അസുഖം കാരണം അവർ പല കാര്യങ്ങൾ മറന്നു പോയെങ്കിലും, സ്ക്കൂളിലെ പ്രെയർ സോങ്ങുകളൊന്നും തന്നെ മറന്നില്ല, അവസാനം വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവർ യാത്രയായി; അഹാന കൃഷ്ണകുമാർ

നടി അഹാന കൃഷ്ണകുമാർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നുതാൻ പഠിച്ച സ്‌ക്കൂളിലെ പ്രിൻസിപ്പളിന്റെ വേർപ്പാടിൽ അവരെ കുറിച്ച് ഓർമിക്കുകയാണ് അഹാന. വാത രോഗത്തിന് ചികിത്സയിലായിരുന്ന അവർ ഒരുപാട് വേദന സഹിച്ചെന്നും അഹാന പറയുന്നു. അവസാനം വേദനകളില്ലാത്ത ലോകത്തേയ്ക്ക് അവർ യാത്രയായെന്നും താരം കുറിക്കുന്നു. സിസ്റ്ററിനൊപ്പമുള്ള വീഡിയോയും കുറിപ്പുനൊപ്പം അഹാന പങ്കുവച്ചു.
“2021 മെയ് മാസം എന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ച സ്ക്കൂൾ വ്ളോഗിൽ ഞാൻ സിസ്റ്ററിനെ കുറിച്ച് പറഞ്ഞിരുന്നു. ആരോ വഴി സിസ്റ്ററിനു ആ വീഡിയോ കിട്ടുകയും എന്നെ കാണണമെന്നുള്ള ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്‌തു. അങ്ങനെ പതിനൊന്ന് വർഷങ്ങൾക്കു ശേഷം ഞങ്ങൾ വീണ്ടും കണ്ടുമുട്ടി. പക്ഷെ അന്ന് അവർ വാത രോഗത്തിന്റെ ചികിത്സയിലായിരുന്നു. 2022 മെയിൽ ഞാൻ അവരെ അവസാനമായി കണ്ടപ്പോൾ വളരെ നല്ലൊരു ഊർജം സിസ്റ്റിനു ചുറ്റുമുണ്ടായിരുന്നു. അന്ന് ഞാനും റിയയും അവർക്ക് സ്‌ക്കൂളിലെ പ്രാർത്ഥന ഗാനങ്ങൾ പാടി കൊടുത്തു. അസുഖം കാരണം അവർ പല കാര്യങ്ങൾ മറന്നു പോയെങ്കിലും, സ്ക്കൂളിലെ പ്രെയർ സോങ്ങുകളൊന്നും തന്നെ മറന്നില്ല” അഹാന കുറിച്ചു.
‘അടി’, ‘നാന്‍സി റാണി’ എന്നിവയാണ് അഹാനയുടെ പുതിയ ചിത്രങ്ങള്‍. ചിത്രത്തിന്റെ പോസ്റ്റര്‍ അഹാനയുടെ പിറന്നാള്‍ ദിനത്തില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.’മീ, മൈസെല്‍ഫ് ആന്‍ഡ് ഐ’ എന്ന ഒരു വെബ് സീരീസിലും അഹാന അഭിനയിച്ചിരുന്നു
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരസുന്ദരിയാണ് സാമന്ത. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം തനമ്നെ...
മോട്ടോർ വാഹനവകുപ്പ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയ നടി മഞ്ജുവിന്റെ ഒരു വീഡിയോ ശ്രദ്ധ നേടുന്നു. വാഹനമോടിക്കാൻ അറിയാമെങ്കിലും അമ്മയും ചേട്ടനും തന്നെ...
മിനിസ്ക്രീനിലൂടെ എത്തി ബിഗ്സ്ക്രീനില്‍ തന്റേതായ ഇടം നേടിയ താരമാണ് ആശാ ശരത്ത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി മലയാളത്തില്‍ തിളങ്ങി നില്‍ക്കുകയാണ് താരം....