Connect with us

ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച് അഹാനയും സഹോദരി ഇഷാനിയും

Malayalam

ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച് അഹാനയും സഹോദരി ഇഷാനിയും

ബോളിവുഡ് ഗാനത്തിന് ചുവട് വെച്ച് അഹാനയും സഹോദരി ഇഷാനിയും

സോഷ്യൽ മീഡിയയിലെ താരങ്ങളാണ് നടൻ കൃഷ്ണ കുമാറിന്‍റെ കുടുംബം. ഇവരുടെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കൃഷ്ണകുമാറിന്‍റെ മൂത്ത മകളും യുവനടിയുമായ അഹാന മുതല്‍ ഇളയമകള്‍ ഹന്‍സിക വരെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോകള്‍ ചെയ്യുന്ന തിരക്കിലാണ് ഇപ്പോള്‍.

ഇപ്പോൾ ഇതാ അഹാനയുടെയും സഹോദരി ഇഷാനിയുടെയും ഡാന്‍സ് വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ഇരുവരും മഞ്ഞ നിറത്തിലുള്ള സല്‍വാറില്‍ അതിമനോഹരമായാണ് നൃത്തം ചെയ്യുന്നത്.

‘ഗര്‍ മോര്‍ പര്‍ദേസിയ’ എന്ന ബോളിവുഡ് ഗാനത്തിനാണ് ഇരുവരും ചുവട് വയ്ക്കുന്നത്. വീഡിയോ ഇഷാനിയുടെ യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ കൊണ്ടുതന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന വണ്ണിലൂടെ അഭിനയരം​ഗത്തേക്ക് കാലെടുത്ത് വയ്ക്കാനൊരുങ്ങുകയാണ് ഇഷാനി. അച്ഛന്റെ വഴിയേ മൂത്ത മകൾ അഹാനയാണ് ആദ്യം അഭിനയരം​ഗത്തേക്കെത്തിയത്. ‘ ‘ലൂക്ക’ എന്ന ചിത്രത്തിൽ അഹാനയുടെ ചെറുപ്പക്കാലം അവതരിപ്പിച്ച് കൊണ്ട് ഇളയ സഹോദരി ഹൻസികയും സിനിമയിലെത്തി.

More in Malayalam

Trending

Recent

To Top