News
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം; അദ്ദേഹത്തെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷന് അനിവാര്യമാണെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം; അദ്ദേഹത്തെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷന് അനിവാര്യമാണെന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ വലിയ ആരോപണമായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്നത്. കേസില്‍ തെളിവ് നളിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള ശ്രമങ്ങള്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നായിരുന്നു ആരോപണങ്ങള്‍. അതേസമയം ആരോപണങ്ങളില്‍ എന്നാല്‍ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ അന്വേഷണ സംഘം തയ്യാറായിരുന്നില്ല.
എന്നാല്‍ ഏതെങ്കിലും ഘട്ടത്തില്‍ പ്രതിയാക്കപ്പെടേണ്ടവര്‍ ഒഴിവായി പോയെന്ന തോന്നല്‍ അതിജീവിതയ്ക്ക് ഉണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും കോടതിയെ സമീപിക്കാന്‍ സാധിക്കുമെന്ന് പറയുകയാണ് അഡ്വ പ്രിയദര്‍ശന്‍ തമ്പി. ഒരു ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘നടി ആക്രമിക്കപ്പെട്ട കേസില്‍ അഭിഭാഷകര്‍ പ്രതിയാക്കപ്പെട്ടിട്ടില്ലെന്നത് വസ്തുതയാണ്. പ്രധാന കാര്യം മനസിലാക്കേണ്ടത് ഒരു കേസില്‍ ആരെ പ്രതിയാക്കണം എന്നത് തീരുമാനിക്കേണ്ടത് കേസ് അന്വേഷിക്കുന്ന പോലീസ് സംഘമാണ്, പ്രോസിക്യൂഷനാണ്. ഏതെങ്കിലും ഘട്ടത്തില്‍ പ്രതിയാക്കപെടേണ്ടവര്‍ ഒഴിവായി പോയെന്ന തോന്നല്‍ അതിജീവിതയ്ക്ക് ഉണ്ടെങ്കില്‍ അവര്‍ക്ക് തീര്‍ച്ചയായും കോടതിയെ സമീപിക്കാന്‍ സാധിക്കും.
നിലവില്‍ വളരെ വേഗത്തിലാണ് കേസിന്റെ വിസ്താരം പുരോഗമിക്കുന്നത്. ഒരു സമയപരിധി നിശ്ചയിച്ചാണ് കേസ് മുന്നോട്ട് പോകുന്നത്. ജനുവരി 30 നുള്ളില്‍ കേസ് തീര്‍ക്കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശമെങ്കിലും കേസ് അതിനുള്ളില്‍ തീര്‍ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും മൂന്ന് മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടി വരും. പ്രതികള്‍ക്ക് വേണ്ടി വെവ്വറെ അഭിഭാഷകരാണ് കോടതിയില്‍ ഹാജരാകുന്നത്. അതുകൊണ്ട് തന്നെ ക്രോസ് വിസ്താരത്തിന് ഒരുപാട് സമയമെടുത്തേക്കും.
നടി ആക്രമിക്കപ്പെട്ട കേസിലെ ഏറ്റവും പ്രധാനപ്പെട്ട സാക്ഷിയാണ് ബാലചന്ദ്രകുമാര്‍. അദ്ദേഹത്തിനെ വിസ്തരിക്കേണ്ടത് പ്രോസിക്യൂഷനെ സംബന്ധിച്ച് ഏറ്റവും അനിവാര്യമാണ്. കരള്‍ രോഗം അനുഭവിക്കുന്ന ബാലചന്ദ്രകുമാറിനെ സംബന്ധിച്ച് കോടതിയില്‍ ഹാജരാകാന്‍ സാധിക്കുന്നില്ലെങ്കില്‍ ഈ കേസില്‍ വിചാരണ ഏത് കോടതിയിലാണോ നടക്കുന്നത് ആ കോടതിക്ക് ഒരു കമ്മീഷനെ വെച്ച് ബാലചന്ദ്രകുമാര്‍ എവിടെയാണോ ഉള്ളത് അവിടെ നേരിട്ടെത്തി അയാളെ ക്രോസ് വിസ്താരം നടത്തി റിപ്പോര്‍ട്ട് നല്‍കാം. അതിനുള്ള നടപടിക്രമങ്ങള്‍ പ്രോസിക്യൂഷന്‍ തന്നെ നടത്തണം.
