Connect with us

ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ..പോസ്റ്റ്‌ മാറ്റിയില്ലേൽ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോ – ആദിത്യൻ ജയൻ

Social Media

ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ..പോസ്റ്റ്‌ മാറ്റിയില്ലേൽ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോ – ആദിത്യൻ ജയൻ

ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ..പോസ്റ്റ്‌ മാറ്റിയില്ലേൽ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോ – ആദിത്യൻ ജയൻ

ദിലീപിനെ അനുകൂലിച്ചും മഞ്ജു വാര്യരെ വിമർശിച്ചും രംഗത്ത് വന്ന നടൻ ആദിത്യൻ ജയന് എതിരെ ഭീഷണി . മുൻപും ദിലീപിനെ അനുകൂലിച്ചതിനു വിമർശനങ്ങൾ നേരിട്ടിരുന്നതായും ആദിത്യൻ പറയുന്നു.

ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ് ;

നമസ്കാരം…. ☺️
ഞാൻ എന്റെ ഫേസ്ബുക്കിൽ എന്ത് പോസ്റ്റ്‌ ചെയ്യണം എന്ന് ഞാൻ ആണ് തീരുമാനിക്കുന്നത് അത് ചിലരെ സന്തോഷിപ്പിക്കാൻ വേണ്ടി ഇടാൻ ബുദ്ധിമുട്ടാണ്,
പിന്നെ ദിലീപേട്ടന് അനുകൂലമായി ഞാൻ 2017 പോസ്റ്റ്‌ ഇട്ടപ്പോഴും ഇതുപോലെ ഉള്ള ഭീഷണി unfriend ചെയ്യുക എന്നുള്ള കലാപരിപാടി ഒക്കെ ഞാൻ കണ്ടതാ, പിന്നെ ഞാൻ എന്തേലും പോസ്റ്റ്‌ ചെയ്താൽ ചിലർക്ക് അത് ഇഷ്ടമായില്ലേൽ ഉടൻ പറയും നിനക്ക് യോഗ്യത ഇല്ല പിന്നെ കുടുംബ ജീവിത കഥകൾ കഷ്ടമല്ലെ ഇതൊക്കെ ഒന്നു മാറ്റിപിടിക്കു, ഞാൻ കള്ളുകുടിയൻ ആണെന്നോ കഞ്ചാവ് ആണെന്നോ, കുഞ്ഞുങ്ങളെ പീഡിപ്പിച്ചു എന്നോ, അല്ലേൽ സൈനൈഡ് കൊടുത്തു എന്ന് ഒന്നും പറയുന്നില്ലല്ലോ സന്തോഷം,വല്ല സ്ഥലത്തും കേൾക്കുന്ന കഥകൾ മുഴപ്പിച്ചു എഴുതി കമന്റ്‌ ആക്കി സ്ഥലം വിടുന്നു പിന്നെ ഞാൻ കല്യാണം കഴിച്ചതൊക്കെ ആണേൽ അത് എന്റെ ഇഷ്ടം ആരെയും ബോധിപ്പിക്കേണ്ട കാര്യമില്ല കാരണം എന്റെ ജീവിതം കൊണ്ട് പോകുന്നത് ഞാനാ ഞാൻ മാത്രമാ,
നിങ്ങൾ ഇടുന്ന പോസ്റ്റുകൾക്കു മോശമായി മറുപടി തരാൻ ഞാൻ വരാറില്ല ഒരാളുടെയും കുടുംബത്തിലോട്ടു എത്തിനോക്കാനും ഞാൻ വരുന്നില്ല, മഞ്ജുവാരിയർ മോശമാണെന്നു ഞാൻ പറഞ്ഞട്ടില്ല അവരെ ഞാൻ കുറ്റം പറഞ്ഞട്ടില്ല ചില കാര്യം ഞാൻ വ്യക്തമാക്കി അത് എന്റെ സ്വാതന്ത്ര്യം അതും പറഞ്ഞ് ഭീഷണി ഒന്നും ഇവിടെ നടക്കില്ല☺️
ഒരാളെയും ഞാൻ മോശമാക്കി ചിത്രീകരിക്കാൻ എനിക്ക് ഒട്ടു താല്പര്യമില്ല അവരോടു ഇഷ്ടമുള്ളവർ അവരെ സപ്പോർട്ട് ചെയ്യുന്നു എനിക്കും ഇഷ്ടമാണ് പക്ഷെ ഞാൻ എന്തുപറയണമെന്നു ഞാൻ തീരുമാനിക്കും,

