Connect with us

മലയാളത്തിന്റെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മി ബോളിവുഡിലേക്ക് ?

Malayalam Breaking News

മലയാളത്തിന്റെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മി ബോളിവുഡിലേക്ക് ?

മലയാളത്തിന്റെ ഭാഗ്യനായിക ഐശ്വര്യ ലക്ഷ്മി ബോളിവുഡിലേക്ക് ?

മലയാളത്തിന്റെ ഭാഗ്യ നായികാ എന്നാണ് ഐശ്വര്യ ലക്ഷ്മി അറിയപ്പെടുന്നത്. കാരണം ആദ്യ ചിത്രം തൊട്ടിങ്ങോട്ട് പരാജയം രുചിച്ചിട്ടില്ല. നിവിൻ പോളിക്കൊപ്പം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചതെങ്കിലും മാത്തന്റെ അപ്പുവിനെ ആണ് എല്ലാവര്ക്കും പെട്ടെന്ന് ഓര്മ വരിക.

മായനദിയിലെ അപർണ രവിയെ ആരും മറന്നിട്ടുണ്ടാകില്ല. ഇപ്പോൾ കൈനിറയെ ചിത്രങ്ങളാണ് ഐശ്വര്യ ലക്ഷ്മിക്ക്. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും ടോവിനോ തോമസിനൊപ്പമുള്ള മായാനദിയും ഫഹദ് ഫാസിലിനൊപ്പമുള്ള വരത്തനും ഹിറ്റായതോടെ ഐശ്വര്യയ്ക്ക് ഭാഗ്യ നായികാ എന്ന പേര് വീഴുകയായിരുന്നു.

ആസിഫ് അലിയ്‌ക്കൊപ്പം അഭിനയിച്ച വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രം ജനുവരിയില്‍ റിലീസിനെത്തിയിരുന്നു. ഫീല്‍ഗുഡ് ചിത്രമായി ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് മൂവിയെന്ന വിശേഷണം വിജയ് സൂപ്പറും പൗര്‍ണമിയും സ്വന്തമാക്കിയിരിക്കുകയാണ്. ഇനി കാളിദാസിനൊപ്പം അഭിനയിക്കുന്ന അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ് തുടങ്ങി നിരവധി ചിത്രങ്ങളാണ് മലയാളത്തില്‍ ഐശ്വര്യയുടേതായി വരാനിരിക്കുന്നത്.

ഇപ്പോഴിതാ ഐശ്വര്യ ബോളിവുഡിലേക്കുള്ള സാധ്യതകള്‍ തെളിയുന്നതായി വാര്‍ത്തകള്‍ വന്നിരിക്കുകയാണ്. അടുത്തിടെ ഏഷ്യാവിഷന്‍ പുരസ്‌കാരത്തില്‍ ഐശ്വര്യയെ തേടിയും അംഗീകാരമെത്തിയിരുന്നു. അവിടെ നിന്നും ബോളിവുഡ് താരം ആയൂഷ്മാന്‍ ഖൂറാനയ്ക്കും രണ്‍വീര്‍ സിംഗിനുമൊപ്പമുളള സെല്‍ഫി ചിത്രം ഐശ്വര്യ എടുത്തിരുന്നു. ഈ ചിത്രങ്ങള്‍ കണ്ടതോടെയാണ് ഐശ്വര്യ ബോളിവുഡിലേക്ക് പോവാന്‍ സാധ്യതയുള്ളതായി വാര്‍ത്തകള്‍ വന്നത്.

aishwarya lakshmi to debut in bollywood ?

More in Malayalam Breaking News

Trending

Recent

To Top