Connect with us

തെലുങ്കിൽ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ് മലയാളത്തിൽ അങ്ങനെയല്ല ; തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ!

Movies

തെലുങ്കിൽ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ് മലയാളത്തിൽ അങ്ങനെയല്ല ; തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ!

തെലുങ്കിൽ നടന്മാരോടും നടിമാരോടും ഒരേ ബഹുമാനമാണ് മലയാളത്തിൽ അങ്ങനെയല്ല ; തുറന്ന് പറഞ്ഞ് സംയുക്ത മേനോൻ!

മലയാളികളുടെ പ്രിയ്യപ്പെട്ട നടിയാണ് സംയുക്ത മേനോൻ.വളരെ ചുരുങ്ങിയ കാലങ്ങൾ കൊണ്ടുതന്നെ സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്താൻ താരത്തിന് കഴിഞ്ഞു . തീവണ്ടി, ലില്ലി, ആണും പെണ്ണും തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട സംയുക്ത ഇന്ന് തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധേയ താരമാണ്. കടുവയാണ് മലയാളത്തിൽ സംയുക്തയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. തെലുങ്കിൽ പവൻ കല്യാൺ ഉൾപ്പെടെയുള്ള സൂപ്പർ സ്റ്റാറുകളുടെ ഒപ്പം നടി അഭിനയിച്ച് കഴിഞ്ഞു.

തെലുങ്കിൽ വലിയ ആരാധക വൃന്ദവും സംയുക്ത മേനോനുണ്ട്. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് സംയുക്ത. തമിഴ്, തെലുങ്ക്, മലയാളം ഇൻഡസ്ട്രികൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംയുക്ത സംസാരിച്ചു.

മലയാളത്തേക്കാൾ കൂടുതൽ ബഹുമാനം ലഭിക്കുന്ന സ്ഥലം തമിഴ്, തെലുങ്ക് ഇൻഡസ്ട്രി ആണെന്ന് സംയുക്ത പറയുന്നു. തുടക്കത്തിൽ മലയാള സിനിമ ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിച്ചിട്ടില്ലെന്ന് സംയുക്ത വ്യക്തമാക്കി. ഒരു യുട്യൂബ് ചാനലിനോടാണ് പ്രതികരണം.

‘തെലുങ്കിൽ എന്റെ കൂടെ വർക്ക് ചെയ്യുന്ന നടനാണ് ആ സിനിമയ്ക്ക് അത്രയും ബ്രാൻഡ് വാല്യു നൽകുന്നത്. അതിനാൽ കൂടുതൽ അദ്ദേഹത്തിന് പ്രതിഫലം ലഭിക്കുന്നു. അതിനെ ഞാൻ ബഹുമാനിക്കുന്നു. അതിനപ്പുറം എല്ലാത്തിലും തുല്യതയുണ്ട്. അത് കേരളത്തിൽ ഇല്ല. അതെന്ത് കൊണ്ടാണെന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക്, നമ്മുടെ സ്പേസിന്, സമയത്തിന് എല്ലാം ബഹുമാനം നൽകുക എന്ന് പറയുന്നത് വലിയ കാര്യമാണ്. ഇതെന്താ ഇങ്ങനെ എന്നൊക്കെ എനിക്ക് ആദ്യം തോന്നിപ്പോയിട്ടുണ്ട്’

തെറ്റായ കാര്യമാണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ആദ്യം പറ്റണം. പല സിനിമകൾ ഷൂട്ട് ചെയ്യുമ്പോഴും എനിക്ക് അടിസ്ഥാന കാര്യങ്ങൾ പോലും കിട്ടിയിട്ടില്ല. ഷൂട്ടിം​ഗ് സെറ്റിൽ ബാത്ത് റൂം ലഭിക്കാതിരിക്കുക, തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോർ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ ഓക്കെ എന്ന് പറയുമായിരുന്നു. അത് ഓക്കെ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നാളെടുത്തു”എനിക്ക് വലിയ സൗകര്യങ്ങൾ വേണമെന്നല്ല പറയുന്നത്. ക്ലീൻ ആയി വാഷ് റൂം ഉപയോ​ഗിക്കുക എന്ന് പറയുന്നത് വർക് സ്പേസിലെ അടിസ്ഥാന കാര്യമാണ്. അതെനിക്ക് കിട്ടിയിട്ടില്ല.

ആദ്യ സിനിമയ്ക്ക് പ്രതിഫലം ലഭിച്ചില്ല. ലില്ലി സിനിമയ്ക്കല്ല’ പ്രത്യേകിച്ചും തെലുങ്കിലും തമിഴിലും ആണ് ആർട്ടിസ്റ്റുകളെ ബഹുമാനിക്കുന്നതെന്നും സംയുക്ത പറഞ്ഞു.2018 ൽ മുത്തശ്ശൻ മരിച്ച ശേഷം ഒരുപാട് ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നു. മുത്തശ്ശനുണ്ടായിരുന്നപ്പോൾ വലിയ ധൈര്യം ആയിരുന്നെന്നും പെട്ടെന്ന് ഇല്ലാതായപ്പോൾ‌ ആ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വന്നത് തുടക്ക സമയത്ത് ബുദ്ധിമുട്ടായെന്നും സംയുക്ത പറഞ്ഞു.

പുറമേ കാണുന്നതിനേക്കാൾ മാറ്റം മനസ്സിന്റെ ഉള്ളിലാണ് നടന്നതെന്നും എപ്പോഴും പുതിയ കാര്യങ്ങൾ ചെയ്യാനാ​ഗ്രഹിക്കുന്ന ആളാണ് താനെന്നും നടി വ്യക്തമാക്കി. വർക്ക് ഔട്ട് ചെയ്യുമ്പോഴും ഡ്രെെവ് ചെയ്യുമ്പോഴും ആണ് മനസ്സ് കൂടുതൽ ഏകാ​ഗ്രമായിരിക്കുന്നത്. അത് രണ്ടും താൻ വളരെയധികം ആസ്വദിക്കാറുണ്ടെന്നും സംയുക്ത മേനോൻ പറഞ്ഞു.

More in Movies

Trending

Recent

To Top