ചിലർ പറയുന്നു കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നു എന്ന് ഇനി എന്ത് കലക്കാൻ,
ദിലീപിനെ സപ്പോർട്ട് ചെയ്യുന്നവരെ ആക്രമിക്കുന്നത് ഒരു പതിവാണല്ലോ ദിലീപേട്ടൻ തെറ്റ് ചെയ്തുവെങ്കിൽ ശിക്ഷ അനുഭവിക്കണം ചെയ്തു എങ്കിൽ അതുവരെ ആ മനുഷ്യനെ വിട്ടേക്ക്.
ശ്രീകുമാരമേനോൻ അന്ന് അവിടെ കളിച്ചു ഇന്നു ഇവിടെ കളിക്കുന്നു എങ്കിൽ അതിന്റെ പിന്നിൽ തെറ്റ് പറ്റിയത് ആരുടെ ഭാഗത്തു ആണ് അതുമാത്രമേ ഞാൻ ഉദ്ദേശിച്ചതുള്ളു,

അതുകൊണ്ട് ഭീഷണി ഒന്നും വേണ്ട ഇവിടെ നടക്കില്ല, ഫിറോസ് കുന്നുംപറമ്പിൽ എന്ന നല്ല മനുഷ്യനെ ഞാൻ സപ്പോർട്ട് ചെയ്തപ്പോൾ കുറേ ഭീഷണി വന്നു അപ്പോൾ കുറേ കൂടി ഞാൻ അങ്ങ് share ചെയ്തു,
എല്ലാവരും എല്ലാം അറിഞ്ഞിട്ടാണോ എല്ലാവരെയും നല്ലത് പറയുന്നതും മോശമായി പറയുന്നതും അതൊക്കെ അവരുടെ ഇഷ്ടം,

ഇന്നലെ ഈ പോസ്റ്റ്‌ ഞാൻ പബ്ലിക് മാറ്റിയത് പിന്നെ ഫേക്ക് ഐഡി വെച്ച് ഭീഷണി വന്നപ്പോൾ ഇതങ്ങു എടുത്തു ഇട്ടു, എല്ലാവരോടും സ്നേഹമേ ഉള്ളൂ,
ഒരു വാർത്ത വന്നപ്പോൾ ഒരു മനുഷൻ ഉണ്ടാക്കിയ സ്ഥാപനം കുഞ്ഞിനെ അയാളുടെ ജീവിതം വെറുക്കുന്ന പോലെ എന്തെല്ലാം ചെയ്തു അതിൽ കുറ്റമില്ല, അയാളെ സപ്പോട്ട് ചെയ്താൽ സ്ത്രീ വിരുദ്ധൻ, അതുകൊണ്ട് പറയാൻ ഉള്ളത് പറയും അത് വളരെ മാന്യമായിട്ടാണ് ഞാൻ പറഞ്ഞത് അല്ലാതെ സ്ത്രീയെ സപ്പോർട്ട് പറഞ്ഞിട്ട് ഒരുത്തന്റെ അമ്മേടെ ശരീരം വർണിക്കുന്ന തെറി വിളിക്കുന്നവർ ആണോ സ്ത്രീപക്ഷം,

പെട്ടന്ന് ഇരുട്ടായാൽ അറിയാം ഓരോ ആളുകളുടെയും ശെരിയായ സ്വഭാവം.
ഒരാൾ പറഞ്ഞ് നിങ്ങൾ എന്തുകൊണ്ട് ശ്രീകുമാർ മേനോനെ കുറിച്ച് പറഞ്ഞില്ല എന്ന് അല്ല എന്താ പറയേണ്ടത് ഇയാളെ കുറിച്ചൊക്കെ, ചില പ്രവർത്തികൾ ചെയ്യുന്നവർക്കും ഇതൊക്കെയേ അവസാനം വരാൻ പോകുന്നത് വേറെ ഒന്നുമല്ല സമാധാനം ഉണ്ടാകില്ല കുറേ പണം undakum, ഒരു മനുഷ്യന് വേണ്ടത് സമാധാനമാണ് അത് എനിക്ക് ആവശ്യത്തോളം ഉണ്ട്🙏

ഭീഷണി പെടുത്തുമ്പോൾ പേടിക്കുന്നവരെ അതുപോയി ചെയ്യു, ആദിത്യൻ ഭീഷണി കേട്ടാൽ ഉടൻ ലൈവ് ഇട്ടു കരയാൻ വരില്ല സുഹൃത്തേ, പിന്നെ ബഹുമാനിക്കേണ്ട ആളുകളെ കൃത്യമായി ഞാൻ ബഹുമാനിക്കാറുണ്ട് തെറ്റ് പറ്റിയാൽ ചെന്ന് കണ്ടു മാപ്പ് പറയാനുള്ള മനസ്സും എനിക്ക് ഉണ്ട്🙏 പോസ്റ്റ്‌ മാറ്റിയില്ലേൽ വീട് ആക്രമിക്കും ഭാര്യ പുറത്തു ഇറങ്ങില്ല അയ്യോ അയ്യോ🤣കൃത്യമായി അറിഞ്ഞിട്ടു ഒക്കെ വരു☝️🙏

adithyan jayan about facebook post on manju warrier issue

Continue Reading
You may also like...

More in Social Media

Trending

Recent

To Top