Connect with us

ശോഭന ഇന്നും അവിവാഹിത ! വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന ആ പ്രണയകഥ സത്യമോ ?

Articles

ശോഭന ഇന്നും അവിവാഹിത ! വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന ആ പ്രണയകഥ സത്യമോ ?

ശോഭന ഇന്നും അവിവാഹിത ! വർഷങ്ങൾക്ക് മുൻപ് പുറത്തു വന്ന ആ പ്രണയകഥ സത്യമോ ?

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയുടെ സ്വപ്നറാണിയായിരുന്നു ശോഭന . ഒരുപാട് ആരാധകർ ഉണ്ടായിരുന്ന ശോഭനയെ രഹസ്യമായും പരസ്യമായും പ്രണയിച്ചവർ ധാരാളം . എന്നാൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത് ശോഭന അവിവാഹിതയായി തുടരുന്നതാണ്. അവർ സിനിമയൽ നിന്നും അകന്നു . നൃത്തത്തിൽ മാത്രം ലയിച്ച് ശോഭന ജീവിച്ചു .

കുറച്ച് കാലം മുൻപ് ശോഭന ഒരു കുഞ്ഞിനെ ദത്തെടുക്കുകയും ചെയ്തു . നാരായണി എന്നാണ് കുഞ്ഞിന്റെ പേര് . ഇന്നും ശോഭന അവിവാഹിതയായി കഴിയുന്നതിന്റെ കാരണം അവ്യക്തമാണെങ്കിലും ഇപ്പോൾ വീണ്ടും ആ കഥ ചർച്ചയാകുകയാണ്. വർഷങ്ങൾക്ക് മുൻപ് എല്ലാവരും കേട്ട് മറന്ന ശോഭനയുടെ പ്രണയകഥ .

ഒരു മാധ്യമ പ്രവർത്തകനാണ് ഇതിനെകുറിച്ച് മനസ് തുറന്നത് . ശോഭനയുമായ് അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന ആളാണ് എന്ന രീതിലാണ് ശോഭനയ്ക്ക് മലയാളത്തിലെ പ്രമുഖ നടനുമായി ഉണ്ടായിരുന്ന പ്രണയം അയാൾ തുറന്നു പറഞ്ഞത് . പലരുമായും ശോഭനയുടെ പേരുകള്‍ പറഞ്ഞുകേട്ടിരുന്നു. എന്നാല്‍ മലയാള സിനിമയിലെ വലിയൊരു നടനുമായിട്ടായിരുന്നു ശോഭനയുടെ പ്രണയം. അവര്‍ ഒരുമിച്ചഭിനയിച്ച പല ചിത്രങ്ങളും സൂപ്പര്‍ഹിറ്റായിരുന്നു.പക്ഷെ അയാൾ മറ്റൊരു വിവാഹം ചെയ്തതോടെ ശോഭന അവിവാഹിതയായി തുടരുകയായിരുന്നു .

വിവാഹത്തെക്കുറിച്ചുള്ള ചിന്താഗതി മാറിയെന്നും ശോഭന അടുത്ത ബന്ധുവിനെ വിവാഹം ചെയ്യാനൊരുങ്ങുകയാണെന്നുമുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്. താരം ഇന്നും അവിഹിതയായി തുടരുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് ആരാധകര്‍ തിരക്കിയെങ്കിലും താരം പ്രതികരിച്ചിരുന്നില്ല. നൃത്തമാണ് തന്റെ ജീവിതമെന്നും അതിനിടയില്‍ വിവാഹത്തിന് സ്ഥാനമില്ലെന്നായിരുന്നു താരം നേരത്തെ പറഞ്ഞത്.

ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത ഏപ്രില്‍ 18 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്കെത്തിയത്. 1984ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ആദ്യസിനിമയിലൂടെ തന്നെ താരം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരതന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ഇത്തിരിപ്പൂവേ ചുവന്നപൂവേ എന്ന സിനിമയിലാണ് ശോഭന പിന്നീട് അഭിനയിച്ചത്.

2010ലായിരുന്നു ശോഭന ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്തത്. ഗുരുവായൂരില്‍ വെച്ചായിരുന്നു ചോറൂണ്‍ ചടങ്ങ് നടത്തിയത്. അനന്തനാരായണി എന്ന പേരാണ് താരം മകള്‍ക്ക് നല്‍കിയത്. ശോഭനയ്‌ക്കൊപ്പമുള്ള അനന്തനാരായണിയുടെ ചിത്രം ഇടയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു പാപ്പരാസികള്‍ ചിത്രം പകര്‍ത്തിയത്. ആര് മാസം പ്രായമുള്ളപ്പോഴായിരുന്നു അനന്തനാരായണി ശോഭനയ്ക്കരികിലേക്കെത്തിയത്.

കുട്ടിക്കാലം മുതല്‍ത്തന്നെ നൃത്തം അഭ്യസിക്കാന്‍ തുടങ്ങിയ താരം മികച്ചൊരു നര്‍ത്തകി കൂടിയാണ്. സ്റ്റേജ് പരിപാടികളിലെ നൃത്തത്തിന് നിറഞ്ഞ പിന്തുണയാണ് ലഭിക്കാറുള്ളത്. പത്മസുബ്രഹ്മണ്യത്തിന്റെ ശിഷ്യയായിരുന്നു താരം. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികയെത്തുമെന്ന് താരം വ്യക്തമാക്കിയിരുന്നു.

actress shobana life story

More in Articles

Trending

Recent

To Top