Actress
എനിക്കൊരു മകനുണ്ട്. അവൻ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്; തുറന്ന് പറഞ്ഞ് നടി ഷെല്ലി
എനിക്കൊരു മകനുണ്ട്. അവൻ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്; തുറന്ന് പറഞ്ഞ് നടി ഷെല്ലി
മിനിസ്ക്രീൻ പ്രേക്ഷകർക്കും ബിഗ്സ്ക്രീൻ പ്രേക്ഷകർക്കുമേറെ സുപരിചിതയായ നടിയാണ് ഷെല്ലി. കുങ്കുമപ്പൂവ് സീരിയലിലെ ശാലിനി എന്ന കഥാപാത്രമാണ് ഷെല്ലിയ്ക്ക് ജനപ്രീതി നേടി കൊടുത്തത്. ഒരു കാലത്ത് വീട്ടമ്മമാരെ ഒത്തിരി കരയിപ്പിച്ച കഥാപാത്രമായിരുന്നു നടിയുടേത്. തുടർന്നും ഷെല്ലിയെ തേടി സീരിയിലുകളെത്തിയിരുന്നു. സിനിമയിൽ അഭിനയിച്ചിരുന്നുവെങ്കിലും ഷെല്ലിയ്ക്ക് ബ്രേക്ക് ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷമാണ്.
ബേസിൽ ജോസഫ്, ടൊവിനോ തോമസ് കൂട്ടുകെട്ടിൽ പുറത്തെത്തിയ മിന്നൽ മുരളിയിലെ ഉഷ എന്ന കഥാപാത്രം അവതരിപ്പിച്ചാണ് ഷെല്ലി സിനിമയിലേക്ക് തിരികെ വരുന്നത്. സിനിമ കണ്ടവരുടെയെല്ലാം മനസിൽ ഷെല്ലിയുടെ കഥാപാത്രമായ ഉഷ നിറഞ്ഞ് നിൽക്കും. ഷിബുവിന്റേയും ഉഷയുടേയും പ്രണയമായിരുന്നു മിന്നൽ മുരളിയുടെ പ്രധാന കഥാതന്തു. ശേഷം ഷെല്ലിയുടെ വിശേഷങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ തന്റെ മകനെ കുറിച്ച് ഷെല്ലി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തന്റെ മകൻ ഓട്ടിസ്റ്റിക് ആണെന്നും എഡിഎച്ച്ഡി ഉണ്ടെന്നുമാണ് ഷെല്ലി പറയുന്നത്. ഒരു സ്‌കൂളിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു താരം.
എനിക്കൊരു മകനുണ്ട്. അവൻ ഓട്ടിസ്റ്റിക് ആണ്. എഡിഎച്ച്ഡിയുണ്ട്. ഇവിടുത്തെ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളോട് ആണ് ആദ്യം നന്ദി പറയാനുള്ളത്. ഒരു വീടിനുള്ളിൽ അടച്ചിടാതെ, അവരെ മാറ്റി നിർത്താതെ, അവരുടെ കഴിവ് പുറത്തു കൊണ്ടു വരാൻ നിങ്ങൾ കാണിച്ച മനസും നൽകിയ പിന്തുണയും അതിനായി വച്ച ചുവടുമാണ് ഏറ്റവും മികച്ച കാര്യം.
തങ്ങളുടെ കുട്ടിയെ മുന്നോട്ട് കൊണ്ടു വരണം എന്ന് അവരുടെ മനസിലുള്ളതിനാലാണ്. അതിന് ആദ്യം തന്നെ അവരോട് നന്ദി പറയേണ്ടതുണ്ടെന്നാണ് ഷെല്ലി പറയുന്നത്. രണ്ടാമത് നന്ദി പറയുന്നത് ഇവരെ നോക്കുന്ന അധ്യാപകരോടാണെന്നും നടി പറയുന്നു. ഇത് വളരെയധികം ക്ഷമ വേണ്ടൊരു പ്രൊഫഷൻ ആണ്.
