Connect with us

വിവാഹമോചന വാർത്തകൾക്കിടെ മണിരത്നം ചിത്രത്തിൽ ഒന്നിക്കാനൊരുങ്ങി അഭിഷേകും ഐശ്വര്യയും

Bollywood

വിവാഹമോചന വാർത്തകൾക്കിടെ മണിരത്നം ചിത്രത്തിൽ ഒന്നിക്കാനൊരുങ്ങി അഭിഷേകും ഐശ്വര്യയും

വിവാഹമോചന വാർത്തകൾക്കിടെ മണിരത്നം ചിത്രത്തിൽ ഒന്നിക്കാനൊരുങ്ങി അഭിഷേകും ഐശ്വര്യയും

ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. എന്നാൽ നടി അഭിഷേക് ബച്ചന്റെ വീട്ടുകാരുമായി അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിലെ ചർച്ചയാണ്.

അടുത്തിടെ ദസ്വി എന്ന സിനിമയുടെ സെറ്റിൽ വച്ച് അഭിഷേക് ബച്ചനും നായികയായ നിമ്രത് കൗറും തമ്മിൽ അടുപ്പത്തിലായെന്നും അഭിഷേക് ഐശ്വര്യയെ വഞ്ചിച്ച് നിമ്രതുമായി അടുപ്പത്തിലായതാണ് ഇരുവരുടേയും ദാമ്പത്യ ജീവിതത്തിനുള്ള അവസാനത്തെ ആണിയെന്നുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.

എന്നാലിപ്പോഴിതാ ഇരുവരെയും സംബന്ധിച്ച് പുറത്തെത്തിയിരിക്കുന്ന വാർത്ത ആരാധകരിൽ ആവേശമാകുകയാണ്. ഇരുവരും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നു എന്നാണ് വിവരം. മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിൽ താരദമ്പതികൾ ഒന്നിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇരുവരും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ പുരോഗമിക്കുന്നുവെന്നാണ് അടുത്ത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അഭിഷേകും ഐശ്വര്യയും ഒന്നിച്ചെത്തിയിട്ടുള്ള നിരവധി ചിത്രങ്ങൾ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മണിരത്നത്തിന്റെ ഗുരു, രാവൺ എന്നീ ചിത്രങ്ങളിൽ ഇരുവരും പ്രധാനവേഷത്തിലെത്തിയിട്ടുണ്ട്. ​അദ്ദേഹത്തിന്റെ തന്നെ സംവിധാനത്തിൽ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവനാണ് ഐശ്വര്യയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

വിവാഹത്തിന് ശേഷം സിനിമാ അഭിനയം തുടർന്നെങ്കിലും അമ്മയായതോടെ സിനിമകളുടെ നടി എണ്ണം കുറച്ചു. ആരാധ്യ ജനിച്ച ശേഷം വിരലിൽ എണ്ണാവുന്ന സിനിമകളിലേ ഐശ്വര്യ അഭിനയിച്ചിട്ടുള്ളൂ. എന്നാൽ ഐശ്വര്യ മാറി നിന്നത് കൊണ്ട് നടിയുടെ താരപ്രഭയ്ക്ക് കോട്ടം വന്നില്ല. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്.

കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്. ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ അഭിഷേകുമായുള്ള പ്രശ്നങ്ങൾക്ക് കാരണം.

എന്നാൽ ഐശ്വര്യയെയും അഭിഷേകിനെയും ആരാധ്യയെയും ദുബായ് എയർപോർട്ടിൽ ഒരുമിച്ചെങ്ങോട്ടോ യാത്ര പോയി വന്ന വീഡിയോയും വൈറലായിരുന്നു. അതുകൊണ്ടു തന്നെ ഐശ്വര്യയ്ക്ക് അഭിഷേകുമായി പ്രശ്നമില്ലെന്നും വീട്ടുകാരുമായി മാത്രമാണ് പ്രശ്നമെന്നും പറയപ്പെടുന്നുണ്ട്.

അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെയും ഇരുവരും വേർപിരിഞ്ഞുവെന്ന് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായിരുന്നു. അഭിഷേക് ബച്ചൻ‌ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു.

ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. അഭിഷേകിന്റെ വീ‌ട്ടുകാരുമായി ഐശ്വര്യയ്ക്ക് പ്രശ്നമുണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽഇതിനോടൊന്നും പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.

കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ഐശ്വര്യയുടെ അൻപത്തിയൊന്നാം ജന്മജിനം. ലോകം മുഴുവൻ നടിയ്ക്ക് ആശംസകൾ അറിയിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ ഐശ്വര്യയുടെ ജന്മദിനത്തിന് അഭിഷേകോ, അമിതാബ് ബച്ചനോ, ശ്വേത ബച്ചനോ, ജയ ബച്ചനോ ഒന്നും തന്നെ ആശംസകൾ അറിയിച്ചിരുന്നില്ല. ഇത് ആരാധകർക്കിടിയിൽ ചർച്ചയായിരുന്നു.

More in Bollywood

Trending