പുലർത്തി. ദാമ്പത്യ ജീവിതത്തിൽ പ്രശ്ന കലുഷിഷതമായ സാഹചര്യമായിരിക്കെ ഇങ്ങനെയൊരു കാര്യത്തിന് അഭിഷേക് തയ്യാറാകുമോ എന്നാണ് ഇവർ ചോദിക്കുന്നത്.

ഐശ്വര്യയുടെയും അഭിഷേകിന്റെയും വിവാഹ ബന്ധത്തിൽ പ്രശ്നമാണെന്ന് സംസാരമുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമല്ല. ഐശ്വര്യയുടെ ആരാധകർ രൂക്ഷമായ സൈബർ ആക്രമണമാണ് ബച്ചൻ കുടുംബത്തിനെതിരെ നടത്തുന്നത്. അഭിഷേകിന്റെ മാതാപിതാക്കളായ അഭിഷേക് ബച്ചൻ, ജയ ബച്ചൻ, സഹോദരി ശ്വേത ബച്ചൻ തുടങ്ങിയവർ മുമ്പ് നടത്തിയ പല പരാമർശങ്ങളും ചർച്ചയായിരുന്നു.

എന്നാൽ വേർപിരിയൽ സത്യമാണെന്ന് വ്യക്തമായാൽ ബച്ചൻ കുടുംബത്തിന്റെ പ്രതിച്ഛായക്ക് വലിയ മങ്ങലേൽക്കും. ബോളിവുഡ് താരം എന്നതിനപ്പുറം ലോകം ആരാധിക്കുന്ന താര സുന്ദരിയാണ് ഐശ്വര്യ. അതിനാൽ ചർച്ചകളുടെയും വിമർശനങ്ങളുടെയും ആക്കം കൂടും. ഐശ്വര്യയുടെ കരിയർ തകർത്തെന്ന പഴിയാണ് ബച്ചൻ കുടുംബം പ്രധാനമായും കേൾ‌ക്കേണ്ടി വരിക.അഭിഷേക് ബച്ചനെ വിവാഹം ചെയ്ത ശേഷമാണ് ഐശ്വര്യ കരിയറിലെ തിരക്കുകൾ കുറച്ചത്.

More in Bollywood

Trending