Actress
ഓഡിഷന് ചെന്നപ്പോൾ എന്നെ ബോധരഹിതയാക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് ഒരു വിധത്തിൽ; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി
ഓഡിഷന് ചെന്നപ്പോൾ എന്നെ ബോധരഹിതയാക്കാൻ ശ്രമിച്ചു; രക്ഷപ്പെട്ടത് ഒരു വിധത്തിൽ; കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടി
നിരവധി ആരാധകരുള്ള താരമാണ് നടി രശ്മി ദേശായ്. സോഷ്യൽ മീഡയിയിൽ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറഉന്നത്. നേരത്തെ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് താരം തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പതിനാറാം വയസിൽ നേരിടേണ്ടി വന്ന കാസ്റ്റിങ് കൗച്ചിനെ കുറിച്ച് പറയുകയാണ് താരം.
എന്നെ ഒരു ഓഡിഷന് വേണ്ടി വിളിച്ചതായിരുന്നു. ഞാൻ പോയി. അവിടെ മറ്റാരും ഉണ്ടായിരുന്നില്ല. എനിക്ക് അന്ന് 16 വയസ് മാത്രമാണ് പ്രായം. അയാൾ എന്നെ ബോധരഹിതയാക്കാൻ ശ്രമിച്ചു. എനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെങ്കിലും അവിടെ നിന്നും രക്ഷപ്പെട്ടു. കുറച്ച് കഴിഞ്ഞ് എന്റെ അമ്മയോട് ഞാൻ എല്ലാം പറഞ്ഞു എന്നാണ് രശ്മി പറയുന്നത്.
അടുത്ത ദിവസം അയാളെ കാണാൻ ഞാൻ അമ്മയുടെ കൂടെ പോയി. അമ്മ അയാളുടെ കരണത്തടിച്ചു. അവനെ ഒരു പാഠം പഠിപ്പിച്ചു. കാസ്റ്റിംഗ് കൗച്ച് യഥാർത്ഥ്യമാണ്. എല്ലാ ഇൻഡസ്ട്രിയിലും നല്ലവരും ചീത്തവരുമുണ്ട്. വളരെ നല്ല കുറേ ആളുകളുടെ ജോലി ചെയ്യാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്. അവർക്കൊപ്പം എനിക്ക് നല്ല അനുഭവങ്ങളാണുള്ളത്. ദൈവം കനിവ് കാണിച്ചിട്ടുണ്ട് എന്നും നടി പറഞ്ഞു.
ബിഗ് ബോസിലൂടെയും ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരാൻ എന്ന സീരിയിലൂടെയാണ് രശ്മി ദേശായി താരമായി മാറുന്നത്. പിന്നീട് ദിൽ സേ ദിൽ തക് എന്ന പരമ്പരയിലൂടേയും കയ്യടി നേടി. ബിഗ് ബോസ് സീസൺ 13 ലെ ശക്തയായ മത്സരാർത്ഥിയായിരുന്ന രശ്മി. മിഷൻ ലൈല, ഹിസാബ് ബരാബർ, എവര തുടങ്ങിയ സിനിമകൾ രശ്മിയുടേതായി അണിയറയിലുണ്ട്.
