Connect with us

ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല; തുറന്ന് പറഞ്ഞ് യമുന

News

ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല; തുറന്ന് പറഞ്ഞ് യമുന

ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല; തുറന്ന് പറഞ്ഞ് യമുന

നിരവധി പരമ്പരകളിലൂടെയും സിനിമകലിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് യമുന. 2020 ല്‍ ആയിരുന്നു യമുനയുടെ രണ്ടാം വിവാഹം. ആദ്യ വിവാഹത്തില്‍ ജനിച്ച രണ്ട് പെണ്‍മക്കളുടെ സാന്നിധ്യത്തിലായിരുന്നു യമുന വീണ്ടും വിവാഹിതയായത്. ഇത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ യമുന ഭര്‍ത്താവിനെ പരിചയപ്പെടുത്തുകയും ചെയ്തിരുന്നു. അമേരിക്കയില്‍ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ ഭര്‍ത്താവ്.

വിവാഹത്തിന് പിന്നാലെ ഇരുവരെയും കുറിച്ച് നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും അതിനുള്ള മറുപടി അഭിമുഖങ്ങളിലൂടെ ഇരുവരും പറഞ്ഞിരുന്നു. ഇതിനിടടെ യൂട്യൂബ് ചാനല്‍ ആരംഭിക്കുകയും ചെയ്തതോടെ വിശേഷങ്ങളെല്ലാം പങ്കുവെയ്ക്കുന്നത് അതിലൂടെയാണ്. നിരവധി പേരാണ് ഇവരുടെ വീഡിയോകള്‍ക്ക് കമന്റുമായി എത്തുന്നതും.

ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. 19മത്തെ വയസില്‍ അമ്മ വേഷത്തില്‍ അഭിനയിച്ചതിനെ കുറിച്ചും ഇന്ന് താന്നൊരു ബോള്‍ഡ് സ്ത്രീയായി മാറിയതിനെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചുമെല്ലാമാണ് യമുന സംസാരിക്കുന്നത്.

‘ചെറുതായിരിക്കുമ്പോഴും അമ്മ വേഷങ്ങള്‍ ചെയ്തു. ദിലീപേട്ടന്റെ അമ്മയായി. ഉസ്താദ് എന്ന സിനിമയില്‍ ലാലേട്ടന്റെ കുട്ടിക്കാലത്തെ അമ്മയായി. അന്ന് 19 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ എനിക്ക് 45 വയസ്സായി. ഞാന്‍ അത് അഭിമാനത്തോടെ പറയും. പലരും എന്റെ ഇന്‍സ്‌റാഗ്രാമിലും മറ്റുമൊക്കെ കമന്റ് ഇടാറുണ്ട്. ഈ കിളവിക്ക് വേറെ പണിയില്ലേയെന്ന്.

ഞാന്‍ കിളവി ആയാലും ആണെന്ന് സമ്മതിച്ച് തരില്ല. അത് ഞാന്‍ തീരുമാനിച്ചിരിക്കുന്ന കാര്യമാണ്. ഇനി ആരൊക്കെ എന്നെ കിളവി എന്ന് വിളിച്ചാലും ഞാന്‍ സമ്മതിച്ച് തരില്ല. എന്റെ പ്രായം പറയുന്നതില്‍ എനിക്ക് ഒരു വിഷമവുമില്ല. 45 വയസിലും ഇങ്ങനെ ഇരിക്കുന്നതില്‍ എനിക്ക് അഭിമാനമുണ്ട്. എന്റെ മക്കളും അത് തന്നെയാണ് പറയുന്നത്. അമ്മ എപ്പോഴും ഇങ്ങനെ ഇരിക്കണം എന്നാണ് അവര്‍ പറയാറുള്ളത്.

ഞാന്‍ ഒന്ന് ചടഞ്ഞു കൂടിയാല്‍ അവര്‍ക്കാണ് വലിയ വിഷമം. രണ്ടു പേരും പറയും, അമ്മ ഇങ്ങനെ ഇരുന്നാല്‍ ശരിയാവില്ല. ഞങ്ങള്‍ക്ക് കാണുന്നത് ഇഷ്ടമല്ലെന്ന്. ദേവേട്ടനും അത് തന്നെയാണ് പറയുന്നത്. ഞാന്‍ ചിന്തിക്കുന്നത് എന്റെ ശരിക്കുമുള്ള പ്രായം ഇപ്പോള്‍ സ്റ്റാര്‍ട്ട് ചെയ്തിട്ടേ ഉള്ളു എന്നാണ്. അങ്ങനെയാണ് എന്റെ മനസ്സില്‍.