ബാലചന്ദ്രകുമാറിന്റെ പ്രോസിക്യൂഷന്‍ വിസ്താരം മാത്രമാണ് ഇതുവരെ പൂര്‍ത്തിയായത്. അദ്ദേഹത്തിന്റെ ക്രോസ് വിസ്താരം പൂര്‍ത്തിയാകേണ്ടതുണ്ട്. പ്രോസിക്യൂഷന്‍ വിസ്താരത്തിലെ കാര്യങ്ങള്‍ ഇംപീച്ച് ചെയ്യുക എന്നതാണ് ക്രോസ് വിസ്താരത്തില്‍ നടക്കുന്നത്. വളരെ അഗ്രസീവായ ക്രോസ് വിസ്താരം അദ്ദേഹത്തിനെതിരെ ഉണ്ടായേക്കാം. ബാലചന്ദ്രകുമാറിനെ കെട്ടിയിറക്കിയതാണോ, അദ്ദേഹത്തിന്റെ ബാഗ്രൗണ്ട്, അദ്ദേഹത്തിനെതിരായ കേസുകള്‍ എന്നിവയെല്ലാം വിസ്താരത്തില്‍ വരും.
ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടേയും ടീമിന്റേയും ക്രോസ് വിസ്താരത്തെ അതിജീവിക്കാന്‍ ബാലചന്ദ്രകുമാറിന് സാധിക്കുമോയെന്നതാണ് പ്രധാനം. നെല്ലില്‍ നിന്ന് പതിര് വേര്‍തിരിക്കുന്നത് പോലെ സാക്ഷി പറയുന്ന മൊഴി സത്യവും കളവും എന്തെന്ന് വേര്‍തിരിച്ചെടുക്കാന്‍ കോടതിക്ക് കഴിയും.
സാക്ഷി മൊഴികളില്‍ നിന്ന് കിട്ടുന്ന കാര്യങ്ങള്‍ ചേര്‍ത്ത് വെച്ച് ഓരോ തെളിവുകള്‍ കണക്ട് ചെയ്ത് കൊണ്ടുവരാന്‍ സാധിക്കും. പ്രത്യേകിച്ച് ഗൂഢാലോചന കേസില്‍ സാഹചര്യങ്ങള്‍ വെച്ച് കൊണ്ടും മൊഴിയില്‍ നിന്നുമൊക്കെയാണ് തെളിവ് പുറത്തെടുക്കാന്‍ പ്രോസക്യൂഷന് സാധിക്കുക’ എന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.
അതേസമയം, കേസിലെ പ്രധാന തെളിവുകള്‍ നശിപ്പിക്കുകയും പ്രധാന സാക്ഷികളെ കൂറുമാറ്റാന്‍ ശ്രമിക്കുകയും ചെയ്ത അഭിഭാഷകരെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കാതെ കേസ് പൂര്‍ണ്ണമാകില്ലെന്നാണ് അതിജീവിതയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് നേരത്തെ ്രൈകംബ്രാഞ്ചിന് ലഭിച്ച നിയമോപദേശം ഉള്‍പ്പടെ അതിജീവിത കോടതിയില്‍ ചൂണ്ടിക്കാട്ടിയേക്കും.
ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ നേരത്തെ ബാര്‍ കൌണ്‍സിലിന് മുമ്പാകെയും അതിജീവിത പരാതിയുമായി മുന്നോട്ട് വന്നിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കേസില്‍ അഭിഭാഷകരുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ ലഭിച്ചതെന്നാണ് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ദിലീപിന്റയും സഹോദരന്റേയുമെല്ലാം ഫോണുകളില്‍ നിന്ന് അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന ശബ്ദ രേഖകള്‍ ലഭിച്ചതായാണ് പോലീസ് വ്യക്തമാക്കിയത്.
രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് വ്യക്തമാക്കി ഹാക്കര്‍ സായ് ശങ്കര്‍ രംഗത്തെത്തിയതും ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരായ പ്രധാന വെല്ലുവിളിയാണ്. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും ഇത് തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സായി ശങ്കര്‍ കോടതിയെ സമീപിക്കുകയും ചെയ്തിട്ടുണ്ട്.
രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് താന്‍ ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായ്ച്ച് കളഞ്ഞതെന്ന് നേരത്തേ സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു. ഫോണിലെ വിവരങ്ങള്‍ മായ്ക്കാന്‍ ഉപയോഗിച്ച തന്റെ ഐ മാക്ക് അടക്കമുള്ള ഉപകരണങ്ങള്‍ രാമന്‍പിള്ളയുടെ കൈവശമാണ് ഉള്ളതെന്നും തിരികെ ലഭിക്കണമെന്നും കാണിച്ചായിരുന്നു സായ് ശങ്കര്‍ പോലീസില്‍ പരാതി നല്‍കിയത്. ഈ ഉപകരണം ലഭിച്ചാല്‍ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ നീക്കം ചെയ്‌തോയെന്നതടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. കേസില്‍ നിലവില്‍ മാപ്പ് സാക്ഷിയാണ് സായ് ശങ്കര്‍.