Connect with us

കൃത്യമായ തെളിവുണ്ടായിട്ടും എവിടെയാണ് ഇത് ഇങ്ങനെ അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല; അഡ്വ. ടിബി മിനി പറയുന്നു

Malayalam

കൃത്യമായ തെളിവുണ്ടായിട്ടും എവിടെയാണ് ഇത് ഇങ്ങനെ അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല; അഡ്വ. ടിബി മിനി പറയുന്നു

കൃത്യമായ തെളിവുണ്ടായിട്ടും എവിടെയാണ് ഇത് ഇങ്ങനെ അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല; അഡ്വ. ടിബി മിനി പറയുന്നു

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസാണ് വാര്‍ത്തകൡ ഇടം പിടിക്കുന്നത്. ഈ കേസിലെ പ്രധാന സാക്ഷികളിലൊരാളാണ് സായി ശങ്കര്‍. തുടരന്വേഷണത്തിലൂടെയായിരുന്നു ഇയാളില്‍ നിന്നുള്ള നിര്‍ണ്ണായക വിവരങ്ങള്‍ കണ്ടെത്താന്‍ അന്വേഷണ സംഘത്തിന സാധിച്ചത്. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ അഭിഭാഷകരുടെ ഓഫീസില്‍ വെച്ചും മറ്റും നശിപ്പിച്ചത് താനാണെന്നായിരുന്നു ഐടി വിദഗ്ധനായ സായി ശങ്കറിന്റെ വെളിപ്പെടുത്തല്‍. ഇത് സംബന്ധിച്ച ഇയാള്‍ പരാതിയും നല്‍കിയിരുന്നു.

എന്നാല്‍ ഈ പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നാണ് ഡയറക്ടര്‍ ജനറല്‍ഓഫ് പ്രോസിക്യൂഷന്‍ ഓഫീസിലുള്ള ഒരു പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു നിയമോപദേശം നല്‍കാന്‍ സാധ്യതയില്ലാത്തതാണെന്നാണ് പ്രമുഖ അഭിഭാഷക ടിബി മിനി ഇപ്പോള്‍ വ്യക്തമാക്കുന്നത്. ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അഡ്വ. മിനി.

ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസില്‍ നിന്നും ഇത്തരമൊരു നിയമോപദേശം നല്‍കാന്‍ സാധ്യതയില്ലാത്തതാണ്. ഡയറ്കടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസ് സര്‍ക്കാറിന്റെ നിലപാട് അനുസരിച്ച് ഇരയോടൊപ്പം നില്‍ക്കുന്ന സമീപനമാണ് സ്വീകരക്കാറുള്ളത്. തിരഞ്ഞെടുപ്പ് സമയത്ത് അതിജീവിത ഒരു പരാതി നല്‍കിയത് പൂര്‍ണ്ണമായും നീതിയുടെ പക്ഷത്ത് നില്‍ക്കുന്ന ഓഫീസായിരുന്നുവെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഇപ്പോള്‍ ഇതിലെല്ലാം എന്തെങ്കിലും മാറ്റം സംഭവിച്ചതായി എനിക്ക് അറിയില്ല. രേഖാപരമായി അതൊന്നും ഞാന്‍ കണ്ടിട്ടില്ല, ചില റിപ്പോര്‍ട്ടുകള്‍ മാത്രമാണ് ഞാന്‍ കണ്ടത്. ഈ വിഷയം തീര്‍ച്ചയായും അന്വേഷണ വിധേയമാക്കി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറുടെ ഓഫീസര്‍ തന്നെയാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടത്. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ വളരെ പ്രധാനപ്പെട്ട ബന്ധം അഭിഭാഷകര്‍ക്ക് നടി ആക്രമിക്കപ്പെട്ട കേസുമായി ഉണ്ടെന്ന് ഈ പറഞ്ഞ ഉപദേശം കൊടുത്ത ആള്‍ സമ്മതിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

