Connect with us

അന്നത്തെ ബാല താരങ്ങൾ ഇന്നത്തെ നടിമാർ!

Malayalam

അന്നത്തെ ബാല താരങ്ങൾ ഇന്നത്തെ നടിമാർ!

അന്നത്തെ ബാല താരങ്ങൾ ഇന്നത്തെ നടിമാർ!

ഒരു സിനിമ നാംകാണുമ്പോൾ നമ്മെ പെട്ടെന്ന്ആകർഷിക്കുന്നത് ആ ചിത്രത്തിലെ കൊച്ചു കുട്ടികളുടെ അഭിനയമാണ്. ഒരുപക്ഷേ മുതിർന്നവരേക്കാൾ മികച്ച പ്രകടനം കാഴ്ച വെക്കുന്ന മിടുക്കികളും മിടുക്കൻമാരുമുണ്ട്.മലയാള സിനിമയിൽ ബാലതാരങ്ങളായി തിളങ്ങിയ നിരവധി നടിമാര്‍ വര്‍ഷങ്ങൾക്ക് ശേഷം നായികമാരായി ഉഗ്രൻ തിരിച്ചുവരവുകൾ നടത്താറുണ്ട്. അത്തരത്തിൽ നിരവധി നായികമാര്‍ നമുക്കു മുന്നിലുണ്ട്. കാവ്യ മാധവൻ, ശ്യാമിലി, സനുഷ സന്തോഷ് തുടങ്ങി മാളവികയും എസ്തറും വരെ. ഇവരെ കുറിച്ചുള്ള വിവരങ്ങളെല്ലാം തന്നെ ആരാധകര്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളതും. ബാലതാരങ്ങളായി തിളങ്ങിയ ശേഷം നായികമാരായി മിന്നിയ നടിമാ‍രുടെ ഒരു പട്ടികയെടുത്താൽ മുൻപന്തിയിൽ നിൽക്കുന്ന നടിമാരെ തേടുകയാണിവിടെ. ആരൊക്കെയാണെന്ന് നമുക്കൊന്ന് നോക്കിയാലോ…..

ഒരു കാലത്ത് മലയാള സിനിമയുടെ മുഖ ശ്രീ തന്നെ ആയിരുന്നു ദിവ്യ ഉണ്ണി എന്ന നടി.നൃത്തത്തെ പ്രാണവായു ആയി കൊണ്ട് നടക്കുന്ന നടി. ‘എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിലൂടെയാണ് ദിവ്യ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പത്താം ക്‌ളാസിൽ പഠിക്കുമ്പോൾ കല്യാണ സൗഗന്ധികം എന്ന സിനിമയിലൂടെയാണ് ദിവ്യ നായികയായി നമ്മുടെ മുൻപിലേക്ക് എത്തുന്നത്. ആദ്യവിവാഹബന്ധം വേര്‍പെടുത്തിയ ശേഷം 2018 ഫെബ്രുവരിയിൽ ആയിരുന്നു ദിവ്യ വീണ്ടും വിവാഹിത ആയത്. അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന താരം ഇപ്പോൾ മൂന്നാമതൊരു കൺമണിക്കായി കാത്തിരിക്കുകയാണ്.
ബാലതാരമായി മലയാള സിനിമയിലെത്തിയ ശാലിനിയുടെ ഒരു കാലം തന്നെ മലയാള സിനിമയിലുണ്ടെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. തെന്നിന്ത്യൻ സിനിമകളിൽ നായികയായെത്തുന്നതിന് മുൻപ് നടി നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്. അഞ്ചാമത്തെ വയസ്സിൽ എൻ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചിരുന്നത്.

ബേബി ശ്യാമിലി സഹോദരിയാണ്.പിന്നീട് നടി കുറേക്കാലം സിനിമയിൽ നിന്ന് വിട്ട് നിന്നിരുന്നു. തുടര്‍ന്ന് കുഞ്ചാക്കോ ബോബൻ നായകനായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായികയായി തിരിച്ചെത്തി.. ഈ ചിത്രവും ഏറെ പ്രേക്ഷകപ്രീതി ആര്‍ജ്ജിച്ചിരുന്നു. തുടര്‍ന്ന് ഒരുപിടി മലയാള ചിത്രങ്ങൾക്ക് ശേഷം തെന്നിന്ത്യൻ ലോകത്തെ മിന്നും താരമായി മാറി ശാലിനി. തമിഴ് സൂപ്പര്‍ഹിറ്റ് താരം അജിത്തുമായുള്ള വിവാഹശേഷം ശാലിനി സിനിമകളിൽ സജീവമല്ലെങ്കിലും പൊതുപരിപാടികളിൽ അജിത്തിനൊപ്പം പങ്കെടുക്കാറുണ്ട്. താരത്തിൻ്റെ ചിത്രങ്ങളും ആരാധകര്‍ ഇപ്പോൾ ഏറ്റെടുക്കാറുണ്ട്.

