Connect with us

ദുബായ് എയർപോർട്ടിൽ ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം എത്തി അഭിഷേക് ബച്ചൻ; വൈറലായി വീഡിയോ

Bollywood

ദുബായ് എയർപോർട്ടിൽ ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം എത്തി അഭിഷേക് ബച്ചൻ; വൈറലായി വീഡിയോ

ദുബായ് എയർപോർട്ടിൽ ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം എത്തി അഭിഷേക് ബച്ചൻ; വൈറലായി വീഡിയോ

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ൽ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരം തമിഴ് സിനിമയിലൂടെയാണ് ക്യമറയ്ക്ക് മുന്നിലെത്തുന്നത്. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പർ നായികയായി വളരുകയുമായിരുന്നു. ഇന്ത്യൻ സിനിമാ രംഗത്തെ താര റാണിയായിരിക്കെയാണ് ഐശ്വര്യ കരിയറിനുള്ള പ്രാധാന്യം കുറച്ചത്. എന്നാൽ ഇന്നും നടിയുടെ താരമൂല്യത്തിന് ഇടിവ് വന്നിട്ടില്ല.

ഇപ്പോൾ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ റായിയുടേയും അഭിഷേക് ബച്ചന്റേയും വ്യക്തിജീവിതമാണ് വാർത്തകളിൽ നിറയുന്നത്. ഇരുവരും വേർപിരിഞ്ഞുവെന്നതരത്തിൽ നിരവധി വാർത്തകളാണ് പുറത്ത് എത്തുന്നത്. അടുത്തിടെ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മെർച്ചന്റിന്റെയും വിവാഹത്തിന് താരങ്ങൾ ഒരുമിച്ച് എത്താത്തതിരുന്നതും ആരാധകരുടെ സംശയങ്ങളുടെ ആക്കം കൂട്ടി.

എന്നാൽ ഇപ്പോഴിതാ അഭിഷേക് ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്നങ്ങളില്ലെന്നും അഭിഷേകിന്റെ വീട്ടുകാരുമായാണ് പ്രശ്നമെന്നും പറയുകയാണ് ആരാധകർ. ഇതിനുള്ള വീഡിയോയും ഉവർ പ്രചരിക്കുന്നണ്ട്. ദുബായ് എയർപോർട്ടിൽ നിന്നുള്ള അഭിഷേകിന്റെയും ആരാധ്യയുടെയും ഐശ്വര്യയുടെയും വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.

പിന്നാലെ പ്രശ്നങ്ങൾ താര ദമ്പതികൾ സംസാരിച്ച് പരിഹരിച്ചോ എന്നാണ് ആരാധകർ ചോദിക്കുന്നത്. നേരത്തെ വിവാഹ മോചനത്തെക്കുറിച്ച് നിരവധി കമന്റുകൾ വന്നതോടെ അഭിഷേക് ബച്ചൻ ഇൻസ്റ്റ​ഗ്രാമിൽ കമന്റ് ബോക്സ് ഓഫ് ചെയ്തിരുന്നു. അഭിഷേക് ബച്ചനും ഐശ്വര്യയ്ക്കും ഇടയിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് അഭിഷേകിന്റെ സഹോദരി ശ്വേത ബച്ചനും അമ്മ ജയ ബച്ചനുമാണെന്നാണ് ആരാധകർ പറയുന്നത്. ശ്വേത ബച്ചന്റെ മകൾ നവ്യ നവേലി ഒരു പോഡ്കാസ്റ്റ് നടത്തുന്നുണ്ട്.

ഈ പോഡ്കാസ്റ്റിൽ ശ്വേതയും ജയ ബച്ചനും സംസാരിക്കാറുണ്ടെങ്കിലും ഐശ്വര്യ വരാറില്ല. കുടുംബത്തിലെ ചില കാര്യങ്ങൾ ഇവർ ഇടയ്ക്ക് പോഡ്കാസ്റ്റിൽ സംസാരിക്കാറുണ്ട്. എന്നാൽ ഐശ്വര്യയെ കുറിച്ച് ഒരിക്കലും പരാമർശിക്കാത്തതും ആരാധകർ ശ്രദ്ധിക്കുന്നുണ്ട്. ഐശ്വര്യയെക്കുറിച്ച് ജയ ബച്ചനോ അഭിഷേക് ബച്ചനോ പൊതുവിടങ്ങളിൽ സംസാരിക്കാറില്ല.

വിവാഹം കഴിഞ്ഞ് ആദ്യത്തെ കുറേ വർഷങ്ങൾ മരുമകളെക്കുറിച്ച് അമിതാഭ് ബച്ചനും ജയ ബച്ചനും പൊതുവേദികളിൽ സംസാരിക്കാറുണ്ടായിരുന്നു. ശ്വേത ബച്ചനുമായും ഐശ്വര്യക്ക് നല്ല സൗഹൃദമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ ഈ അടുപ്പം കാണാനില്ല.

അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹം കഴിഞ്ഞതോട് കൂടിയാണ് ഐശ്വര്യ റായി അഭിനയത്തിൽ നിന്നും നീണ്ട ഇടവേളകൾ എടുത്തത്. ഇടയ്ക്ക് അഭിനയത്തിലേക്ക് തിരിച്ച് വന്നെങ്കിലും വർഷങ്ങളുടെ ഗ്യാപ്പിലാണ് നടി അഭിനയിച്ചത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഐശ്വര്യ-അഭിഷേക് വേർപിരിയലിനെ കുറിച്ചാണ് ബോളിവുഡിലെ ചർച്ചാ വിഷയം.

വിവാഹ മോതിരം ധരിക്കാതെ അഭിഷേക് ബച്ചൻ ഒരു പരിപാടിയിൽ പ്രത്യക്ഷപ്പെട്ടതാണ് അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയത്. പിന്നീട് ഇരുവരും ഒന്നിച്ച് പൊതുവേദികളിൽ എത്തിയെങ്കിലും വേർപിരിയൽ അഭ്യൂഹങ്ങൾ ഇതുവരെയും അവസാനിച്ചിട്ടില്ല. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം.

എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ. അഭിക്ഷേക് ബച്ചൻ സിനിമയിൽ സജീവമാണെങ്കിലും അടുത്തകാലത്തായി ഒരു ഹിറ്റ് ചിത്രം പോലും അദ്ദേഹത്തിൻറേതായി പുറത്തെത്തിയിട്ടില്ല.

More in Bollywood

Trending

Malayalam