Connect with us

രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ പോയി ; സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടായിരുന്നവർ ; മനസ്സ് തുറന്ന് യമുന !

Movies

രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ പോയി ; സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടായിരുന്നവർ ; മനസ്സ് തുറന്ന് യമുന !

രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ പോയി ; സുഖത്തിലും ദുഖത്തിലും ഒപ്പമുണ്ടായിരുന്നവർ ; മനസ്സ് തുറന്ന് യമുന !

സിനിമകളിലും സീരിയലുകളിലും ഒരുപോലെ സജീവമായ നടിയാണ് യമുന. വില്ലത്തിയായും സഹാതരമായും യുമുന പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. നിലവില്‍ അമ്മ മകള്‍, അനിയത്തി പ്രാവ് എന്നീ സീരിയലുകളിലാണ് താരം അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങൾ മറികടക്കാൻ അഭിനയ രംഗത്തേക്ക് എത്തിയ യമുന ഇപ്പോൾ ഞാനും എന്റെ ആളും റിയാലിറ്റി ഷോയിലെ മത്സരാർത്ഥി കൂടിയാണ്.

നമ്മുടെ കൂട്ടത്തിൽ വളരെ സ്പെഷ്യൽ ആയ കപ്പിൾ തന്നെയാണ് നിങ്ങൾ. നമ്മുടെ സമൂഹത്തിൽ സെക്കൻഡ് മാര്യേജ് എന്ന് പറയുമ്പോൾ ഓ! എന്ന് ചിന്തിക്കുന്നവർക്ക് മുൻപിൽ ആഘോഷപൂർവ്വം നിൽക്കുക എന്ന് പറയുന്നത് ചില്ലറ കാര്യമല്ല എന്ന ഇൻട്രോയോടെയാണ് അശ്വതി ഇരുവരെയും സ്വീകരിക്കുന്നത്. വിവാഹത്തിലേക്ക് എത്താനുണ്ടായ കാരണത്തെകുറിച്ചാണ് ഇരുവരും വേദിയിൽ സംസാരിക്കുന്നത്.

ശരിക്കും ഞാൻ ദേവേട്ടനെ കാണുന്നത് ഒരു വസ്തു കച്ചവട സമയത്താണ്. എന്റെ സുഹൃത്ത് രജനിയോട് ഞാൻ ഒരു മൂന്നു സെന്റ് സ്ഥലം വേണം എന്ന് പറഞ്ഞിരുന്നു. ഇത്രയും കാലം ആയിട്ടും വീട് ഒന്നും ആയിട്ടില്ല. വാടകവീട്ടിൽ ആണ്, ഒരു വീട് വയ്ക്കാൻ വേണ്ടിയാണ് സ്ഥലം തപ്പി നടക്കുന്നത്. തന്റെ സുഹൃത്ത് കൊച്ചിയിൽ ഉള്ള ഒരാൾക്ക് അൽപ്പം പ്രോപ്പർട്ടി ഇവിടെ കിടപ്പുണ്ട് അതിൽ നിന്നും ഒരു മൂന്നു സെന്റ് സ്ഥലം പറഞ്ഞു റെഡി ആക്കി എടുക്കാം എന്ന് രജനി പറയുകയുണ്ടായി.-യമുന പറഞ്ഞുതുടങ്ങുന്നു.

അങ്ങനെ സ്ഥലം പോയി കണ്ടു ഇഷ്ടം ആയി. നല്ല അടിപൊളി സ്ഥലം. ഒരു ദിവസം സ്ഥലം ഉടമ(ദേവൻ) വന്നു. എന്നാൽ കക്ഷി ഒരു രൂപ കുറയ്ക്കില്ല. സിനിമ നടി ആയോണ്ട് കാശ് ഉണ്ടാകും എന്നാണ് അദ്ദേഹം വിചാരിച്ചത്. കുറേ വില പേശൽ ഉണ്ടായി. അങ്ങനെ ഒരു ദിവസം വില പേശാനായി എന്റെ വീട്ടിലേക്ക് എല്ലാരും കൂടി വന്നു. ഞാൻ അപ്പോം മുട്ടക്കറിയും ഒക്കെ ഉണ്ടാക്കി കൊടുത്തു ഇവരെ സ്വീകരിച്ചിരുത്തി യമുന പറഞ്ഞു നിർത്തിയിടത്തുനിന്നും ദേവൻ പറയുന്നതിങ്ങനെയാണ്ആ അതിൽ ആണ് താൻ വീണു പോയത് എന്ന്.


സ്ഥലം ഉറപ്പിച്ചു രജിസ്‌ട്രേഷനും കഴിഞ്ഞു. എഴുതിക്കഴിഞ്ഞു ഒരു ദിവസം എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു വില്ലേജിൽ നിന്നും കോൾ വന്നു. ആ പ്രശ്നം സോൾവ് ആയതിനു പിന്നാലെയാണ് ദേവേട്ടന്റെ വിവാഹാലോചനയാനുമായി രജനി വീണ്ടും വിളിക്കുന്നത്- യമുന പറയുമ്പോൾ . എന്നാൽ ഇതിന്റെ ഇടയ്ക്കുള്ള മുട്ട കറിയുടെ എൻട്രി ആണ് പ്രശ്നം ആയത് എന്ന് ദേവനും കൂട്ടിച്ചേർക്കുന്നു.മക്കളുമായി ദേവൻ സംസാരിച്ചു അങ്ങനെ അവരുമായി ദേവേട്ടൻ സെറ്റ് ആയി. അതാണ് ഈ വിവാഹം നടക്കാൻ ഏറ്റവും വലിയ കാര്യം. വിവാഹത്തിന് ഒരുപാട് പേര് പിന്തുണ നൽകി എങ്കിലും ഗിരീഷും ലക്ഷ്മിയുമാണ് എല്ലാത്തിനും സാക്ഷ്യം വഹിച്ചിട്ടുള്ളത്. എന്റെ എല്ലാ സുഖത്തിലും ദുഖത്തിലും അവർ ആയിരുന്നു കൂട്ടെന്നും യമുന പറയുന്നു.

വേദിയിലേക്ക് സർപ്രൈസ് ആയി ഗിരീഷും, ലക്ഷ്മിയും എത്തിയതാണ് പിന്നീട് കാണാൻ കഴിയുന്നത്.യമുനയെ കുറിച്ച് ഗിരീഷ് പറഞ്ഞ വാക്കുകൾ ആണ് അൽപ്പം നൊമ്പരം ഉണർത്തുന്നത്. ഞാൻ ഡൽഹിയിൽ ഉള്ളപ്പോഴാണ് ദേവനെ ആദ്യമായി പരിചയപ്പെടുന്നതും വിവാഹക്കാര്യം സംസാരിക്കുന്നതും. എന്റെ കൂട്ടുകാരിൽ ഏറ്റവും കൂടുതൽ സഫർ ചെയ്ത വ്യക്തിയാണ് യമുന. അതൊക്കെ എങ്ങനെ സഫർ ചെയ്തു എന്ന് ചോദിച്ചാൽ പറയാൻ ആകില്ല. അത്രയും ഉണ്ട്. രണ്ടുവട്ടം ജീവിതം അവസാനിപ്പിക്കാൻ പോയ വ്യക്തിയാണ് ഈ നിൽക്കുന്നത്.-ഗിരീഷ് പറഞ്ഞു.

More in Movies

Trending

Recent

To Top