സായി ശങ്കറിന്റെ പരാതി എനിക്കറിയാം. ആദ്യം അദ്ദേഹം തെളിവുകള്‍ എല്ലാം നശിപ്പിക്കുന്നതിന് എട്ടാം പ്രതിയെ സഹായിച്ച ആളാണ്. സായി ശങ്കറിന്റെ ഐമാക് ഉള്‍പ്പടേയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ പ്രതിഭാഗം അഭിഭാഷകുടെ കൈവശമാണെന്ന ആരോപണം അദ്ദേഹം ഉന്നയിച്ചതും അതില്‍ പരാതി കൊടുത്തതായും അറിയാം. ഒരു അഭിഭാഷകനില്‍ നിന്നും ചില പ്രശ്‌നങ്ങള്‍ നേരിട്ടെന്ന രീതിയില്‍ മാത്രം കണ്ടാല്‍ അതൊരു സ്വതന്ത്രമായ കേസ് മാത്രമാണ്.

എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടുകൊണ്ടുള്ള എന്തെങ്കിലും തെളിവുകള്‍ ആ ഐമാക്കില്‍ ഉണ്ടെന്ന് വന്നാല്‍ അത് ഈ കേസിന്റെ ഭാഗമായി മാറുകയും കൃത്യമായി അന്വേഷണത്തിന്റെ കീഴില്‍ വരികയും ചെയ്യേണ്ടതാണ്. സുപ്രധാനമായ ഈ ഒരു തെളിവുകള്‍ നശിപ്പിക്കപ്പെട്ടതില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് ബന്ധമുണ്ടെന്ന് അതിജീവിത നല്‍കിയ പരാതിയിലും പറയുന്നുണ്ടെന്ന് അഭിഭാഷക കൂട്ടിച്ചേര്‍ക്കുന്നു.

സായി ശങ്കറിന്റെ പരാതി ഡി ജി പി വഴി െ്രെകംബ്രാഞ്ചിന് വരികയും അവര്‍ കൃത്യമായ അന്വേഷണം നടത്തി കേസ് എടുക്കണമെന്ന നിലപാടിലേയ്ക്ക് എത്തുകയും ചെയ്തു. അതിന് ശേഷം എവിടെയാണ് ഇത് ഇങ്ങനെ അട്ടിമറിക്കപ്പെട്ടതെന്ന് എനിക്ക് അറിയില്ല. ഇങ്ങനെയാണെങ്കില്‍ ഇത് വ്യക്തമായ അട്ടിമറിയാണ്. ഇവിടെ വലിയ ആരോപണങ്ങള്‍ അഭിഭാഷകര്‍ക്കെതിരേയും വരുന്നു.

ഈ നിയോപദേശം അഭിഭാഷകനുള്‍പ്പെട്ട ഇന്ത്യന്‍ ലോയേസ് യൂണിയന്‍ എന്ന സംഘടനയുടെ ഭാഗമാണ്. ഇത്തരം ആരോപണങ്ങള്‍ വരുന്നത് സര്‍ക്കാറിനും ആ സംഘടനയ്ക്കും വക്കീല്‍ സമൂഹത്തിനുമാകെ അപമാനകരമാണ്. കൃത്യമായ അന്വേഷണം നടത്തി ആരോപണം ശരിയാണെങ്കില്‍ നടപടിയെടുക്കണമെന്ന നിര്‍ദേശം മുന്നോട്ട് വെക്കുക മാത്രമാണ് ഡി ജി പിയുടെ ഓഫീസ് ചെയ്യേണ്ടെന്നും ടി ബി മിനി വ്യക്തമാക്കുന്നു.

നേരത്തെ നടി കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ രാമന്‍പിള്ളയ്ക്ക് ഒരു നോട്ടീസ് കൊടുത്തപ്പോള്‍ വലിയ പ്രക്ഷോഭമാണ് ഇവിടെ ഉണ്ടായത്. അപ്പോള്‍ തന്നെ ഇവിടെ വലിയ രീതിയിലുള്ള സര്‍ക്കാര്‍ ഇടപെടലുണ്ടാവുകയും അഭിഭാഷകരെ ചോദ്യം ചെയ്യരുതെന്നും പറഞ്ഞു. വക്കീലന്മാര്‍ക്ക് പ്രിവിലേജ് വേണം, പക്ഷെ അത് ഏതറ്റം വരെ പോവാമെന്നാണ് നമ്മള്‍ പരിശോധിക്കേണ്ടതെന്നും ടിബി മിനി കൂട്ടിച്ചേര്‍ക്കുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top