Bollywood
ആ വിവാഹ ബന്ധം നേരത്തെ അവസാനിച്ചതാണ്, ആ കുടുംബത്തിലെ ചിലർ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല; പ്രശസ്ത ജ്യോതിഷി
ആ വിവാഹ ബന്ധം നേരത്തെ അവസാനിച്ചതാണ്, ആ കുടുംബത്തിലെ ചിലർ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല; പ്രശസ്ത ജ്യോതിഷി
ബച്ചൻ കുടുംബത്തിലെ സംഭവ വികാസങ്ങൾ അടുത്തിടെയായി സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. ഐശ്വര്യയും അഭിഷേകും തമ്മിൽ വേർപിരിഞ്ഞുവെന്നാണ് പ്രചരിക്കുന്ന വാർത്തകൾ. ഇതിന് കാരണമായി അഭിഷേകിന്റെ വീട്ടുകാരും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്നാണ് സൂചന. ഇതിന് നിരവധി ഉദാഹരണങ്ങളും സോഷ്യൽ മീഡിയ നിരത്തുന്നുണ്ട്. ബച്ചന്റെ വീട്ടുകാരിൽ നിന്നും ഐശ്വര്യ കാണിക്കുന്ന അകലമാണ് ഏവരും എടുത്ത് പറയുന്നത്. പൊതുവേദികളിലും സോഷ്യൽമീഡിയയിലും ഈ അകൽച്ച പ്രകടമാണ്.
ഇപ്പോഴിതാ ഐശ്വര്യ-വിവാഹ ബന്ധത്തിലെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ബി ടൗണിലെ ബോളിവുഡിലെ പ്രശസ്ത ജ്യോതിഷിയായ ഡോ അലിഫിയ സയിദ്. ഇരുവരുടെയും വിവാഹ ബന്ധം അവസാനിച്ചെന്നും എന്നാൽ നിയമപരമായി ഇതുവരെ പിരിഞ്ഞിട്ടില്ലെന്നുമാണ് ജ്യോതിഷി പറയുന്നത്.
ആ വിവാഹ ബന്ധം അവസാനിച്ചു. ഏറെ മുമ്പേ അവസാനിച്ചതാണ്. കുടുംബത്തിന്റെയും മകളുടെയും കാര്യം ആലോചിച്ച് മുന്നോട്ട് പോയതാണ്. ആ കുടുംബത്തിലെ ചിലർ ജീവിച്ചിരിക്കുന്നത് വരെ നിയമപരമായി ഡിവോഴ്സ് ചെയ്യില്ല. അങ്ങനെ സംഭവിക്കരുതെന്ന് പ്രാർത്ഥിക്കുന്നു. നടന്നാൽ ഇവർ പിരിയും. ബന്ധം അവസാനിച്ചിട്ടും ഇപ്പോൾ നടക്കുന്നത് ഒരു പെർഫോമൻസാണ്. വിവാഹ ബന്ധത്തിൽ വേണ്ടത് ബഹുമാനമാണ്. ബഹുമാനം നൽകണം.
കുടുംബത്തിലെ പലരുടെയും ഇടപെടൽ കൂടി. ഒരുപാട് പാചകക്കാരുണ്ടെങ്കിൽ സൂപ്പ് മോശമാകും എന്ന് പറയുന്നത് പോലെ. ജയ ബച്ചനും ഐശ്വര്യ റായും തമ്മിലുണ്ടായ പ്രശ്നം വിവാഹ ബന്ധത്തെ ബാധിച്ചോയെന്ന ചോദ്യത്തിന് പരോക്ഷമായി അതെയെന്നാണ് ഡോ. അലിഫിയ സയിദ് മറുപടി നൽകിയത്. വിവാഹിതരായ സ്ത്രീക്കായാലും പുരുഷനായാലും ബഹുമാനം നൽകണം. അവരുടെ ജീവിതത്തിൽ ഇടപെടരുത്.
ഐശ്വര്യ-അഭിഷേക് വിവാഹ ബന്ധം ഇനി ശരിയാകില്ല. അതിന്റെ സമയം കഴിഞ്ഞെന്നും അലിഫിയ സയിദ് വ്യക്തമാക്കി. സിദ്ധാർത്ഥ് കണ്ണനുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത് നാടകമാണ്. സമൂഹത്തെ കാണിക്കാൻ വേണ്ടിയല്ല. ഐശ്വര്യ റായ് അതൊന്നും കാര്യമാക്കില്ല.
പക്ഷെ മകൾക്കും കുടുംബത്തിലെ പ്രധാന അംഗത്തിനും വേണ്ടിയാണ് ഈ നാടകം നടക്കുന്നതെന്നും ഇവർ തുറന്ന് പറഞ്ഞു. ജ്യോതിഷിയുടെ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ചിലർ ഈ വാദങ്ങൾ സത്യമാണെന്ന് പറയുമ്പോൾ ചിലർ ഇത് നിഷേധിക്കുന്നു. പൊതുവെ ഗോസിപ്പുകളോട് ബച്ചൻ കുടുംബം പ്രതികരിക്കാറില്ല.
2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുന്പോഴായിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.
അഭിഷേകിനേക്കാളും ഐശ്വര്യയെ കരിയറില്‍ സജീവമായി കാണണമെന്നാണ് ആരാധകര്‍ ആഗ്രഹിക്കുന്നത്. 50 കാരിയായ ഐശ്വര്യക്ക് ഇന്നും വന്‍ ആരാധകര്‍ക്കുണ്ട്. മികച്ച തിരക്കഥകള്‍ വന്നാലെ സിനിമ ചെയ്യൂ എന്ന തീരുമാനത്തിലാണ് ഐശ്വര്യ റായ്. നടിയുടെ ഭര്‍തൃമാതാവ് ജയ ബച്ചന്‍ കഴിഞ്ഞ വര്‍ഷം റോക്കി ഓര്‍ റാണി കി പ്രേം കഹാനി എന്ന സിനിമയില്‍ അഭിനയിച്ചു. അമിതാഭ് ബച്ചന്‍ ഇന്നും സിനിമാ രംഗത്ത് സജീവമാണ്. നടന്റെ ഒന്നിലേറെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുണ്ട്.