 മലയാളി എന്നും സ്നേഹത്തോടെ ഹൃദയത്തിൽ ചേർത്ത് നിർത്തിയിട്ടുള്ള താരമാണ് കാവ്യാ മാധവൻ. 1991ൽ പുറത്തിറങ്ങിയ പൂക്കാലം വരവായി, 1996ൽ പുറത്തിറങ്ങിയ അഴകിയ രാവണൻ എ്നനീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചാണ് നടിയുടെ സിനിമാ അരങ്ങേറ്റം. തുടര്‍ന്ന് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി തുടക്കം കുറിച്ചു. പിന്നീട് കാവ്യയ്ക്ക് കൈ നിറയെ സിനിമകളായിരുന്നു. സിനിമകളിൽ സജീവമായി നിന്നപ്പോഴായിരുന്നു നടിയുടെ ആദ്യ വിവാഹം. നിശ്ചൽ ചന്ദ്ര എന്ന വ്യവസായിയുമായുള്ള വിവാഹ ജീവിതം അത്ര സുഖമുള്ളതായിരുന്നില്ല. പിന്നീട് ഈ ബന്ധം വേര്‍പെടുത്തിയ ശേഷം സിനിമകളിലേക്ക് മടങ്ങിയെത്താൻ നടി ഒരു ശ്രമം നടത്തിയിരുന്നെങ്കിലും അതത്ര വിജയകരമായിരുന്നില്ല. പിന്നീട് വിവാദങ്ങളിൽ നിറഞ്ഞു നിന്ന നടി നടൻ ദിലീപുമായുള്ള രണ്ടാം വിവാഹത്തിന് ശേഷം സിനിമാജീവിതത്തിൽ നിന്നും വിടവാങ്ങി കുടുംബത്തിലെ നായികയായി താരം മാറി.

വളരെ വിരളമായി മാത്രമേ നടിയിപ്പോൾ പൊതുവേദികളിൽ എത്താറുള്ളൂ.രണ്ട് വയസ്സിൽ അഭിനയം തുടങ്ങിയ ബേബി ശ്യാമിലി ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ആദ്യം കന്നഡ, മലയാളം ചിത്രങ്ങളിലാണ് നടി അഭിനയിച്ചത്, തുടര്‍ന്ന് തമിഴ് ചിത്രത്തിലും അഭിനയിച്ചു. മണിരത്നം സംവിധാനം ചെയ്ത അഞ്ജലി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡ് ശ്യാമിലി കരസ്ഥമാക്കിയിരുന്നു.തുടര്‍ന്ന് ഭരതൻ ഒരുക്കിയ മാളൂട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് കേരളസംസ്ഥാന പുരസ്കാരവും നടിയെ തേടിയെത്തി. പിന്നീട് ചെറിയ ഇടവേളക്കു ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിച്ച ഹരികൃഷ്ണൻസിലും ശ്യാമിലി ശ്രദ്ധേയമായ വേൽം അവതരിപ്പിച്ചു. തെലുങ്ക് ചിത്രത്തിലാണ് ശ്യാമിലി ആദ്യമായി നായികയായെത്തിയത്.

തുടര്‍ന്ന് മലയാളത്തിൽ കുഞ്ചാക്കോ ബോബൻ നായകനായ വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ നായികയാകുകയും ചെയ്തു ശ്യാമിലി.1993-ൽ മോഹൻലാൽ നായകനായ വിയറ്റ്നാം കോളനി എന്ന ചിത്രത്തിലൂടെ ബാലതാരമായെത്തിയ നടിയാണ് രാധിക. പിന്നീട് ജയറാം നായകനായ വൺമാൻ ഷോ എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു ഈ ചേര്‍ത്തലക്കാരി. പിന്നീട് ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്മേറ്റ്സ് എന്ന ചിത്രത്തിൽ റസിയ എന്ന കഥാപാത്രമായി രാധിക എത്തിയതോടെ നടി ഏറെ ശ്രദ്ധേയയായി. പിന്നീട് ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമായ ശേഷമാണ് നടി വിവാഹിതയായി ദുബായിലേക്ക് പറന്നത്. തുടര്‍ന്ന് ഇക്കൊല്ലം പുറത്തിറങ്ങിയ ഷെയ്ൻ നിഗം ചിത്രമായ ഓളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുകയും ചെയ്തു ഈ നടി.

ബാലതാരമായെത്തി പിൽക്കാലത്ത് തെന്നിന്ത്യൻ സിനിമാലോകത്തിൻ്റെ അവിഭാജ്യഘടകമായി മാറിയ നടിയാണ് ശരണ്യ മോഹൻ. മലയാളത്തിലും തമിഴിലും നടി ബാലനടിയായി അഭിനയിച്ചിട്ടുണ്ട്. 1997 മുതൽ മലയാള സിനിമാ രംഗത്ത് സജീവമായിരുന്ന നടി അനിയത്തിപ്രാവ് പോലുള്ള സിനിമകളിലുൾപ്പെടെ ബാലതാരമായി എത്തിയിട്ടുണ്ട്. ചെറുപ്പം മുതൽ മികച്ച നര്‍ത്തകി കൂടിയായ ശരണ്യ കെമിസ്ട്രി എന്ന ചിത്രത്തിലൂടെയാണ് മലയാള സിനമയിൽ നായികയായി എത്തിയത്. പിന്നാലെ തമിഴിൽ ഒരു നാൾ ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലുൾപ്പെടെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
ചാനലിൽ അവതാരകയായി എത്തിയ നസ്രിയ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെയാണ് മലയാള സിനിമയിലേക്കെത്തുന്നത്.

