Connect with us

മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ, ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങൾ കണ്ടോ? റിപ്പോർട്ടുകൾ ഇങ്ങനെ

Actress

മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ, ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങൾ കണ്ടോ? റിപ്പോർട്ടുകൾ ഇങ്ങനെ

മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ, ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങൾ കണ്ടോ? റിപ്പോർട്ടുകൾ ഇങ്ങനെ

അടുത്തിടെയാണ് നടി ഷംന കാസിം വിവാഹിതയായത്. ബിസിനസ് കൺസള്‍ട്ടന്റായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമാണ് ഷാനി. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു

ഇപ്പോഴിതാ വിവാഹ ദിവസം വരൻ ഷാനിദ് ഷംനയ്ക്ക് നൽകിയ സമ്മാനങ്ങളാണ് ആരാ​ധകരെ അത്ഭുതപ്പെടുത്തുന്നത്. സിനിമ താരങ്ങളുടെ വിവാഹ സമയത്ത് ഇത്തരത്തിൽ വിലപിടിപ്പുള്ള സമ്മാനങ്ങൾ കൈമാറുന്നത് ഇപ്പോൾ പതിവാണ്.

മുപ്പത് കോടിയോളം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ഷംനയ്ക്ക് ഭർത്താവ് ഷാനിദ് വിവാഹ​ ദിനത്തില‍ നൽകിയത് എന്നാണ് റിപ്പോർട്ട്. അതിൽ 1.30 കോടി വിലവരുന്ന 2700 ഗ്രാം സ്വർണം, 25 കോടിയുടെ ബംഗ്ലാവ്, വിലകൂടിയ ആഢംബര കാറ് എന്നിവയുൾപ്പെടുന്നതായാണ് റിപ്പോർട്ട്. എല്ലാ സ്വത്തുക്കളുടേയും ആകെ മൂല്യമാണ് 30 കോടിയോളം രൂപ. ഈ റിപ്പോർട്ടുകൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നടി ആഡംബര പൂർണമായ ജീവിതശൈലിയാണ് ഇപ്പോൾ നയിക്കുന്നത്.

വിവാഹത്തിന് ശേഷം ​ഗംഭീരമായ റിസപ്ഷനും തങ്ങളുടെ പ്രി‌യപ്പെട്ടവർക്ക് വേണ്ടി ഷംനയും ഭർത്താവും ഒരുക്കിയിരുന്നു. വിവാഹത്തിന് വെള്ളയും പച്ചയും ഓറഞ്ചും കലർന്ന പട്ട് സാരിയും കസവ് തട്ടവും സ്വർണ്ണാഭരണങ്ങളുമായിരുന്നു ഷംനയുടെ വേഷം. റിസപ്ഷന് ചുവപ്പും ചാരനിറവും ചേർന്ന ഹെവി ബ്രൈഡൽ ലഹങ്കയാണ് ഷംന ധരിച്ചിരുന്നത്. ദുബായിലാണ് വിവാഹം നടന്നത് എന്നതിനാൽ തന്നെ സിനിമാ രം​ഗത്തുള്ള വളരെ ചുരുക്കം ആളുകൾ മാത്രമാണ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയത്.

മലപ്പുറമാണ് ഷംനയുടെ ഭർത്താവ് ഷാനിദിന്റെ സ്വദേശമെങ്കിലും ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്. ഷംന കണ്ണൂർ സ്വദേശിനിയാണ്. താരത്തിന്റെ നിക്കാഹ് കണ്ണൂരിൽവെച്ചാണ് നടന്നത്.

അലി ഭായ്, കോളജ് കുമാരൻ, ചട്ടക്കാരി അടക്കമുള്ള സിനിമകളിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയായി മാറിയ ഷംന കാസിം. നടി എന്നതിലുപരി ഡാൻസ് റിയാലിറ്റി ഷോകളിൽ ജഡ്ജായും ഷംന സജീവമാണ്. മാർക്കോണി മത്തായി, മധുരരാജ എന്നീ മലയാളം സിനിമകളിലാണ് ഏറ്റവും അവസാനം ഷംന അഭിനയിച്ചത്.

More in Actress

Trending

Recent

To Top