Connect with us

ഈ ചെറുപ്പക്കാരൻ എന്നെ അത്ഭുതപ്പെടുത്തി കളഞ്ഞു !! ദുൽഖറിനെ പ്രശംസ കൊണ്ട് മൂടി ഐശ്വര്യ റായ്…

Malayalam Breaking News

തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ബോളിവുഡ്ഡ് പ്രേക്ഷകരുടെ മന കവർന്നിരിക്കുകയാണ് നമ്മുടെ സ്വന്തം ദുൽഖർ സൽമാൻ. ദുൽഖറിന്റെ ആദ്യ ബോളിവുഡ്ഡ് ചിത്രമായ ‘കർവാൻ’ സമ്മിശ്ര പ്രതികരണമാണ് നേടുന്നതെങ്കിൽ പോലും ചിത്രത്തിലെ ദുൽഖറിന്റെ അഭിനയത്തെക്കുറിച്ച് ആർക്കും രണ്ടാമതൊരു അഭിപ്രായമില്ല. ഇപ്പോഴിതാ താരസുന്ദരി ഐശ്വര്യ റായും ദുൽഖറിനെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്.

കാർവാന്റെ പ്രചാരണത്തിനായി മുബൈ താജിൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുക്കുമ്പോഴാണ് ഐശ്വര്യ ദുൽഖറിനെ പ്രശംസ കൊണ്ട് മൂടിയത്. കഥാപാത്രത്തിനിണങ്ങുന്ന മാനറിസങ്ങളുമായി ഈ ചെറുപ്പക്കാരൻ തന്നെ അത്ഭുതപ്പെടുത്തിയെന്നും, ഇർഫാൻ ഖാനെ പോലുള്ള ഒരു ലെജൻഡറി ആക്ടർക്കൊപ്പം അഭിനയിക്കുമ്പോഴും പ്രതിഭ പുറത്തെടുക്കാൻ കഴിയുന്നത് അദ്ദേഹത്തിന്റെ മികവിനെയാണ് കാണിക്കുന്നതെന്നും ഐശ്വര്യ പറഞ്ഞു.

ഹിന്ദി ടാബ്ലോയിഡുകളിലും ഓൺലൈൻ മാധ്യമങ്ങളിലുമൊക്കെ ഇത് വലിയ വാർത്തയായിരുന്നു. സാധാരണ പ്രേക്ഷകരുടെ ഇടയിൽ നിന്നും സമ്മിശ്രപ്രതികരണം ലഭിക്കുന്ന കർവാന് ക്ലാസ് ഓഡിയൻസിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചെറിയ ബജറ്റിൽ ഒരുക്കിയ ചിത്രം ബോക്സോഫിസിൽ വിജയം തന്നെയാണ്.

Aishwarya Rai about Dulquer Salman

More in Malayalam Breaking News

Trending