എന്റെ ജീവിതത്തില്‍ ഇന്ന് ഞാന്‍ ബോള്‍ഡ് ആയി നിന്ന് സംസാരിക്കുന്നുണ്ടെങ്കില്‍ അത് എന്റെ ജീവിതത്തില്‍ നിന്ന് ഞാന്‍ പഠിച്ച പാഠങ്ങളില്‍ നിന്ന് ബോള്‍ഡ് ആയി മാറിയതാണ്. അല്ലാതെ ഞാന്‍ ഇങ്ങനെ ഒന്നും ആയിരുന്നില്ല. യമുന എന്ന വ്യക്തി ടോട്ടലി ചേഞ്ച് ആയെന്ന് ഇന്‍ഡസ്ട്രിയില്‍ ഉള്ള എല്ലാവരും പറയാറുണ്ട്.

ഞാന്‍ വളരെ ഒതുങ്ങി ജീവിച്ചിരുന്ന ഒരാളാണ്. എന്റെ ജോലി, വീട്, കുട്ടികള്‍ എന്നിങ്ങനെ ജീവിച്ച ഒരാളായിരുന്നു. അതിന് അപ്പുറത്തേക്ക് വലിയ ബന്ധങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. കഥാപാത്രത്തിന് പുറത്ത് എന്നെ ആര്‍ക്കും അറിയുന്നുണ്ടായിരുന്നില്ല. ഒരുഘട്ടത്തില്‍ ആളുകള്‍ തിരിച്ചറിയാന്‍ തുടങ്ങിയതും കഥാപാത്രത്തിലൂടെ ആയിരുന്നു.

കാരണം ഞാന്‍ ഒരു വരികയ്ക്കും അഭിമുഖങ്ങളോ ഒന്നും നല്‍കിയിരുന്നില്ല. അതുകൊണ്ട് എന്റെ പേര് ഒന്നും ആളുകള്‍ക്ക് അറിയില്ലായിരുന്നു. ഞാന്‍ ഭയങ്കര ഇന്‍ട്രോവേര്‍ട്ട് ആയിരുന്നു. എന്റെ സുഹൃത്തുക്കള്‍ക്ക് ഒന്നും വിശ്വസിക്കാന്‍ ആയില്ല എന്റെ വളര്‍ച്ച. ക്ലാസ്സില്‍ അധികം സംസാരിക്കില്ല. കുറച്ചു സുഹൃത്തുക്കളെ ഉള്ളു. അവരോട് പോലും കൂടുതല്‍ സംസാരിക്കില്ല. അങ്ങനെ ഒരാള്‍ ആയിരുന്നു.

വീട്ടിലാണെങ്കിലും ബന്ധുക്കള്‍ ആരെങ്കിലും വന്നാല്‍ എന്നെ മുറിയില്‍ നിന്ന് പുറത്തിറക്കി കൊണ്ടുവരണമായിരുന്നു. അങ്ങനെ ഒതുങ്ങി കൂടുന്ന സ്വഭാവക്കാരി ആയിരുന്നു ഞാന്‍. പക്ഷെ ജീവിതത്തില്‍ ഓരോ ഘട്ടവും കടന്ന് കടന്ന് പഠിക്കേണ്ട പാഠങ്ങള്‍ എല്ലാം പഠിച്ച് ഇപ്പോള്‍ വളരെ ബോള്‍ഡായ ഒരു സ്ത്രീയായി മാറി ഞാന്‍.

എല്ലാ കാര്യങ്ങളിലും സത്യസന്ധമായി ഇടപെടുന്ന ആളാണ് ഞാന്‍. ഒരിടത്തും ഒരു കാപട്യവും കാണിക്കാറില്ല. ഒരു ബന്ധത്തിലും അങ്ങനെ ആവാന്‍ ആഗ്രഹിക്കുന്നില്ല. എന്തിലാണെങ്കിലും എന്റെ നൂറ് ശതമാനം ഞാന്‍ അതില്‍ കൊടുക്കും. അതില്‍ നിന്ന് ഒരു തിരിച്ചടി കിട്ടിയാല്‍ വിഷമിക്കും. അങ്ങനെ ആയിരുന്നു. പക്ഷെ ഇപ്പോള്‍ എന്റെ കൊച്ചു കുടുംബവുമായി സ്വസ്ഥമായി ജീവിച്ചു പോകുകയാണ്,’എന്നും യമുന പറഞ്ഞു.

More in News

Trending

Recent

To Top