2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ബാലതാരമായെത്തിയ താരത്തിൻ്റെ പ്രകടനം ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. പിന്നീട് ഒരുനാൾ ഒരു കനവ് എന്ന തമിഴ് ചിത്രത്തിലും നടി അഭിനയിച്ചു. തുടര്‍ന്ന് നിവിൻ പോളി നായകനായ നേരം എന്ന ചിത്രത്തിലൂടെയാണ് നസ്രിയ മലയാള സിനിമയിൽ നായികയായെത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യയിലെ തിരക്കൊഴിയാത്ത നായികയായി നസ്രിയ മാറി. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിൽ ഫഹദിൻ്റെ നായികയായി അഭിനയിച്ചു വരുന്നതിനിടെയാണ് ഫഹദുമായി വിവാഹം ഉറപ്പിക്കുന്നത്. പൊടുന്നനെ വിവാഹം. വിവാഹശേഷം ഒരിടവേളയ്ക്ക് ശേഷം ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രം സംവിധാനം ചെയ്ത അഞ്ജലി മേനോൻ്റെ പുതിയ ചിത്രമായ കൂടെയിലൂടെ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചുകൊണ്ട് വീണ്ടും സജീവമായി താരം. പിന്നീട് നിര്‍മ്മാണ മേഖലയിലേക്ക് തിരിഞ്ഞ താരം ഇപ്പോൾ ഫഹദ് ഫാസിൽ ചിത്രമായ ട്രാൻസിൽ നായികയായി അഭിനയിച്ചു വരികയാണ്.

ദാദാ സാഹിബ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ബാലതാരമായി എത്തിയ നടിയാണ് സനുഷ സന്തോഷ്. പിന്നീട് തുടര്‍ന്നുള്ള കുറച്ച് ചിത്രങ്ങളിൽ ബാലകഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായി. പിന്നീട് വിനയൻ സംവിധാനം ചെയ്ത തമിഴ് ചിത്രം നാളൈ നമതെ എന്ന ചിത്രത്തിലൂടെയാണ് നായികയായി സനുഷ മടങ്ങിയെത്തുന്നത്. പിന്നീട് ദിലീപ് നായകനായ മിസ്റ്റര്‍ മരുമകൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും നായികയായെത്തി. ഇപ്പോൾ തമിഴ്, തെലുങ്ക് സിനിമകളുമായി തിരക്കിലാണ് താരം.
പ്രിയം, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ ബാലതാരമായി ശ്രദ്ധ നേടിയ താരമാണ് മഞ്ജിമ മോഹൻ. മധുരനൊമ്പരക്കാറ്റിലെ പ്രകടനത്തിന് നടിയെ തേടി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം എത്തിയിരുന്നു. പിന്നീട് അഭിനയത്തിൽ നിന്നു വിട്ട് ടെലിവിഷൻ പരിപാടികളിൽ അവതാരകയായി തിളങ്ങി താരം.

പിന്നീട് പഠനത്തിന് ഊന്നൽ കൊടുത്തതോടെ ക്യാമറകൾക്കു മുന്നിൽ നിന്ന് നടി കുറച്ചു കാലം മാറി നിന്നു. ഛായാഗ്രഹകനായ വിപിൻ മോഹൻ്റെയും കലാമണ്ഡലം ഗിരിജയുടേയും മകളായ മഞ്ജിമ പിന്നീട് 2015ൽ പുറത്തിറങ്ങിയ നിവിൻ പോളി നായകനായ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെയാണ് നായികയായി തിരിച്ചെത്തിയത്. ഇപ്പോൾ തെന്നിന്ത്യൻ സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് മഞ്ജിമ.
മോഹൻലാൽ നായകനായ എവര്‍ഹിറ്റ് ചിത്രം ദൃശ്യത്തിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഇളയമകളായെത്തിയ എസ്തര്‍ അനിൽ ഇപ്പോൾ മലയാള സിനിമയിലെ നായികമാരിലരാളാണ്. അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രം നല്ലവനിലൂടെ ബാലതാരമായാണ് എസ്തര്‍ അഭിനയരംഗത്തേക്കു വരുന്നത്. പിന്നാലെ ഒരുപിടി നല്ല ചിത്രങ്ങൾ. ഒടുവിൽ ഷാജി എൻ കരുൺ ചിത്രമായ ഓളിൽ നായികയായാണ് മലയാള സിനിമയിലെ നായികമാരുടെ നിരയിലേക്ക് എസ്തറും കടന്നുകൂടുന്നത്. അതിനിടെ ചാനൽ റിയാലിറ്റി ഷോയിൽ അവതാരകയുടെ വേഷത്തിലും നാം എസ്തറിനെ കണ്ടു.

actresses old pics

More in Malayalam

Trending