എന്റെ മേഖല ഇതാണെന്നും ഇതാണ് എന്റെ ജീവിതത്തിന്റെ ലക്ഷ്യമെന്നുമുള്ള ചിന്തയുള്ള, ഇവരുടെ കഴിവുകൾ പുറത്ത് കൊണ്ടു വരാൻ ശ്രമിക്കുന്ന അധ്യാപകരോടാണ് നന്ദി പറയാനുള്ളത്. മൂന്നാമതായി നന്ദി പറയാനുളളത് വിദ്യാർത്ഥികളോടാണ്. നിങ്ങളെ പലരും പല പേരും വിളിക്കുന്നുണ്ട്. പക്ഷെ അതൊന്നുമല്ല നിങ്ങൾ.
നിങ്ങൾ നിങ്ങളുടെ വ്യക്തിത്വമാണ് കാണിക്കുന്നത്. നിങ്ങളുടെ ആത്മവിശ്വാസമാണ് ഈ കാണുന്നത്. സ്വതന്ത്രരായി ജീവിക്കാൻ പഠിക്കണം. അതിനുള്ള കഴിവ് നിങ്ങൾക്കുണ്ട് എന്നും ഷെല്ലി പറയുന്നു. തിരുവനന്തപുരത്തെ ചിറയിൻകീഴാണ് ഷെല്ലിയുടെ സ്വദേശമെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം ദുബായിലാണ്.
സിവിൽ എൻജിനീയറായ അച്ഛന് അവിടെയായിരുന്നു ജോലി. പിന്നീടാണ് നാട്ടിലേയ്ക്ക് മടങ്ങി വരുന്നത്. മാസ് കമ്യൂണിക്കേഷൻ പഠിച്ച ശേഷം കണ്ടന്റ് റൈറ്ററായി ജോലി ചെയ്യുകയായിരുന്നു ഷെല്ലി. ഈ സമയത്താണ് താരം അഭിനയത്തിലേക്ക് കടക്കുന്നത്. മലയാളത്തിൽ കേരള കഫെ, ഫഹദ് ഫാസിൽ നായകനായ അകം, തമിഴിൽ ദേശീയ പുരസ്‌കാരം നേടിയ തങ്ക മീൻകൾ ഉൾപ്പെടെ ഒരുപിടി നല്ല ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ഒരു സിനിമാതാരമായി മലയാളികൾക്കിടയിൽ അറിയപ്പെടാൻ തുടങ്ങിയത് മിന്നൽ മുരളിയ്ക്ക് ശേഷമാണ് ഷെല്ലി.
മിന്നൽ മുരളിക്ക് ശേഷം ധനുഷ് നായകനായ നാനെ വരുവേൻ എന്ന തമിഴ് ചിത്രത്തിലാണ് ഷെല്ലി അഭിനയിച്ചത്. ഇതിന് പിന്നാലെ ശൈത്താൻ എന്ന വെബ് സീരീസിലൂടെ തെലുങ്കിലും നടി അരങ്ങേറ്റം കുറിച്ചിരുന്നു.
തെലുങ്ക് സംവിധായകൻ മഹി വി. രാഘവ് സംവിധാനം ചെയ്ത ശൈത്താൻ ഹോട്ട്സ്റ്റാറിലാണ് സ്ട്രീമിങ് ചെയ്തത്. സാവിത്രി എന്ന ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് ഷെല്ലി സീരീസിൽ അവതരിപ്പിച്ചത്. മിന്നൽമുരളി കണ്ട ശേഷം അസിസ്റ്റന്റ് രവി വഴിയാണ് സംവിധായകൻ മഹി വി രാഘവ് ശൈത്താനിലേക്ക് തന്നെ വിളിക്കുന്നതെന്ന് ഷെല്ലി പറഞ്ഞിരുന്നു.