Connect with us

മര്യാദയും നീതിയും ഒന്നുമില്ലേ…ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു; കങ്കണയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ

Actress

മര്യാദയും നീതിയും ഒന്നുമില്ലേ…ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു; കങ്കണയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ

മര്യാദയും നീതിയും ഒന്നുമില്ലേ…ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു; കങ്കണയെ മര്‍ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ

നടിയും നിയുക്ത എംപിയുമായ കങ്കണ റണാവത്തിനെ സിഐഎസ്എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി അഹാന കൃഷ്ണ. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് ഉദ്യോഗസ്ഥയുടേതെന്നായിരുന്നു അഹാന പ്രതികരിച്ചത്.

ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഇനി ഇവര്‍ക്ക് ദേഷ്യം വരുമ്പോള്‍ ആരെയെങ്കിലും തോക്കെടുത്ത് വെടിവച്ചാല്‍ എന്തു ചെയ്യുമെന്നുമാണ് അഹാന ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു അഹാനയുടെ പ്രതികരണം.

‘വ്യക്തിപരമായി ഞാന്‍ കങ്കണയുടെ ആരാധികയല്ല. പക്ഷെ, ഈ നടന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത കാര്യമാണ്. സുരക്ഷാ ഉദ്യോഗസ്ഥ ആയാലും മറ്റാരായാലും. വ്യക്തിപരമായുള്ള എതിര്‍പ്പിന് ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്.

പൊതുസ്ഥലത്ത് വച്ച് ഒരാളെ മര്‍ദ്ദിക്കുന്നത് എങ്ങനെയാണ് ശരിയാകുന്നത്. മര്യാദയും നീതിയും ഒന്നുമില്ലേ ഈ ഉദ്യോഗസ്ഥക്കെതിരെ തീര്‍ച്ചയായും നടപടി സ്വീകരിക്കണം. അടുത്ത തവണ ദേഷ്യം വരുമ്പോള്‍ ഇവര്‍ തോക്കെടുത്ത് വെടിവെക്കില്ലെന്ന് ആര് കണ്ടു.’ അഹാന കുറിച്ചു.

വ്യാഴാഴ്ചയാണ് ചണ്ഡിഗഡ് വിമാനത്താവളത്തില്‍ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയുടെ മുഖത്തടിച്ചത്. കങ്കണയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിനെ മൊഹാലിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. പൊലീസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട് കങ്കണ റണാവത്ത് നടത്തിയ പഴയ പ്രസ്താവനയോട് അമര്‍ഷം തോന്നിയതുകൊണ്ടാണ് തല്ലിയതെന്ന് കൗര്‍ പറയുന്ന വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.

‘ഞാന്‍ അവളെ തല്ലി, കാരണം അവള്‍ കര്‍ഷക സമരത്തിനെതിരെ മോശമായ പരാമര്‍ശം നടത്തി. കര്‍ഷകര്‍ 100 രൂപ വാങ്ങിയാണ് സമരത്തിനെത്തിയതെന്നായിരുന്നു പറഞ്ഞത്. അവള്‍ പോകുമോ ആ സമരത്തിന്, ഈ പരാമര്‍ശം നടത്തുമ്പോള്‍ എന്റെ അമ്മ അവിടെ സമരം ചെയ്യുകയായിരുന്നെന്നാണ് കുല്‍വീന്ദര്‍ കൗര്‍ പറഞ്ഞത്.’

More in Actress

Trending

Recent

To Top