വിവാഹത്തെക്കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം; മനസ്സ് തുറന്ന് അഹാന
നടി, യൂട്യൂബർ എന്നീ നിലകളിലെല്ലാം സുപരിചിതയായ താരമാണ് അഹാന കൃഷ്ണ. പ്രിയപ്പെട്ടവർക്കായി സർപ്രൈസ് ഒരുക്കാനും എന്നെന്നും ഓർക്കാവുന്ന മനോഹരമായ നിമിഷങ്ങൾ സമ്മാനിക്കാനുമൊക്കെ എപ്പോഴും അഹാന സമയം കണ്ടെത്താറുണ്ട്. അത്തരത്തിലുള്ള അഹാനയുടെ വ്ളോഗുകൾ പലപ്പോഴും വൈറലാവാറുമുണ്ട്.
ഇപ്പോഴിതാ വിവാഹ സങ്കല്‍പ്പത്തെക്കുറിച്ചുള്ള നടി അഹാനയുടെ മറുപടി ഇപ്പോള്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് ഞാന്‍ ഇതുവരെ ആലോചിച്ചിട്ടില്ല. അഭിനയം എന്റെ ജോലിയാണ്. എഴുന്നേറ്റ് നടക്കാന്‍ പറ്റുന്ന കാലത്തോളം ജോലി ചെയ്യണമെന്നാണ് ആഗ്രഹം. സിനിമ എന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ തന്നെ കല്യാണവും എന്റെ ജീവിതത്തിന്റെ ഭാഗമാണ്.
എവിടെയും സ്റ്റക്കായി നില്‍ക്കാതെ അതങ്ങ് മുന്നോട്ട് പോവും. കല്യാണം കഴിഞ്ഞിട്ട് വീണ്ടും വന്ന് സിനിമയില്‍ അഭിനയിക്കും. കാരണം ഇതെന്റെ ജോലിയല്ലേ. അന്ന് ഇതായിരിക്കുമോ എന്റെ ജോലി എന്നറിയില്ല. വിവാഹ ശേഷവും എന്തായാലും ജോലിക്ക് പോവും.
കല്യാണം കഴിഞ്ഞ് വീട്ടില്‍ വെറുതെ ഇരിക്കാതെ ജോലി ചെയ്ത് ജീവിക്കാനാണ് എനിക്കിഷ്ടം. ജനുവിന്‍ പേഴ്‌സണായിരിക്കണമെന്നുള്ളതാണ് ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പം ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അത് തുറന്ന് പറയുന്ന പ്രകൃതമാണ് എന്റേത്. ഏത് ജോലി ചെയ്യുകയാണെങ്കിലും അതേക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ പറ്റണം. അവര്‍ പറഞ്ഞു.
ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ് അഹാന. ഷൈന്‍ ടോം ചാക്കോ നായകനായി എത്തിയ അടിയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. ‘ലില്ലി’, ‘അന്വേഷണം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം പ്രശോഭ് വിജയന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണിത്. ഫായിസ് സിദ്ധിഖാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. ഗോവിന്ദ് വസന്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നു. ദുല്‍ഖര്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. ‘വരനെ ആവശ്യമുണ്ട്’, ‘മണിയറയിലെ അശോകന്‍’, ‘കുറുപ്പ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേഫെറര്‍ ഫിലിംസ് പ്രഖ്യാപിച്ച ചിത്രമാണിത്. അടുത്തിടെ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക പ്രശംസ നേടിയിരുന്നു.
