Bollywood
സൽമാനും സഹോദരിയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഐശ്വര്യ റായ്; ഐശ്വര്യ റായിയെ ഇതിനേക്കാൾ മോശമായി അപമാനിക്കാൻ കഴിയില്ലെന്ന് ആരാധകർ
സൽമാനും സഹോദരിയ്ക്കുമൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ഐശ്വര്യ റായ്; ഐശ്വര്യ റായിയെ ഇതിനേക്കാൾ മോശമായി അപമാനിക്കാൻ കഴിയില്ലെന്ന് ആരാധകർ
മാസങ്ങൾ നീണ്ട ആഘോഷങ്ങൾക്കൊടുവിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആനന്ദ് അമ്പാനിയുടേയും രാധിക മർച്ചന്റിന്റേയും വിവാഹം കഴിഞ്ഞത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും നിരവധി പ്രമുഖരാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയത്. ഈ വേളയിലും എല്ലാവരുടെയും ശ്രദ്ധ പോയത് ഐശ്വര്യയിലേയ്ക്ക് ആയിരുന്നു. അമേരിക്കൻ മോഡൽ കിം കർദാഷിൻ ഐശ്വര്യയ്ക്കൊപ്പം ഫോട്ടോ എടുക്കുകയും സോഷ്യൽ മീഡിയയിൽ ക്യൂൻ എന്ന് കുറിച്ച് കൊണ്ട് പങ്കുവെക്കുകയും ചെയ്തിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മാത്രമല്ല, ഇതിന് പിന്നാലെ ഐശ്വര്യയുടെ കുടുംബ ജീവിതം വീണ്ടും ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അമിതാഭ് ബച്ചനും ഭാര്യയും മക്കളും എല്ലാവരും ഒരുമിച്ച് ഫോട്ടോ എടുത്തപ്പോൾ ആരാധ്യയും ഐശ്വര്യയും മാത്രമായി പിന്നെയാണ് ചിത്രങ്ങൾ എടുത്തത്. ഇതോടെ നാളുകളായി നൽക്കുന്ന ഗോസിപ്പികൾക്ക് വീണ്ടും തീപിടിച്ചിരിക്കുകയാണ്.
ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നും എന്നാൽ ജയബച്ചനുമായുള്ള പ്രശ്നങ്ങൾ മാത്രമേ ഉള്ളൂ അഭിഷേകും ഐശ്വര്യയും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പറയുന്നുണ്ട്. എന്നാൽ ഈ വേളയിൽ ആരാധകരെ പോലും ഞെട്ടിച്ചുകൊണ്ട് പുറത്ത് വന്ന ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം. സൽമാൻ ഖാനോടൊപ്പം ഐശ്വര്യ നിൽക്കുന്ന ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
ഒരുകാലത്ത് ബോളിവുഡിലെ പ്രണയ ജോഡികളായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ അവർക്കിടയിലുടലെടുത്ത ചില പ്രശ്നങ്ങൾ മൂലമാണ് ഇരുവരും വേർപിരിഞ്ഞത്. എല്ലാം അവസാനിപ്പിച്ച് പോയതിന് ശേഷവും സൽമാൻ തന്നെ ശല്യപ്പെടുത്തുന്നുണ്ടെന്ന് ഐശ്വര്യ പണ്ടൊരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇരുവരും വേർപിരിഞ്ഞതിനു ശേഷമാണ് അഭിഷേക് ബച്ചനെ വിവാഹം ചെയ്തതും ഇരുവരും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയതും.
ആ പ്രശ്നങ്ങൾക്കു ശേഷം ഐശ്വര്യയും സൽമാനും ഒരുമിച്ച് ഒരു പരിപാടികളിലും പങ്കെടുത്തിട്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആരാധകരെ ഞെട്ടിച്ച് പുതിയ ചിത്രങ്ങൾ പുറത്തെത്തിയത്. ആ ചിത്രത്തിൽ സൽമാനും അദ്ദേഹത്തിന്റെ സഹോദരി അർപിതയും ഉണ്ട്. സൽമാന്റെ മറ്റൊരു സൈഡിൽ അദ്ദേഹത്തിന്റെ കൈപിടച്ച് ഐശ്വര്യയും നിൽക്കുന്നതായാണ് ചിത്രത്തിൽ കാണുന്നത്.
