Bollywood
വേർപിരിയലിന് കാരണം ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അടുത്ത സൗഹൃദമെന്ന് റിപ്പോർട്ടുകൾ!; വൈറലായി ചിത്രങ്ങൾ
വേർപിരിയലിന് കാരണം ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അടുത്ത സൗഹൃദമെന്ന് റിപ്പോർട്ടുകൾ!; വൈറലായി ചിത്രങ്ങൾ
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും പരസ്പരമുള്ള ബഹുമാനത്തിന്റേയും സ്‌നേഹത്തിന്റേയും കാര്യത്തിൽ ആരാധകർക്ക് മാതൃകയായിരുന്നു അഭിഷേകും ഐശ്വര്യയും. അഭിഷേക് ബച്ചനും ഐശ്വര്യ റായിയും അകൽച്ചയിലാണെന്നാണ് സംസാരം. അംബാനിയുടെ ഇളയമകൻ അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾക്കിടെ ഇത് സ്ഥിരീകരിക്കുന്ന സംഭവങ്ങളും ഉണ്ടായി.
അഭിഷേക് ബച്ചൻ തന്റെ അച്ഛനും അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് ചടങ്ങിനെത്തിയത്. ഐശ്വര്യയില്ലാതെ ഇവർ ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്തു. ഐശ്വര്യയും മകൾ ആരാധ്യ ബച്ചനും വിരുന്നിനെത്തിയെങ്കിലും ഭർത്താവിന്റെ വീട്ടുകാർക്കൊപ്പം ഐശ്വര്യയെ കണ്ടില്ല. അഭിഷേകിന്റെ വീട്ടുകാരുമായി ഐശ്വര്യയ്ക്ക് പ്രശ്നമുണ്ടെന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ് എന്നാണ് ആരാധകർ പറയുന്നത്. എന്നാൽഇതിനോടൊന്നും പ്രതികരിക്കാൻ അഭിഷേകോ ഐശ്വര്യയോ ഇതുവരെ തയ്യാറായിട്ടില്ല.
എന്നാൽ ഇപ്പോഴിതാ ഈ അഭ്യൂഹങ്ങൾക്കിടെ ഒരു ഡോക്ടറുടെ പേരും ഇപ്പോൾ ഉയർന്ന് വരികയാണ്. ഐശ്വര്യയുടെ അടുത്ത സുഹൃത്തും സൈക്കാട്രിസ്റ്റുമായ ഡോക്ടർ സിറാക് മാർക്കറിന്റെ പേരാണ് അത്. ഐശ്വര്യയും സിറാക് മാർക്കറും തമ്മിലുള്ള അടുത്ത സൗഹൃദമാണ് അഭിഷേകുമായുള്ള വേർപിരിയലിന് കാരണമെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്.
ഐശ്വര്യയും സിറാക്കും ഒന്നിച്ചുള്ള ചില ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. 2016ൽ സിറാക്കിന്റെ ‘പാരൻ്റിംഗ് ഇൻ ദ ഏജ് ഓഫ് ആങ്സൈറ്റി’ എന്നൊരു പുസ്തകം പ്രകാശം ചെയ്തിരുന്നു. അന്ന് ആ ചടങ്ങിൽ ഐശ്വര്യയും പങ്കെടുത്തിരുന്നു. ഇവിടെ വച്ച് സിറാക്കിനെ ഐശ്വര്യ ചുംബിക്കുന്നുമുണ്ട്. ഈ ഫോട്ടോകളാണ് ഇപ്പോൾ പ്രചരിക്കുന്നത്.
കഴിഞ്ഞ ഇരുപത് വർഷമായി സിറാക് മാർക്കറും ഐശ്വര്യയും തമ്മിൽ സൗഹൃദത്തിലാണ് എന്നാണ് വിവരം. അതെല്ലാമാണ് കാരണങ്ങളായി സോഷ്യൽ മീഡിയ പറയുന്നത്. എന്നാൽ ഇതെല്ലാം വെറും ഊഹാപോഹങ്ങളാണെന്നും ചിലർ പറയുന്നുണ്ട്. അഭിഷേകിന്റെ അമ്മ ജയ ബച്ചനും സഹോദരി ശ്വേത ബച്ചനുമായി ഐശ്വര്യയ്ക്ക് പ്രശ്‌നങ്ങൾ ഉടലെടുത്തുവെന്നും പറയുന്നുണ്ട്.
പൊതുവെ പൊതു ജനങ്ങൾക്ക് മുന്നിലെ പ്രതിഛായയിൽ വലിയ ശ്രദ്ധ കൊടുക്കുന്നവരാണ് അമിതാഭ് ബച്ചനും ജയ ബച്ചനും. മുൻ ലോക സുന്ദരിയായ ഐശ്വര്യ റായിക്കും ഇത്തരത്തിലുള്ള വ്യക്തിയാണ്. അതിനാൽ തന്നെ സ്വകാര്യ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാൻ ഇവർ താൽപര്യപ്പെടാറില്ല. ഏറെക്കാലമായി അഭിഷേകിന്റെ വീട്ടുകാരും ഐശ്വര്യയും തമ്മിലുള്ള അകൽച്ച പ്രകടമാണ്. പൊതുവേദികളിലൊന്നും താര കുടുംബം ഐശ്വര്യയെക്കുറിച്ച് സംസാരിക്കാറില്ല.
നടി സിനിമാ രംഗത്തേക്ക് തിരിച്ച് വന്നപ്പോഴും പൊന്നിയിൻ സെൽവൻ എന്ന സിനിമ വൻ വിജയമായപ്പോഴും അമിതാഭ് ബച്ചനും ജയ ബച്ചനും മൗനം പാലിച്ചു. അതേസമയം അഭിഷേകിന്റെ മികച്ച പെർഫോമൻസുകളെക്കുറിച്ച് അമിതാഭ് ബച്ചൻ സോഷ്യൽ മീഡിയയിൽ ഇടയ്ക്ക് കുറിക്കാറുമുണ്ട്. എന്താണ് ഐശ്വര്യയും ഭർത്താവിന്റെ വീട്ടുകാരും തമ്മിലുള്ള പ്രശ്നമെന്ന് വ്യക്തമല്ല. അതേസമയം 2016 ലാണ് പ്രശ്നങ്ങൾക്ക് തുടക്കമെന്ന് സൂചനയുണ്ട്.
അതുവരെയും ഐശ്വര്യയെ പുകഴ്ത്തി ജയ ബച്ചൻ പലയിടത്തും സംസാരിച്ചിട്ടുണ്ട്. എന്നാൽ 2016 ൽ ഏ ദിൽ ഹെ മുശ്കിൽ എന്ന സിനിമ റിലീസ് ചെയ്തു. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങളിൽ ഐശ്വര്യ അഭിനയിച്ചു. ഇത് വലിയ ചർച്ചയായി. ഇതോടെ ഐശ്വര്യയും ജയ ബച്ചനും തമ്മിൽ അസ്വാരസ്യം ഉണ്ടായെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.