ആഭിഷേകുമായി വേർപിരിഞ്ഞ ശേഷം ഐശ്വര്യ സൽമാനുമായി ഒന്നിച്ചോ, വിശ്വസിക്കാനാകുന്നില്ല, ഇവർ ഡേറ്റിംങിൽ ആണോ, ലിവിംഗ് ടുഗെതർ ആണോ രണ്ടാളും എന്ന് തുടങ്ങി നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്. എന്നാൽ ഏധികം വൈകാതെ തന്നെ ഇത് മോർഫ് ചെയ്ത ചിത്രമാണെന്നുള്ള വിവരം പുറത്തെത്തുകയായിരുന്നു. സൽമാൻ സഹോദരിക്കൊപ്പം പോസ് ചെയ്തതിന് ശേഷമാണ് ഐശ്വര്യ റായ് എത്തിയത്.
ഈ ചിത്രങ്ങളാണ് ഇത്തരത്തിൽ മോർഫ് ചെയ്തിരിക്കുന്നത്. ഐശ്വര്യ റായിയെ ഇതിനേക്കാൾ മോശമായി അപമാനിക്കാൻ കഴിയില്ലെന്നും ഈ ചിത്രങ്ങൾ കണ്ട് അഭിഷേകും ഐശ്വര്യയും വരെ ഞെട്ടിയിട്ടുണ്ടാകുമെന്നും ഇനിയും സൽമാൻ ഖാന്റെ പേരും വെച്ച് ദ്രോഹിക്കുന്നതെന്തിനാണെന്നും ആരാധകർ ചോദിക്കുന്നുണ്ട്.
സൽമാൻ- ഐശ്വര്യ റായ് വിഷയം ഇന്നും ആഘോഷമാക്കുന്ന ഒരു കൂട്ടം ആളുകൾ ഉണ്ട്. അതേസമയം തീർത്തും നാടകീയമായിരുന്നു സൽമാന്റേയും ഐശ്വര്യയുടേയും പ്രണയ തകർച്ച. സൽമാനെതിരെ ഐശ്വര്യ ഗാർഹിക പീഡനത്തിന് കേസ് നൽകുകയും ഇനിയൊരിക്കലും സൽമാനൊപ്പം അഭിനയിക്കുകയില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഐശ്വര്യയെ സൽമാൻ ഖാൻ മർദിച്ചതായും ആരോപണമുണ്ട്. ഐശ്വര്യയുടെ വീടിന് മുന്നിൽ മദ്യപിച് എത്തി ബഹളമുണ്ടാക്കയതിന് താരത്തിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.
സൽമാൻ ഖാന്റെ ഭാഗത്തു നിന്നുമുണ്ടായ പീഡനങ്ങളാണ് താൻ പ്രണയം അവസാനിപ്പിക്കാനുണ്ടായ കാരണമെന്നാണ് ഐശ്വര്യ റായ് പറഞ്ഞത്. അവന്റെ മദ്യപാന ശീലം ഏറ്റവും മോശം അവസ്ഥയിലെത്തിയപ്പോഴും എല്ലാം സഹിച്ച് ഞാൻ കൂടെ നിന്നു. പകരം എനിക്ക് കിട്ടിയത് ശാരീരികവും മാനസികവുമായ പീ ഡനവും അപമാനവുമാണെന്നുമാണ് 2002 ൽ ഐശ്വര്യ റായ് പറഞ്ഞിരുന്നത്. എന്നാൽ ഇന്ന് അതെല്ലാം മറികടന്ന് തങ്ങളുടെ സ്വന്തം ജീവിതങ്ങളുമായി മുന്നോട്ട് പോവുകയാണ് ഐശ്വര്യയും സൽമാനും.
